ഹയർ സക്കൻഡറി (എച്ച്എസ്ഇ), വൊക്കേഷണൽ ഹയർ സക്കൻഡറി (വിഎച്ച്എസ്ഇ) പരീക്ഷകളുടെ ഫലം നാളെ വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കും. നാളെ വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വാർത്തസമ്മേളനത്തിലൂടെയാണ് പ്ലസ് ടു ഫലങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. തുടർന്ന് വൈകിട്ട് നാല് മണിയോടെ വിദ്യാർഥികൾക്ക് തങ്ങളുടെ ഫലം ലഭിച്ച് തുടങ്ങും. ഇതിനായി അഞ്ച് വെബ്സൈറ്റുകളും മൂന്ന് ആപ്ലിക്കേഷനുകളുമാണ് ഹയർ സക്കൻഡറി പരീക്ഷ ഡയറക്ടറേറ്റ് (ഡിഎച്ച്എസ്ഇ) സജ്ജമാക്കിയിരിക്കുന്നത്.
മന്ത്രിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം നാല് മണിയോടെയാണ് വിദ്യാർഥികൾക്ക് തങ്ങളുടെ മാർക്കുകൾ അടങ്ങിയ ഫലം ലഭിച്ച് തുടങ്ങുന്നത്. ഹയർ സക്കൻഡറിക്കൊപ്പം വിഎച്ച്എസ്ഇയുടെ ഫലവും ഡിഎച്ച്എസ്ഇ ഇതേസമയം പുറത്ത് വിടുന്നതാണ്. 2023 കേന്ദ്രങ്ങളായി പരീക്ഷ എഴുതിയ 4,42,067 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് ടു ഫലത്തിനായി കാത്തിരിക്കുന്നത്.
ALSO READ : Kerala Plus Two Result 2023 : വെറും മൂന്ന് ക്ലിക്ക്, നിങ്ങളുടെ പ്ലസ് ടു ഫലം അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം
പ്ലസ് ടു ഫലങ്ങൾ എവിടെ അറിയാം?
അഞ്ച് വെബ്സൈറ്റുകളിലൂടെയും മൂന്ന് ആപ്പുകളിലൂടെയുമാണ് ഇത്തവണത്തെ ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ ഫലം പ്രഖ്യാപിക്കുന്നത്. എച്ച്എസ്ഇ, വിഎച്ച്എസ്ഇ ഫലങ്ങൾ ഈ വെബ്സൈറ്റുകൾ വഴി അറിയാൻ സാധിക്കുന്നതാണ്. വെബ്സൈറ്റുകൾക്ക് പുറമെ സഫലം 2023, പിആർഡി ലൈവ്, iExaMS - Kerala എന്നീ ആപ്ലിക്കേഷനുകൾ വഴി പ്ലസ് ടു ഫലങ്ങൾ അറിയാൻ സാധിക്കുന്നതാണ്. ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കെഐടിഇ) വികസിപ്പിച്ചെടുത്ത ആപ്പാണ് സഫലം. സഫലം 2023 ആപ്ലിക്കേഷൻ സ്കൂൾ, വിദ്യാഭ്യാസ ജില്ല, റവന്യൂ ജില്ല തിരിച്ചുള്ള ഫലങ്ങളുടെ വിശകലനവും നൽകും.
കേരള ഡിഎച്ച്എസ്ഇയും നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററും ചേർന്ന് വികസിപ്പിച്ചെടുത്ത ആപ്പാണ് ഐഎക്സാംസ്. കേരള സർക്കാർ ഡിഎച്ച്എസ്ഇക്ക് കീഴിലുള്ള പ്ലസ് ടു വിദ്യാർത്ഥികളെ സഹായിക്കാനാണ് ഈ ആപ്പ് വികസിപ്പിച്ചത്. ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഇത് ലഭിക്കുകയുള്ളു. ഫലം പ്രസിധീകരിച്ച ഉടൻ തന്നെ വിദ്യർഥികൾക്ക് അറിയാൻ കഴിയും.
പിആർഡി ലൈവ് ആപ്പാണ് പ്ലസ് ടു ഫലം അറിയാൻ സജജമാക്കിയിരിക്കുന്ന മറ്റൊരു ആപ്ലിക്കേഷൻ. പിആർഡി ലൈവ് ആപ്ലിക്കേഷനിൽ പ്രവേശിച്ചാൽ ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ ഫലങ്ങൾക്കായിട്ടുള്ള ലിങ്ക് ലഭിക്കുന്നതാണ്. അതിൽ പ്രവേശിച്ച് എച്ച്എസ്ഇയോ വിഎച്ച്എസ്ഇയോ തിരഞ്ഞെടുത്ത്, തുടർന്ന് നിർദേശിക്കുന്ന കോളങ്ങളിൽ നിങ്ങളുടെ റോൾ നമ്പറും ജനനതീയതിയും രേഖപ്പെടുത്തി സബ്മിറ്റ് കൊടുക്കുക. ശേഷം ഫലം ലഭിക്കുന്നതാണ്.
