Harthal: RSS പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍

  ജി​ല്ല​യി​ല്‍ ഇന്ന് (വ്യാ​ഴാ​ഴ്ച) ഹര്‍ത്താല്‍.  BJPയാണ് ഹര്‍ത്താലിന്  ആഹ്വാനം  ചെയ്തിരിയ്ക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 25, 2021, 01:17 AM IST
  • ആ​ല​പ്പു​ഴ: ജി​ല്ല​യി​ല്‍ ഇന്ന് ഹര്‍ത്താല്‍. BJPയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്.
  • ചേ​ര്‍​ത്ത​ല​യി​ലുണ്ടായ RSS-SDPI സം​ഘ​ര്‍​ഷത്തെ ത്തുടര്‍ന്ന് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ച സംഭവത്തെത്തുട​ര്‍​ന്നാ​ണ് ബി​ജെ​പി ഹ​ര്‍​ത്താ​ലി​ന് (Harthal) ആ​ഹ്വാ​നം ചെ​യ്ത​ത്.
Harthal: RSS പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ചു, ആലപ്പുഴയില്‍ ഇന്ന് BJP ഹര്‍ത്താല്‍

ആ​ല​പ്പു​ഴ:  ജി​ല്ല​യി​ല്‍ ഇന്ന് (വ്യാ​ഴാ​ഴ്ച) ഹര്‍ത്താല്‍.  BJPയാണ് ഹര്‍ത്താലിന്  ആഹ്വാനം  ചെയ്തിരിയ്ക്കുന്നത്.

 

ചേ​ര്‍​ത്ത​ല​യി​ലുണ്ടായ  RSS-SDPI സം​ഘ​ര്‍​ഷത്തെ ത്തുടര്‍ന്ന്  ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ വെ​ട്ടേ​റ്റ് മ​രി​ച്ച സംഭവത്തെത്തുട​ര്‍​ന്നാ​ണ് ബി​ജെ​പി ഹ​ര്‍​ത്താ​ലി​ന് (Harthal)  ആ​ഹ്വാ​നം ചെ​യ്ത​ത്.

ചേ​ര്‍​ത്ത​ല വ​യ​ലാ​റി​ലാണ്  ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ കൊ​ല്ല​പ്പെ​ട്ടത്. വ​യ​ലാ​ര്‍ ആ​ശാ​രി​പ്പ​റമ്പില്‍ രാ​ഹു​ല്‍ ആ​ര്‍. കൃ​ഷ്ണ​യാ​ണ് (ന​ന്ദു) മ​രി​ച്ച​ത്. സം​ഘ​ര്‍​ഷ​ത്തി​ല്‍  മൂ​ന്ന് ആ​ര്‍​എ​സ്‌എ​സ്, എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.  ഇ​രു​വി​ഭാ​ഗ​ത്തി​ലു​മാ​യി നി​ര​വ​ധി​ പേ​ര്‍​ക്ക് പ​രി​ക്കേറ്റു.

ചൊ​വ്വാ​ഴ്ച വ​യ​ലാ​റി​ല്‍  SDPI പ്ര​വ​ര്‍​ത്ത​ക​രു​ടെ ബ​ക്ക​റ്റ് പി​രി​വ് ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ട​ഞ്ഞതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമെന്ന് പറയപ്പെടുന്നു.   ഇ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ ഇ​രു​വി​ഭാ​ഗ​വും ഇ​ന്ന് പ്ര​ക​ട​നം ന​ട​ത്തി.  നാ​ഗം​കു​ള​ങ്ങ​ര​യി​ല്‍ ഇ​രു​വി​ഭാ​ഗ​ങ്ങ​ളു​ടേ​യും പ്ര​ക​ട​ന​ത്തി​നി​ടെ​യാ​ണ്   ഇരുവിഭാഗവും ഏ​റ്റു​മു​ട്ടി​യ​ത്.  ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. 

Also read: Kerala Assembly Election 2021: Love Jihad നെതിരെ കേരള സർക്കാർ ഉറങ്ങുകയാണ് UP മുഖ്യമന്ത്രി Yogi Adityanath

ആതെസമയം, ബിജെപി ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. പിഎസ്‌സി പരീക്ഷ ഉള്ളതിനാൽ വാഹനങ്ങൾ തടയില്ല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News