Fact Check: കേന്ദ്രസർക്കാർ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിയ്ക്കാന്‍ നിരവധി പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിവരികയാണ്. കര്‍ഷകര്‍ പിന്നോക്ക സമുദായങ്ങള്‍, സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ തുടങ്ങിയവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കി വരികയാണ്.
കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് നല്‍കുന്ന സഹായങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഏറെ കാണുവാന്‍ സാധിക്കും. ഇത്തരത്തില്‍ പ്രചരിയ്ക്കുന്ന പല സന്ദേശങ്ങളും വ്യാജമോ അല്ലെങ്കില്‍ നിലവിലില്ലാത്തതോ ആകാം... സർക്കാർ പദ്ധതിയുമായി ബന്ധപ്പെട്ട നിരവധി വീഡിയോകള്‍ യൂട്യൂബ് ചാനലുകളില്‍ പ്രചരിയ്ക്കുന്നുണ്ട്. അതില്‍ പലതും യഥാർത്ഥത്തിൽ നിലവിലില്ല എന്നതാണ് വസ്തുത.
Also Read: Gyanvapi Masjid Case Update: മുസ്ലീം പക്ഷത്തിന്‍റെ അപേക്ഷ തള്ളി, കേസില്‍ തുടര്‍വാദം സെപ്റ്റംബർ 22ന്
അടുത്തിടെ ഒരു വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഏറെ പ്രചരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ 'നാരി ശക്തി യോജന' പ്രകാരം SBI രാജ്യത്തെ സ്ത്രീകൾക്ക് ഗ്യാരണ്ടിയും പലിശയുമില്ലാതെ 25 ലക്ഷം രൂപ വായ്പ നൽകുന്നുവെന്നായിരുന്നു ആ സന്ദേശം.
വാര്‍ത്ത പെട്ടെന്നാണ് വൈറലായി മാറിയത്. പലിശയും ഗ്യാരണ്ടിയുമില്ലാതെ 25 ലക്ഷം രൂപ ലഭിക്കുക എന്നത് ചില്ലറ കാര്യമൊന്നുമല്ലല്ലോ... !!
അതേസമയം, വാര്‍ത്തയില്‍ വിശദീകരണവുമായി PIB രംഗത്തെത്തി. "ചില YouTube ചാനലുകൾ വിവിധ സർക്കാർ പദ്ധതികളുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകുന്നു, അവയില്‍ പലതും യഥാർത്ഥത്തിൽ നിലവിലില്ല. സൂക്ഷിക്കുക! ദുരുദ്ദേശ്യത്തോടെ ഇത്തരക്കാര്‍ സൃഷ്ടിക്കുന്ന വാര്‍ത്തകളില്‍ വീഴരുത്. അത്തരം വ്യാജ വാര്‍ത്തകളെ പ്രതിരോധിക്കാൻ ഈ ലളിതമായ ഘട്ടങ്ങൾ പാലിക്കുക", PIB ട്വീറ്റ് ചെയ്തു.
Some YouTube channels provide details related to various government schemes, which do not exist in actuality.
Beware! Don't fall for content curated by fraudsters with malicious intent.
Follow these simple steps to counter such content. #PIBFacTree pic.twitter.com/VWB0PIf2B8
— PIB Fact Check (@PIBFactCheck) September 2, 2022
ഇത്തരം സംശയാസ്പദമായ വ്യാജ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ വിശ്വസിക്കുകയോ അരുത് എന്ന് PIB കാലാകാലങ്ങളായി നിര്‍ദ്ദേശം നല്‍കിവരുന്നു.
PIB മുഖേന ഇത്തരം സന്ദേശങ്ങളുടെ വാസ്തവികത എങ്ങിനെ വസ്തുതാപരമായി പരിശോധിക്കാം
എന്നുനോക്കാം.
നിങ്ങൾക്ക് ഇത്തരത്തില്‍ സംശയാസ്പദമായ എന്തെങ്കിലും സന്ദേശം ലഭിച്ചാൽ, എല്ലായ്പ്പോഴും അതിന്‍റെ ആധികാരികത അറിയാനും വാർത്ത യഥാർത്ഥമാണോ അതോ വ്യാജ വാർത്തയാണോ എന്ന് പരിശോധിക്കാനും കഴിയും. അതിനായി https://factcheck.pib.gov.in എന്ന വിലാസത്തിലേക്ക് സന്ദേശം അയയ്‌ക്കേണ്ടതുണ്ട്. അതുകൂടാതെ, നിങ്ങൾക്ക് ഇത്തരം സന്ദേശങ്ങളുടെ സത്യാവസ്ഥ പരിശോധിക്കുന്നതിനായി +918799711259 എന്ന നമ്പറിലേക്ക് ഒരു WhatsApp സന്ദേശം അയയ്‌ക്കാം. നിങ്ങൾക്ക് pibfactcheck@gmail.com എന്ന വിലാസത്തി E Mail അയച്ചും വാര്‍ത്തയുടെ സത്യാവസ്ഥ അറിയാന്‍ സാധ്ക്കും. വസ്തുതാ പരിശോധന വിവരങ്ങൾ https://pib.gov.in-ലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...