പ്ലസ് ടു ഫലം വെബ്സൈറ്റിലൂടെ വേഗത്തിൽ അറിയാം
4. www.examresults.kerala.gov.in
5. www.results.kite.kerala.gov.in
1. മുകളിൽ നൽകിയിരിക്കുന്ന വെബ്സൈറ്റുകളിൽ പ്രവേശിക്കുക. നൽകിയിരിക്കുന്ന വെബ്സൈറ്റുകളിൽ നിന്നും ഏറ്റവും അവസാനമുള്ളത് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. കാരണം വലിയ ഒരു കൂട്ടം പേർ ഈ സമയം ഈ വെബ്സൈറ്റുകളിൽ പ്രവേശിക്കുന്നതിന് ഫലം ലഭിക്കാൻ വൈകും. അതുകൊണ്ട് പട്ടികയിൽ അവസാനമുള്ള ലിങ്കുകൾ ഫലമറിയാൻ ഉപയോഗിക്കുക
2. ശേഷം തുടർന്ന് പേജിൽ നിങ്ങളടെ അഡ്മിറ്റ് കാർഡിലെ നമ്പരും (റോൾ നമ്പർ) ജനനതീയതിയും നിർദേശിക്കുന്ന കോളത്തിൽ രേഖപ്പെടുത്തുക.
3. തുടർന്ന് ചുവടെ നൽകിയിരിക്കുന്ന സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. പിന്നാലെ തുറന്ന് വരുന്ന പേജിൽ നിങ്ങളുടെ പ്ലസ് ടു മാർക്കിനൊപ്പം ഫലവും ലഭിക്കുന്നതാണ്. ഭാവി ആവശ്യങ്ങൾക്കായി ഫലം അടങ്ങിയ മാർക്ക് ഷീറ്റ് ഡൗൺലോഡ് ചെയ്ത് കരുതി വെക്കുക
ഫലം തിരയുന്നതിന് മുമ്പ് ഇവ ശ്രദ്ധിക്കുന്നത് നല്ലതാണ്. നിങ്ങളുടെ സേർച്ച് എഞ്ചിൻ ആപ്ലിക്കേഷൻ എതാണോ, അതിന്റെ ക്യാഷെ നേരത്തെ തന്നെ ക്ലിയർ ചെയ്ത് വെക്കുക. ഇത് നിങ്ങൾക്ക് നിങ്ങളുടെ ഫലം വേഗത്തിൽ അറിയാൻ സഹായിക്കുന്നതാണ്. ഇനി അഥവാ ഫലം ലഭിച്ചില്ലെങ്കിൽ മറ്റൊരു ബ്രൗസർ ഉപയോഗിച്ച് ഇതുപോലെ വീണ്ടും ഫലത്തിനായി തിരയുക. എന്നിട്ടും ഫലം ലഭിച്ചില്ലെങ്കിൽ ഉടൻ തന്നെ നിങ്ങളുടെ സ്കൂൾ അധികൃതരെ ബന്ധപ്പെടുക.
4,42,067 വിദ്യാർഥികൾ 2023 കേന്ദ്രങ്ങളായിട്ടാണ് ഇത്തവണ ഹയർ സക്കൻഡറി, വിഎച്ച്എസ്ഇ പരീക്ഷകൾ എഴുതിയത്. മാർച്ച് പത്ത് മുതൽ 30 വരെയായിരുന്നു ഡിഎച്ച്എസ്ഇ പ്ലസ് ടു പരീക്ഷ സംഘടിപ്പിച്ചത്. തുടർന്ന് ഏപ്രിൽ മൂന്നാം തീയതി മുതൽ പ്ലസ് ടു മൂല്യനിർണയം ആരംഭിക്കുകയും ചെയ്തു. 83.87 ശതമാനമായിരുന്നു കഴിഞ്ഞ വർഷത്തെ പ്ലസ് ടുവിന്റെ വിജയശതമാനം. 2021നെക്കാൾ വിജയശതമാനം കുറവായിരുന്നു. ഇത്തവണ വിജയശതമാനം ഉയരുമെന്നാണ് പ്രതീക്ഷവെക്കുന്നത്. എല്ലാ വിദ്യാർഥികൾക്കും സീ മലയാളം ന്യൂസ് വിജയാശംസകൾ നേരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...