New Delhi: ഡല്‍ഹിയില്‍ കോവിഡ് വ്യാപനം അതി തീവ്രമായത്തോടെ ഒരാഴ്ചത്തെ കര്‍ശന Lockdown പ്രഖ്യാപിച്ചിരിയ്ക്കുകയാണ്... ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ അതീവഗുരുതരമെന്നാണ് വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അഭിപ്രായപ്പെട്ടത്...
ഡല്‍ഹി നേരിടുന്ന ഗുരുതര സാഹചര്യത്തില്‍ ജനങ്ങളുടെ സുരക്ഷ മുന്‍ നിര്‍ത്തിയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അദ്ദേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി. തിങ്കളാഴ്ച രാത്രി 10 മുതല്‍ അടുത്ത തിങ്കളാഴ്ച, 26ന് പുലര്‍ച്ച 5 മണി വരെയാണ് Lockdown പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ക്ഡൗണ്‍ താത്കാലികം മാത്രമാണെന്നും നീട്ടേണ്ടി വരില്ലെന്നാണ് പ്രതീക്ഷയെന്നും അന്യ സംസ്ഥാന തൊഴിലാളികള്‍ സംസ്ഥാനം വിട്ട് പോകരുതെന്നും ഡല്‍ഹി മുഖ്യമന്ത്രി Arvind Kejriwal അഭ്യര്‍ഥിച്ചു.
ഡല്‍ഹിയിലെ ആരോഗ്യ സംവിധാനങ്ങള്‍ക്ക് ചെയ്യാനാകുന്നതിന്റെ പരിധി കടന്നതായും ലോക്ക്ഡൗണ്‍ സമയത്ത് ആരോഗ്യമേഖലയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഡല്‍ഹിയില്‍ ഒരാഴ്ചത്തെ Lockdown പ്രഖ്യാപിച്ചതോടെ മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്‍പില്‍ വന്‍ ആള്‍ക്കൂട്ടമാണ്. Lockdown പ്രഖ്യാപനം ആളുകളില്‍ ആശങ്ക സൃഷ്ടിച്ചപ്പോള്‍ മദ്യം ലഭിക്കാതെ വരുമോ എന്ന പരിഭ്രാന്തിയിലാണ് മദ്യപാനികള്‍.
Also Read: Lockdown in Delhi: ഡൽഹിയിൽ ഒരാഴ്ചത്തേക്ക് സമ്പൂർണ്ണ കർഫ്യു, അറിയേണ്ടതെല്ലാം..
വൈറസ് സംക്രമണത്തിന്‍റെ ശൃംഖല തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയുള്ള സര്‍ക്കാര്‍ നിദ്ദേശങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ആളുകള്‍ Beer & Wine shopകള്‍ക്ക് മുന്‍പില്‍ തടിച്ചു കൂടിയത്. തടിച്ചുകൂടിയവരില്‍ മാസ്ക് ധരിക്കാത്തവരും ഏറെയുണ്ട്, കൂടാതെ, 'സാമൂഹിക അകലം പാലിക്കുക' എന്ന നിര്‍ദ്ദേശത്തെപറ്റി അറിവില്ല, എന്നുതന്നെയാണ് ഇവരുടെ നീണ്ട നിര തെളിയിക്കുന്നത്.
Also Read: Covid Second Wave: രാജ്യത്തെ കോവിഡ് കണക്കുകൾ മൂന്ന് ലക്ഷത്തിലേക്ക്; ജനം വൻ ആശങ്കയിൽ
ഡല്‍ഹിയില്‍ പലയിടത്തും ആള്‍ക്കൂട്ടം നിയന്ത്രണാതീതമായപ്പോള്‍ പോലീസിന് രംഗത്തിറങ്ങേണ്ടാതായിവന്നുവെന്നാണ് റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ സാഹചര്യം നിയന്ത്രണാതീതമായപ്പോള്‍ Beer & Wine shop അടയ്‌ക്കേണ്ടതായും വന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...