Money seized from BJP worker in chennai: ചെന്നൈയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 4 കോടി രൂപ പിടികൂടി; ബിജെപി നേതാവിന്റെ ബന്ധു ഉൾപ്പടെ അറസ്റ്റിൽ

Money Seized in Train: തിരുനൽനവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പണം പിടികൂടിയത്. ഇലക്ഷൻ ഫ്ലയിം​ഗ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അചിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 7, 2024, 01:09 PM IST
  • രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ ഫ്ലയിം​ഗ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നതിനിടയിലാണ് പണം പിടികൂടിയത്.
  • സതീഷ്(33), നവീൻ(31), പെരമാൾ(25) എന്നിവരാണ് പിടിയിലായത്. ഇതിൽ സതീഷ് ജെപിയുടെ തിരുനെൽവേലി സഥാനാർത്ഥിയായ നൈനാർ നാ​ഗേന്ദ്രന്റെ ബന്ധുകൂടെയാണ്.
Money seized from BJP worker in chennai: ചെന്നൈയിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 4 കോടി രൂപ പിടികൂടി; ബിജെപി നേതാവിന്റെ ബന്ധു ഉൾപ്പടെ അറസ്റ്റിൽ

ചെന്നൈ: ചെന്നൈയിൽ ട്രെയിനിൽ കടത്താൻ ശ്രമിക്കുന്നതിനിടയിൽ 4 കോടി രൂപ പിടികൂടി. സംഭവത്തിൽ ബിജെപി നേതാവിന്റെ ബന്ധു ഉൾപ്പടെ 3 പേരെ പോലീസ് അറസ്റ്റ് ചെയതു. ബിജെപിയുടെ തിരുനെൽവേലി സഥാനാർത്ഥിയായ നൈനാർ നാ​ഗേന്ദ്രന്റെ ബന്ധുവാണ് അറസ്റ്റിലായ ബിജെപി പ്രവർത്തകൻ. തിരുനൽനവേലി എക്സ്പ്രസ് ട്രെയിനിൽ നിന്നാണ് പണം പിടികൂടിയത്. ഇലക്ഷൻ ഫ്ലയിം​ഗ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അചിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. 

ALSO READ: ലക്ഷ്യം ദരിദ്ര കുടുംബങ്ങൾ, കുഞ്ഞുങ്ങളെ വാങ്ങുന്നത് തുച്ഛമായ തുകയ്ക്ക്, വിൽക്കുന്നത് 10 മുതൽ 15 ലക്ഷം വരെ; റാക്കറ്റിലെ കണ്ണികൾ അറസ്റ്റിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇലക്ഷൻ ഫ്ലയിം​ഗ് സ്ക്വാഡ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നതിനിടയിലാണ് പണം പിടികൂടിയത്. സതീഷ്(33), നവീൻ(31), പെരമാൾ(25) എന്നിവരാണ് പിടിയിലായത്. ഇതിൽ സതീഷ് ജെപിയുടെ തിരുനെൽവേലി സഥാനാർത്ഥിയായ നൈനാർ നാ​ഗേന്ദ്രന്റെ ബന്ധുകൂടെയാണ്. ട്രെയിനിന്റെ എ സി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാ​ഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുക്കുകയായിരുന്നു. പിടിച്ചെടുത്ത പണം വോട്ടർമാർക്ക് വിതരണം ചെയ്യാനായി കൊണ്ടുപോയതാണെന്നാണ് ലഭിക്കുന്ന സൂചന. കൂടെയുള്ള 3 പേർ നൈനാർ നാ​ഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരെന്നാണ് പോലീസ് നൽകുന്ന വിവരം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News