ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിനായി (Indian Army) ടാങ്ക് വേധ മിസൈലുകൾ വാങ്ങിക്കാനായുള്ള കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പിട്ടു. ഫ്രാൻസിൻറെ സാങ്കേതിക സഹകരണത്തോടെ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡാണ് ടാങ്ക് വേധ മിസൈൽ രൂപകൽപ്പന ചെയ്തത്. മിലൻ-2ടി എന്ന പേരിട്ടിരിക്കുന്ന മിസൈലുകൾ സൈന്യത്തിന് ശക്തി പകരുന്നതാണ്.
1188 കോടിരൂപയാണ് ടാങ്ക് (Tank) വേധ മിസൈലുകളുടെ ആകെ കരാർ തുക. 4960 മിസൈലുകളാണ് കരസേന നിർമ്മിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. പുതിയ ടാങ്ക് വേധ മിസൈലുകളൂടി എത്തുന്നതോടെ സൈന്യത്തിൻറെ ശക്തി ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിലവാരത്തിലേക്കാണ് എത്തുന്നത്. സൈനീക ശക്തിയിൽ ഒന്നാമതുള്ള രാജ്യങ്ങളിലാണ് ഇന്ത്യയുടെയും സ്ഥാനം.
ALSO READ: Covid-19: കോവിഡിന്‍റെ രണ്ടാം വരവില്‍ പകച്ച് മഹാരാഷ്ട്ര, കഴിഞ്ഞ 24 മണിക്കൂറില്‍ 23,179 രോഗികള്‍
മിലൻ-2ടി മിസൈലുകൾക്കായി ഇന്ത്യൻ സൈന്യം കരാർ പ്രതീക്ഷിക്കുന്നത് നിരവധി വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ്. നേരേന്ദ്രമോദി (Narendra Modi) സർക്കാർ വന്ന ശേഷമുള്ള ആത്മനിർഭർ ഭാരതിൽ ഉൾപ്പെടുത്തിയാണ് കരസേന ഇന്ത്യൻ നിർമ്മിത ആയുധങ്ങളിലേക്ക് അതിവേഗം മാറുന്നത്. 2016ൽ ഒപ്പിട്ട കരാറാണ് നിലവിൽ കൂടുതൽ എണ്ണം ആവശ്യപ്പെട്ട് പുതുക്കിയത്.
Defence Ministry today signed a contract with Bharat Dynamics Limited to supply 4,960 MILAN-2T Anti-Tank Guided Missiles to Indian Army at a cost of Rs 1,188 crores in Delhi. The Milan-2T is produced by BDL under license from a defence firm from France: Defence Ministry pic.twitter.com/JRoKeeZWUp
— ANI (@ANI) March 19, 2021
ALSO READ: Indian Railway: ഹോളി പ്രമാണിച്ചു ബീഹാറിലേക്ക് പ്രത്യേക ട്രെയിൻ, അറിയാം പൂർണ്ണ വിവരങ്ങൾ
ആന്റീ ടാങ്ക് മിസൈൽ, ആന്റീ ടാങ്ക് ഗൈഡഡ് മിസൈൽ, ആന്റീ ആർമർ ഗൈഡഡ് മിസൈൽ, ആന്റി ടാങ്ക് ഗൈഡഡ് വെപ്പൺ എന്നീ പേരുകളിലെല്ലാം അറിയ പ്പെടുന്ന മിസൈലുകളെല്ലാം ഒരേ വിഭാഗത്തിൽ പെടുന്നവയാണെന്ന് കരസേന പറഞ്ഞു. കരയുദ്ധത്തിൽ ശത്രുക്കളുടെ വാഹന നിര തകർക്കാനാണ് പ്രധാനമായും ഹ്രസ്വ ദൂര മിസൈലുകൾ ഉപയോഗപ്പെടുന്നത്. ഇവയെ നിലത്തുനിന്നും വാഹനത്തിൽ നിന്നും തൊടുക്കാൻ സാധിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.