Covid-19 update: ഡൽഹിയിൽ കോവിഡ് കേസുകൾ കുതിക്കുന്നു; 1,537 പുതിയ കേസുകൾ, 24 മണിക്കൂറിനുള്ളിൽ അഞ്ച് മരണം

Delhi Covid Update: തിങ്കളാഴ്ച, ഡൽഹിയിൽ 1,017 പുതിയ കോവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. 32.25 ശതമാനമായിരുന്നു പോസിറ്റിവിറ്റി നിരക്ക്. 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Written by - Zee Malayalam News Desk | Last Updated : Apr 19, 2023, 10:27 AM IST
  • ഡൽഹിയിൽ ഞായറാഴ്ച 1,634 കോവിഡ് കേസുകളും 29.68 ശതമാനം പോസിറ്റിവിറ്റി നിരക്കും മൂന്ന് മരണങ്ങളും രേഖപ്പെടുത്തി
  • ശനിയാഴ്ച, 1,396 കോവിഡ് കേസുകൾ രേഖപ്പെടുത്തി
  • പോസിറ്റിവിറ്റി നിരക്ക് 31.9 ശതമാനം ആയിരുന്നു
Covid-19 update: ഡൽഹിയിൽ കോവിഡ് കേസുകൾ കുതിക്കുന്നു; 1,537 പുതിയ കേസുകൾ, 24 മണിക്കൂറിനുള്ളിൽ അഞ്ച് മരണം

ന്യൂഡൽഹി: ഡൽഹിയിൽ 24 മണിക്കൂറിനിടെ 1,537 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. നഗര വകുപ്പിന്റെ ആരോഗ്യ വിഭാ​ഗം പങ്കുവച്ച കണക്കുകൾ പ്രകാരം 26.54 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. പുതിയ കേസുകളോടെ ഡൽഹിയിൽ കൊവിഡ് ബാധിതരുടെ ആകെ എണ്ണം 20,25,781 ആയി. അഞ്ച് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണസംഖ്യ 26,572 ആയി ഉയർന്നതായി ആരോഗ്യ വകുപ്പ് പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു.

തിങ്കളാഴ്ച, ഡൽഹിയിൽ 1,017 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 32.25 ശതമാനം ആയിരുന്നു പോസിറ്റിവിറ്റി നിരക്ക്. ഇത് 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. കഴിഞ്ഞ വർഷം ജനുവരി 14ന് ദേശീയ തലസ്ഥാനത്ത് 30.6 ശതമാനം കോവിഡ് പോസിറ്റീവ് നിരക്ക് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം 5,791 കോവിഡ് ടെസ്റ്റുകളാണ് നടത്തിയത്. ഡൽഹിയിൽ ഞായറാഴ്ച 1,634 കോവിഡ് കേസുകളും 29.68 ശതമാനം പോസിറ്റിവിറ്റി നിരക്കും മൂന്ന് മരണങ്ങളും രേഖപ്പെടുത്തി. ശനിയാഴ്ച, നഗരത്തിൽ 1,396 കോവിഡ് കേസുകൾ രേഖപ്പെടുത്തി, പോസിറ്റിവിറ്റി നിരക്ക് 31.9 ശതമാനം ആയിരുന്നു.

ALSO READ: India Covid-19 Update: കോവിഡ് വ്യാപനത്തില്‍ നേരിയ കുറവ്, കഴിഞ്ഞ 24 മണിക്കൂറില്‍ രോഗം ബാധിച്ചത് 7,633 പേര്‍ക്ക്

കഴിഞ്ഞ വർഷം ഓഗസ്റ്റ് 18ന് ഡൽഹിയിൽ 1,964 കോവിഡ് കേസുകൾ രേഖപ്പെടുത്തിയിരുന്നു. പാൻഡെമിക് പൊട്ടിപ്പുറപ്പെട്ടതിനുശേഷം ആദ്യമായി ജനുവരി 16ന് ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡൽഹിയിൽ കോവിഡ് കേസുകൾ അതിവേ​ഗം ഉയരുകയാണ്. ഡൽഹിയിലെ ആശുപത്രികളിലെ 7,964 കിടക്കകളിൽ 360 എണ്ണത്തിൽ നിലവിൽ രോ​ഗികൾ ഉണ്ടെന്നും 3,827 രോഗികൾ ഹോം ഐസൊലേഷനിലാണെന്നും ആരോഗ്യ വകുപ്പ് ബുള്ളറ്റിനിൽ അറിയിച്ചു. നിലവിൽ സജീവ കേസുകളുടെ എണ്ണം 5,714 ആണെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി.

ഏപ്രിൽ 11ന് ഡൽഹിയിലെ ആശുപത്രികളിൽ കൊവിഡിനെ നേരിടാനുള്ള തയ്യാറെടുപ്പ് ഉറപ്പാക്കാൻ മോക്ക് ഡ്രില്ലുകൾ നടത്തി. ഒമിക്രോൺ സബ് വേരിയന്റ് ആയ XBB.1.16 കോവിഡ് കേസുകളുടെ വർധനവിന് കാരണമാകുമെന്ന് മെഡിക്കൽ വിദഗ്ധർ പറയുന്നു. എന്നിരുന്നാലും, പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ആളുകൾ കോവിഡ് പെരുമാറ്റച്ചട്ടം പിന്തുടരണമെന്നും ബൂസ്റ്റർ ഷോട്ടുകൾ സ്വീകരിക്കണമെന്നും ആരോ​ഗ്യ വിദ​ഗ്ധർ വ്യക്തമാക്കുന്നു. XBB.1.16 കുട്ടികളിൽ ഗുരുതരമായ അണുബാധയുണ്ടാക്കുന്നില്ലെന്ന് ഡൽഹി ആരോഗ്യമന്ത്രി സൗരഭ് ഭരദ്വാജ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News