vehicle scrappage policy 2021: വാഹന പൊളിക്കൽ ചട്ടത്തിൽ എതിർപ്പുമായി കേരളം,കുത്തകകളെ സഹായിക്കാനെന്ന് ഗതാഗതമന്ത്രി

20 വർഷമായിരിക്കും പുതിയ  പൊളിക്കൽ നയം പ്രകാരം വാഹനങ്ങളുടെ കാലാവധി.

Written by - Zee Malayalam News Desk | Last Updated : Aug 14, 2021, 04:59 PM IST
  • പുതിയ രീതിയിലുള്ള ഫിറ്റ്നസ് ടെസ്റ്റ് വാണിജ്യ വാഹനങ്ങൾക്ക് 2023 ഏപ്രിൽ മുതൽ നിർബന്ധമാക്കിയിട്ടുണ്ട്.
  • സ്വകാര്യ വാഹനങ്ങൾക്ക് 2024 ജൂൺ മുതൽ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന്
  • ഫിറ്റ്നസ് ടെസ്റ്റ് ചെലവ് ഓരോ വാഹനത്തിന്റെയും തരം അനുസരിച്ചായിരിക്കും.
vehicle scrappage policy 2021: വാഹന പൊളിക്കൽ ചട്ടത്തിൽ എതിർപ്പുമായി കേരളം,കുത്തകകളെ സഹായിക്കാനെന്ന് ഗതാഗതമന്ത്രി

തിരുവനന്തപുരം: കേന്ദ്ര സർക്കാരിൻറെ വാഹന പൊളിക്കൽ ചട്ടത്തിൽ എതിർപ്പുമായി കേരളം. വൻകിട കുത്തകകളെ സഹായിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് ഗതാഗത മന്ത്രി ആൻറണി രാജു പറഞ്ഞു.  വിഷയത്തിൽ പുന: പരിശോധന ആവശ്യപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകും.

20 വർഷമായിരിക്കും പുതിയ  പൊളിക്കൽ നയം പ്രകാരം വാഹനങ്ങളുടെ കാലാവധി. വാണിജ്യാടിസ്ഥാനത്തിലുള്ള വാഹനങ്ങൾക്കായി  15 വർഷവും ആയിരിക്കും കാലാവധി. വണ്ടിയുടെ കാലാവധി കഴിഞ്ഞ് പൊളിക്കുമ്പോൾ ഉടമക്ക് സർട്ടിഫിക്കറ്റ് നൽകും. ഇവർക്ക് പിന്നീട് പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഫീസ് നൽകേണ്ടതില്ല.

Also Read: Scrappage Policy: വാഹനങ്ങളുടെ 15 വർഷം പ്രായ പരിധിക്ക് പകരം ടെസ്റ്റിംഗ് മെഷീൻ ഉപയോഗിച്ച് വാഹനങ്ങൾ പരിശോധിക്കും,കൂടുതൽ ഇളവുകൾ 

Automated Testing കേന്ദ്രങ്ങളിൽ Fitness പരിശോധിച്ചശേഷമായിരിക്കും വാഹനങ്ങൾ പൊളിക്കുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് ചെലവ് ഓരോ വാഹനത്തിന്റെയും തരം അനുസരിച്ചായിരിക്കും. സ്വകാര്യ വാഹനങ്ങൾക്ക് 300-400 രൂപയും വാണിജ്യ വാഹനത്തിന് 1000-1500 രൂപയുമാണ് പ്രതീക്ഷിക്കുന്നത്. 

ALSO READ:Vehicle scrappage policy: പഴയ വാഹനങ്ങള്‍ പൊളിക്കുന്നതില്‍ പുതിയ നയം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

 

പുതിയ രീതിയിലുള്ള ഫിറ്റ്നസ് ടെസ്റ്റ് വാണിജ്യ വാഹനങ്ങൾക്ക് 2023 ഏപ്രിൽ മുതൽ നിർബന്ധമാക്കിയിട്ടുണ്ട്. സ്വകാര്യ വാഹനങ്ങൾക്ക് 2024 ജൂൺ മുതൽ ഇത് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് അദ്ദേഹം കൂടുതൽ വ്യക്തത വരുത്തിയത്.

പുതിയ നയം രൂപീകരിക്കുന്നതിലൂടെ ടെസ്റ്റിങ്, പൊളിക്കൽ കേന്ദ്രങ്ങളിലായി 35,000ത്തിലധികം തൊഴിലവസരങ്ങളും പതിനായിരം കോടിയോളം രൂപയുടെ നിക്ഷേപവും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാഹനത്തിന്റെ ഫിറ്റ്നസ് ടെസ്റ്റ് ചെലവ് ഓരോ വാഹനത്തിന്റെയും തരം അനുസരിച്ചായിരിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News