New Delhi : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ ഉടലെടുത്ത ഓക്സിജൻ ക്ഷാമ (Oxygen Shortage) പരിഹരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) 551 ഓക്സിജൻ നിർമാണ പ്ലാന്റുകൾക്കായി ഫണ്ട് അനുവദിച്ചു. എല്ലാ സംസ്ഥാനങ്ങളിൽ സർക്കാർ ജില്ല ആശുപത്രികളിലാണ് പ്ലാന്റുകൾ സ്ഥാപിക്കുന്നത്.
A big decision to curb the oxygen crisis and help the people in need. I thank PM @narendramodi Ji for allocating funds to install 551 PSA Oxygen Generation Plants in public health facilities across the country through PM CARES.https://t.co/GBeiAbBgxc
— Amit Shah (@AmitShah) April 25, 2021
ALSO READ : വാക്സിനെതിരായ അസത്യപ്രചരണങ്ങളിൽ വീഴരുത്; സൗജന്യ വാക്സിനേഷൻ തുടരുമെന്നും പ്രധാനമന്ത്രി
പിഎം കെയേർസ് ഫണ്ടിൽ നിന്നാണ് പ്രധാനമന്ത്രി പ്ലാന്റ് നിർമാണത്തിന് ഫണ്ട് അനുവദിച്ചിരിക്കുന്നത്. പ്ലാന്റുകൾ എത്രയും വേഗം പ്രവർത്തനക്ഷമമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിക്കുകയും ചെയ്തു.
ALSO READ : ഹൃദയം തകരുന്നു: സഹായം വേണം ലോകത്തിനോട് ഇന്ത്യക്കായി അഭ്യർഥിച്ച് ഗ്രേറ്റ തൻബർഗ്
551 പ്രഷർ സ്വിങ് അഡ്സോർപ്ഷൻ (പിഎസ്എ) ഓക്സജൻ പ്ലാന്റുകളാണ് സ്ഥാപിക്കുന്നത്. ഇവ ഓരോ ജില്ലയിലെ ഒരു പ്രധാന ആശുപത്രിയിൽ സ്ഥാപച്ചിതിന് ശേഷം മറ്റ് ആശുപത്രിയിലേക്ക് ആവശ്യമായ ഓക്സിജനുകൾ തടസ്സമില്ലാതെ എത്തിച്ച് നൽകുക എന്നതാണ് ലക്ഷ്യം. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
ALSO READ : Covid Second Wave നെതിരെ പൊരുതാൻ ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്ക
ഈ വർഷം ആദ്യം പിഎം കെയേഴ്സിൽ നിന്ന് 201.58 കോടി രൂപ 162 പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ സ്ഥാപിക്കുന്നതിന് വകയിരുത്തിയിരുന്നു. പൊതുമേഖല ആശുപത്രികൾ ഉൾപെടെ ഓക്സിജന്റെ ലഭ്യത ഉറപ്പാക്കാനാണ് ഈ പദ്ധതി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.