എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ആരെയും സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
അറസ്റ്റ് ചെയ്യാൻ കാലതാമസമുണ്ടായോ എന്ന ചോദ്യത്തിന് അതെല്ലാം പകൽപോലെ വ്യക്തമല്ലേ എന്നതായിരുന്നു മന്ത്രിയുടെ മറുപടി. യാഥാർത്ഥ്യം ജനങ്ങൾ മനസ്സിലാക്കട്ടെ എന്നും അന്വേഷണം മുറ പോലെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ കസ്റ്റഡിയിൽ, ഒളിച്ച് കളി തുടർന്ന് പൊലീസ്
'കേസുമായി ബന്ധപ്പെട്ട് ശരിയായും തെറ്റായും കരുതിയിരുന്ന ആശങ്ക ഏതെങ്കിലും തരത്തില്‍ വാദമുഖങ്ങളില്‍ പ്രോസിക്യൂഷന് പരാജയമുണ്ടായിട്ടുണ്ടോ എന്നുള്ളതാണ്. അതില്ല എന്ന ബോധ്യപ്പെട്ടത് ആശ്വാസകരമാണ്. അന്വേഷണം മുറയ്ക്ക് നടക്കും. കൃത്യമായ നീതി ലഭ്യമാക്കും. ആരേയും സഹായിക്കാനോ രക്ഷപ്പെടാനോ അനുവദിക്കില്ല. എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെക്കുറിച്ച് വ്യക്തിപരമായി എന്റേയും റവന്യുവകുപ്പിന്റേയും അഭിപ്രായം നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഉറച്ചുനില്‍ക്കുകയാണ്', കെ. രാജന് പറഞ്ഞു.
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് കോടതി നടത്തിയിരിക്കുന്നത് . എഡിഎമ്മിനെ പ്രതി അപമാനിക്കാനും അപഹസിക്കാനും ശ്രമിച്ചെന്ന് തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു.
ആസൂത്രിതമായാണ് ക്ഷണിക്കാത്ത പരിപാടിക്ക് പിപി ദിവ്യ എത്തിയതെന്നും മരണത്തിൽ ദിവ്യയുടെ പങ്ക് വ്യക്തമാണെന്നും കോടതി ഉത്തരവിൽ പറയുന്നു. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പ്രതി കേസ് അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.