തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ഗൂഡാലോചന നടത്തിയെന്ന് കേസിൽ യൂത്ത് കോൺഗ്രസ്സ് നേതാവ് കെഎസ് ശബരീ നാഥന് ജാമ്യം.അന്വേഷണം ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാവണമെന്നും.മൊബൈൽ ഫോൺ ഹാജരാക്കണമെന്നും ഉപാധികളുണ്ട്.
സ്വർണക്കടത്ത് വിഷയത്തിൽ പ്രതിഷേധം ശക്തമായിരിക്കെ കഴിഞ്ഞ ജൂൺ 13 നായിരുന്നു വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്ക് നേരെ പ്രതിഷേധം ഉണ്ടായത്. പ്രതിഷേധിച്ചവരെ ഇ.പി ജജയരാജൻ തള്ളിമാറ്റുകയും പുറത്തിറങ്ങിയപ്പോൾ പ്രതികളെ വലിയതുറ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
യൂത്ത് കോൺഗ്രസ് ഒഫിഷ്യൽ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബരിനാഥൻ അയച്ചതെന്ന് കരുപ്പെടുന്ന മെസേജിന്‍റെ സ്ക്രീൻഷോട്ടുകളാണ് പുറത്തുവന്നത്. മുഖ്യമന്ത്രി കണ്ണൂരിൽ നിന്ന് തിരിക്കുന്നുണ്ടെന്നും അതിനുള്ളിൽ പ്രതിഷേധം ആയാലോ എന്നും ശബരിനാഥൻ ഗ്രൂപ്പിൽ ചോദിക്കുന്ന സന്ദേശത്തിന്‍റെ സ്ക്രീൻ ഷോട്ടായിരുന്നു ഇത്. അതിന് താഴെ ആര് പ്രതിഷേധിക്കും ആര് ടിക്കറ്റെടുക്കും തുടങ്ങിയ ചർച്ചകളും നടന്നിരുന്നു, ശബ്ദ സന്ദേശങ്ങളും ഉണ്ടായിരുന്നു.
സംഭവത്തിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന് ഇൻഡിഗോ മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് രണ്ടാഴ്ചത്തെ വിലക്കും വിമാന കമ്പനി ഏർപ്പെടുത്തിയിരുന്നു. .വിമാനത്തിനുളളിൽ കൈയ്യേറ്റം ചെയ്തു എന്ന കുറ്റമാണ് ജയരാജനെതിരെ ചുമത്തിയിരിക്കുന്നത്. ഇൻഡിഗോ ആഭ്യന്ത്ര അന്വേഷണ സമിതിയുടെ റിപ്പോർട്ട് പ്രകാരം ലെവൽ രണ്ടിലുളള കുറ്റമാണ് ജയരാജൻ ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...