പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ സംഭരിച്ചുവെച്ച ഗോഡൗണിൽ തീപിടിത്തമുണ്ടായതായി റിപ്പോർട്ട്. മൂന്ന് ടണ്ണിൽ അധികം പ്ലാസ്റ്റിക്കും ഇവ സൂക്ഷിച്ച കെട്ടിടവും കത്തി നശിച്ചതായിട്ടാണ് റിപ്പോർട്ട്.
Also Read: സമയത്തെ ചൊല്ലി തർക്കം; ഗുരുതരാവസ്‌ഥയിൽ ചികിത്സയിലായിരുന്ന സ്വകാര്യ ബസ് ഡ്രൈവർ മരിച്ചു
തീപിടുത്തമുണ്ടായത് ഇന്നലെ രാത്രി 9 മണിയോടെയാണ്. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഓഫീസിന് സമീപത്തായി ഉപയോഗ ശൂന്യമായി കിടന്നിരുന്ന ഉഴവർ ചന്ത കെട്ടിടത്തിലായിരുന്നു തീപിടുത്തമുണ്ടായത്. തീപടർന്ന സമയത്ത് തൊഴിലാളികളൊന്നുമില്ലാത്തതിനാൽ ആളപായമുണ്ടായിട്ടില്ല.
Also Read: 12 വർഷത്തിനു ശേഷം നവപഞ്ചമ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിഞ്ഞു, സമ്പത്തിൽ ആറാടും!
മാലിന്യം സൂക്ഷിച്ച കെട്ടിടം പൂർണമായും കത്തിയമർന്നു എന്നാണ് റിപ്പോർട്ട്. ചിറ്റൂർ, കഞ്ചിക്കോട്, കൊല്ലങ്കോട് ഫയർ സ്റ്റേഷനുകളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് പുലർച്ചെ 1:40 ഓടെ തീപൂർണ്ണമായും അണച്ചതെന്നാണ് വിവരം.
ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾ
നെടുമ്പന മുട്ടയ്ക്കാവിന് സമീപം വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ മൂന്നു പേർ മുങ്ങിമരിച്ചതായി റിപ്പോർട്ട്. കൊല്ലം പള്ളിത്തോട്ടം ഡിപ്പോപ്പുരയിടം എച്ച് ആൻഡ് സി കോമ്പൗണ്ടിൽ അർഷാദിന്റെ ഭാര്യ സജിന, ഇവരുടെ ബന്ധുവായ തിരുവനന്തപുരം സ്വദേശികളായ സബീർ, ഭാര്യ സുമയ്യ എന്നിവരാണ് മരിച്ചത്.
Also Read: ശുക്ര-സൂര്യ സംഗമത്തിലൂടെ ശുക്രാദിത്യ യോഗം; ഇവർക്ക് ലഭിക്കും അപാര വിജയം ഒപ്പം സാമ്പത്തിക നേട്ടവും
സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്. മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്. മൂന്നുപേരും ഒന്നിച്ച് കുളിക്കാൻ എത്തിയതായിരുന്നു ഇവിടെ. കരയിൽ നിന്ന് 20 അടിയോളം വെള്ളത്തിലേക്കിറങ്ങിയ സജിന മുങ്ങിത്താഴുന്നത് കണ്ട് സബീറും സുമയ്യയും രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു.
പക്ഷെ സജിനയുടെ അടുത്തെത്തുന്നതിന് മുമ്പ് ഇവരും മുങ്ങിത്താഴുകയായിരുന്നു എന്നാണ് നാട്ടുകാർ പറഞ്ഞത്. സബീറും സുമയ്യയും സജിനയും മുട്ടയ്ക്കാവിന് സമീപം മുളവറക്കുന്ന് ബിജു ഭവനിൽ രണ്ടാഴ്ച മുമ്പാണ് വാടകയ്ക്ക് താമസിക്കാൻ എത്തിയത്. ഇതിനു മുമ്പ് ഇവരെല്ലാം കായംകുളം വള്ളികുന്നത്തെ സജിനയുടെ വീട്ടിലായിരുന്നു താമസം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.