New Delhi: ഇന്ത്യയിലെ (India) കോവിഡ് വാക്‌സിനേഷൻ (Covid Vaccination) ഈ വര്ഷം അവസാനത്തോട് കൂടി പൂർത്തിയാകുമെന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദ്ക്കർ വെള്ളിയാഴ്ച്ച പറഞ്ഞു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി 130 കോടി ജനങ്ങളിൽ മൂന്ന് ശതമാനം പേര് മാത്രമാണ് ഇത് വരെ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും ലഭിച്ചിട്ടുള്ളൂ എന്ന് പറഞ്ഞതിന് തൊട്ട് പിറകെയാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം എത്തിയത്.
#WATCH Vaccination in India will be completed before December 2021, says Union Minister Prakash Javadekar pic.twitter.com/WFTVj7pnmn
— ANI (@ANI) May 28, 2021
അത്കൂടാതെ കോൺഗ്രസ് (Congress) സർക്കാറുള്ള സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ സെരിയായി നടക്കുന്നില്ലെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധി ശ്രദ്ധ കൂടുതൽ പതിപ്പിക്കേണ്ടത് അവിടെയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇന്ത്യയിൽ വാക്‌സിനേഷൻ 2021 ൽ തന്നെ പൂർത്തിയാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കോൺഗ്രസിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ (Prime Minister Modi) അപമാനിക്കാൻ തരത്തിലുള്ള ടൂൾ കിറ്റ് ഇറക്കിയന്നും, ഇതിനെതിരെയും കേന്ദ്രമന്ത്രി ആഞ്ഞടിച്ചു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധി നേരത്തെ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കോവിഡ് എന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്ന് ആരോപിച്ചിരുന്നു. ഇതിന് ശേഷമാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം എത്തിയത്.
ALSO READ: Covid19 Vaccine Availability: സംസ്ഥാനങ്ങൾക്ക് കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്ര സർക്കാരിൻറെ ശ്രമം
വാക്‌സിനേഷൻ മാത്രമാണ് കോവിഡിന് സ്ഥിരമായുള്ള പരിഹാരമെന്നും. മാസ്ക്കും, സാമൂഹിക അകലം പാലിക്കുന്നതും താത്ക്കാലിക പരിഹാരം മാത്രമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യ ഇപ്പോൾ കാണുന്നത് വിവിധ വകബേധത്തിലുള്ള കോവിഡ് രോഗബാധയാണെന്നുംഅദ്ദേഹം ആരോപിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...