Bharat Bandh: തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ആരംഭിച്ചു

 Bharat Bandh: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. 

Written by - Zee Malayalam News Desk | Last Updated : Mar 28, 2022, 07:53 AM IST
  • കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു
  • സമരത്തിൽ ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് പങ്കെടുക്കുന്നത്
  • 48 മണിക്കൂർ നീണ്ടുനിൽക്കുന്ന പൊതുപണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ചു
Bharat Bandh: തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ ആഹ്വാനം ചെയ്ത പൊതുപണിമുടക്ക് ആരംഭിച്ചു

തിരുവനന്തപുരം: Bharat Bandh Today: കേന്ദ്ര തൊഴിൽ നയങ്ങൾക്കെതിരെ വിവിധ തൊഴിലാളി സംഘടനകൾ സംയുക്തമായി ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് ആരംഭിച്ചു. സമരത്തിൽ ബിഎംഎസ് ഒഴികെയുള്ള പത്തോളം കേന്ദ്രട്രേഡ് യൂണിയനുകളാണ് പങ്കെടുക്കുന്നത്. 

48 മണിക്കൂർ നീണ്ടുനിൽക്കുന്ന പൊതുപണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ ആരംഭിച്ചു.  നാളെ രാത്രി 12 വരെയാണ് പണിമുടക്ക്. സർവീസ് സംഘടനകൾ ഉൾപ്പടെ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളതിനാൽ പണിമുടക്ക് ഹർത്താലിന് സമമാകും.

Also Read: പൊതുപണിമുടക്ക്: നിശ്ചലമാകുന്ന സേവനങ്ങൾ... അറിയേണ്ട കാര്യങ്ങൾ

പാൽ, പത്രം,ആശുപത്രി, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ, വിദേശ വിനോദ സഞ്ചാരികളുടെ യാത്ര തുടങ്ങിയ മേഖലകളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൽക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാൽ, ആദായ നികുതി, ഇൻഷുറൻസ് തുടങ്ങി വിവിധ മേഖലകളിലെ തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി തൊഴിലാളി യൂണിയനുകൾ വ്യക്തമാക്കിയിരുന്നു. 

എൽഐസി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതിനെതിരെയുള്ള  പ്രതിഷേധമാണിത്.  ഇന്നത്തെ പൊതുപണിമുടക്കിലെ പ്രധാന ആവശ്യം തൊഴിലാളികളുടെ അവകാശം നിഷേധിക്കുന്ന തൊഴിൽ നിയമങ്ങൾ പിൻവലിക്കുക, അസംഘടിതമേഖലയിലെ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ പദ്ധതി നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുക, കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില ഉറപ്പാക്കുക, നിലവിലുള്ളവയ്ക്ക് താങ്ങുവില കൂട്ടുക, കർഷകസംഘടനകൾ വിവിധ ആവശ്യങ്ങളുന്നയിച്ച് പുറത്തിറക്കിയ അവകാശപത്രിക അംഗീകരിക്കുക എന്നിവയാണ്.

Also Read: 7th Pay Commission: കേന്ദ്ര ജീവനക്കാരുടെ ഡിഎ കുടിശ്ശിക സംബന്ധിച്ച പുത്തൻ അപ്ഡേറ്റ്! ഉടൻ അക്കൗണ്ടിൽ എത്തിയേക്കും 2 ലക്ഷം രൂപ

സ്വകാര്യ വാഹനങ്ങൾ റോഡിലിറക്കരുതെന്ന് യൂണിയനുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. അതുപോലെ കട കമ്പോളങ്ങൾ അടച്ചിടണമെന്ന് യൂണിയനുകൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്. മാത്രമല്ല തുറക്കുന്ന കടകൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് വ്യാപാരികൾ മുഖ്യമന്ത്രിക്ക് ത്തും നൽകിയിട്ടുണ്ട്. 

കഴിഞ്ഞ നാലു ദിവസമായി സ്വകാര്യ ബസ് സമരത്തിൽ നട്ടം തിരിഞ്ഞ കേരളത്തിലെ സാധാരണക്കാരായ ജനങ്ങൾക്ക് ഈ രണ്ടു ദിവസത്തെ പണിമുടക്ക് വലിയ ആഘാതമാകും എന്ന കാര്യത്തിൽ സംശയമില്ല. 

പണിമുടക്കിൽ ബാങ്ക് ജീവനക്കാരുടെ എല്ലാ സംഘടനകളും പങ്കെടുക്കുന്നില്ലെങ്കിലും മിക്ക ബാങ്കുകളും പ്രവർത്തിക്കാൻ സാധ്യതയില്ല. എടിഎമ്മുകളിൽ ആവശ്യത്തിന് പണമുണ്ടെന്ന് ബാങ്കുകൾ അറിയിച്ചു. ആശുപത്രി, വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടിസി പരമാവധി സർവീസുകൾ നടത്തുമെന്ന് മന്ത്രി ആന്റണി രാജു അറിയിച്ചിട്ടുണ്ട്.

Also Read: Viral Video: ആദ്യം മൂർഖനെ മാളത്തിൽ നിന്നും പൊക്കി, ശേഷം ജീവനോടെ വിഴുങ്ങി..! ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് 22 തൊഴിലാളി സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്. വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വാഹനഗതാഗതവും സ്തംഭിക്കും. റേഷൻകടകളും സഹകരണബാങ്കുകളും കഴിഞ്ഞ ദിവസം പ്രവര്‍ത്തിച്ചിരുന്നു. ദേശീയ പണിമുടക്ക് ട്രഷറികളുടെ പ്രവർത്തനത്തെ ബാധിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. പണിമുടക്ക് മുന്നിൽ കണ്ട് ബില്ലുകള്‍ മാറുന്നതിൽ ക്രമീകരണങ്ങള്‍ നടത്തിയിരുന്നു.  മാത്രമല്ല അവധി ദിവസമായിട്ടും ഇന്നലെ  ട്രഷറി പ്രവർത്തിച്ചിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News