Nehru Memorial Museum Renaming Row: നെഹ്‌റുവിന്‍റെ പ്രശസ്തി പേരിലല്ല, അദ്ദേഹത്തിന്‍റെ പ്രവൃത്തിയില്‍, രാഹുല്‍ ഗാന്ധി

Nehru Memorial Museum Renaming Row:  കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്  നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്‍റെ പേര് പ്രധാനമന്ത്രി മ്യൂസിയം  ആൻഡ് ലൈബ്രറി എന്നാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേചൊല്ലി ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ ശക്തമായ വാക്‌പോര് നടന്നിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 02:35 PM IST
  • രാജ്യത്തിന് ജവഹർലാൽ നെഹ്‌റു നൽകിയ മഹത്തായ സംഭാവനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരിക്കലും എടുത്തുകളയാനാവില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിരുന്നു
Nehru Memorial Museum Renaming Row: നെഹ്‌റുവിന്‍റെ പ്രശസ്തി പേരിലല്ല, അദ്ദേഹത്തിന്‍റെ പ്രവൃത്തിയില്‍, രാഹുല്‍ ഗാന്ധി

New Delhi: രാജ്യത്തിന്‍റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്‍റെ പ്രശസ്തി അദ്ദേഹത്തിന്‍റെ പേരിലല്ല, രാജ്യത്തിന്‍റെ ഉന്നമനത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങളിലാണ് എന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയിലെ നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (NMML) പ്രധാനമന്ത്രി സ്മാരക മ്യൂസിയം ആന്‍റ് ലൈബ്രറി (Prime Minister`s Museum and Library - PMML) എന്ന് പുനർനാമകരണം ചെയ്തതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു രാഹുലിന്‍റെ പ്രതികരണം.  

Also Read:  Nehru Memorial Museum: നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്‍റെ പേര് മാറ്റി, എന്താണ് പുതിയ പേര്? 

"തന്‍റെ മുത്തച്ഛൻഏറെ  പേരുകേട്ടയാളാണ്, ആദ്ദേഹം ചെയ്ത കാര്യങ്ങളാണ് അദ്ദേഹത്തിന് ജന ഹൃദയങ്ങളില്‍ ഇടം നേടിക്കൊടുത്തത്, രണ്ട് ദിവസത്തെ സന്ദർശനത്തിനായി ലേയിലേയ്ക്ക് പുറപ്പെടും മുന്‍പ് ഡൽഹി വിമാനത്താവളത്തിൽ എഎൻഐയോട് സംസാരിക്കവെ ആണ് രാഹുൽ ഇപ്രകാരം അഭിപ്രായപ്പെട്ടത്. 

Also Read:  Ghulam Nabi Azad: ഹിന്ദുമതം ഇസ്ലാമിനേക്കാൾ വളരെ പഴക്കമുള്ളത്, ഇന്ത്യൻ മുസ്ലീങ്ങൾ മത  പരിവർത്തനത്തിന്‍റെ ഫലം, ഗുലാം നബി ആസാദ് 
 
കഴിഞ്ഞ ജൂണ്‍ മാസത്തിലാണ്  നെഹ്‌റു മെമ്മോറിയൽ മ്യൂസിയത്തിന്‍റെ പേര് പ്രധാനമന്ത്രി മ്യൂസിയം  ആൻഡ് ലൈബ്രറി എന്നാക്കി മാറ്റാനുള്ള തീരുമാനം കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടത്. ഇതേചൊല്ലി ബിജെപിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ ശക്തമായ വാക്‌പോര് നടന്നിരുന്നു.  

വിഷയത്തില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ കടുത്ത വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. രാജ്യത്തിന് ജവഹർലാൽ നെഹ്‌റു നൽകിയ മഹത്തായ സംഭാവനകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരിക്കലും എടുത്തുകളയാനാവില്ലെന്ന്  കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു.   നെഹ്‌റുവിനെയും നെഹ്‌റുവിയൻ പൈതൃകത്തെയും നിഷേധിക്കുക, വളച്ചൊടിക്കുക, അപകീർത്തിപ്പെടുത്തുക, നശിപ്പിക്കുക എന്ന അജണ്ടയാണ് മോദിക്കുള്ളത് എന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. 

തിങ്കളാഴ്ചയാണ് (ആഗസ്റ്റ്‌ 14, 2023) നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി കേന്ദ്രം ഔദ്യോഗികമായി പ്രധാനമന്ത്രിമാരുടെ മ്യൂസിയം ആൻഡ് ലൈബ്രറി  എന്ന് പുനർനാമകരണം ചെയ്തത്. അതിനിടെ, ജവഹർലാൽ നെഹ്‌റുവിന്‍റെ നേട്ടങ്ങളും അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളും പുതിയ മ്യൂസിയം പ്രദർശിപ്പിക്കുന്നുണ്ടെന്ന് പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) എക്‌സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ എ സൂര്യ പ്രകാശ് വ്യക്തമാക്കി. 

പ്രധാനമന്ത്രിമാരുടെ മ്യൂസിയം ആൻഡ് ലൈബ്രറി (Prime Minister`s Museum and Library - PMML) സന്ദർശിക്കുന്ന ആർക്കും നെഹ്‌റു, അദ്ദേഹത്തിന്‍റെ ആധുനിക ഇന്ത്യ, ഹിരാക്കുഡ് അണക്കെട്ട്, നാഗരാജുന സാഗർ അണക്കെട്ട്, ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കാനുള്ള അദ്ദേഹത്തിന്‍റെ ആശയം, പ്ലാനിംഗ് കമ്മീഷൻ എന്നിവയടക്കം  അദ്ദേഹത്തിന്‍റെ 17 വര്‍ഷത്തെ ഭരണകാലം എങ്ങിനെയായിരുന്നുവെന്ന് മനസിലാക്കാന്‍ സാധിക്കും എന്നും എ സൂര്യ പ്രകാശ് വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News