Ratan Tata's Successor: 3800 കോടിയുടെ ആസ്തിക്ക് അവകാശിയാര്? രത്തൻ ടാറ്റയുടെ പിൻ​ഗാമി ഇദ്ദേഹമോ?

Ratan Tata Networth: നിലവിൽ രത്തൻ ടാറ്റ തന്റെ അവകാശിയായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ടാറ്റ ഇൻഡസ്ട്രിയുടെ ട്രസ്റ്റി ബോർഡ് അവകാശിയെ തീരുമാനിക്കും.

Written by - Zee Malayalam News Desk | Last Updated : Oct 10, 2024, 12:06 PM IST
  • രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയാണ് അദ്ദേഹത്തിന്റെ പിൻ​ഗാമിയാകാൻ സാധ്യതയുള്ളയാൾ.
  • സസ്സെക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും INSEADൽ ഇന്റർനാഷണൽ എക്സിക്യുട്ടീവ് പ്രോ​ഗ്രാമും നോയൽ പൂർത്തിയാക്കി.
Ratan Tata's Successor: 3800 കോടിയുടെ ആസ്തിക്ക് അവകാശിയാര്? രത്തൻ ടാറ്റയുടെ പിൻ​ഗാമി ഇദ്ദേഹമോ?

അന്തരിച്ച പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്. ഔദ്യോ​ഗിക ബഹുമതികളോടെയാണ് രത്തൻ ടാറ്റയ്ക്ക് വിട നൽകുക. ഈ സമയം എല്ലാവരും ഉറ്റുനോക്കുന്നത് ഇനി രത്തൻ ടാറ്റയുടെ പിൻ​ഗാമി ആരായിരിക്കും എന്നതാണ്. അദ്ദേഹത്തിൻ്റെ 3800 കോടിയുടെ സ്വത്തിന്റെ അവകാശി ആരായിരിക്കും?

വിവാഹം കഴിച്ചിട്ടില്ലാത്ത രത്തൻ ടാറ്റയുടെ സ്വത്തിൻ്റെ അവകാശി ആരായിരിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. രത്തൻ ടാറ്റയുടെ അർദ്ധസഹോദരൻ നോയൽ ടാറ്റയാണ് അദ്ദേഹത്തിന്റെ പിൻ​ഗാമിയാകാൻ സാധ്യതയുള്ളയാൾ. രത്തൻ ടാറ്റയുടെ പിതാവ് നേവൽ ടാറ്റയുടെ രണ്ടാമത്തെ ഭാര്യയായ സിമോണിന്റെ മകനാണ് നോയൽ ടാറ്റ. സസ്സെക്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദവും INSEADൽ ഇന്റർനാഷണൽ എക്സിക്യുട്ടീവ് പ്രോ​ഗ്രാമും നോയൽ പൂർത്തിയാക്കി.

Also Read: Ratan Tata Funeral: രത്തൻ ടാറ്റയുടെ സംസ്കാരം ഇന്ന്; ഔദ്യോ​ഗിക ബഹുമതികളോടെ വിട നൽകും

‍നോയൽ ടാറ്റയ്ക്ക് മൂന്ന് കുട്ടികളുണ്ട്. മായ ടാറ്റ, നെവിൽ ടാറ്റ, ലിയ ടാറ്റ എന്നിവരാണ് നോൽ ടാറ്റയുടെ മക്കൾ. രത്തൻ ടാറ്റയുടെ സ്വത്തിൻ്റെ അവകാശികളിൽ ഇവരും ഉൾപ്പെടുന്നു.

നോയൽ ടാറ്റയുടെ മൂന്ന് മക്കളും നിലവിൽ ടാറ്റ ഗ്രൂപ്പിൽ വ്യത്യസ്ത ചുമതലകൾ കൈകാര്യം ചെയ്യുകയാണ്. 34 കാരിയായ മായ ടാറ്റ ടാറ്റ ഓപ്പർച്യുണിറ്റീസ് ഫണ്ടിലും ടാറ്റ ഡിജിറ്റലിലെയും ചുമതലകൾ നിർവഹിക്കുന്നു. ടാറ്റയുടെ പുതിയ ആപ്പിൻ്റെ ലോഞ്ചിൽ അവരുടെ സംഭാവനകൾ ഏറെയായിരുന്നു. പ്രമുഖ ഹൈപ്പർമാർക്കറ്റ് ശൃംഖലയായ സ്റ്റാർ ബസാറായ ടാറ്റ ട്രെൻ്റ് ലിമിറ്റഡിനെ നയിക്കുന്നത് 32 കാരനായ നെവിൽ ആണ്. അതേസമയം, ടാറ്റ ഗ്രൂപ്പിൻ്റെ ഹോസ്പിറ്റാലിറ്റി മേഖല നോക്കുന്നത് 39 കാരിയായ ലിയ ടാറ്റയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News