തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരങ്ങളും തടയാൻ നിരവധി ക്യാമ്പെയ്നുകൾ നടക്കുന്നുണ്ട് . അത്തരത്തിൽ വ്യത്യസ്ഥമായ ഒരു ക്യാമ്പെയ്നുമായി മുന്നോട്ട് വന്നിരിക്കുകയാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്. ഇതിന്റെ ഭാഗമായി പുതിയൊരു മാട്രിമോണിയല്‍ പ്ലാറ്റ്‌ഫോം ആണ് ആരംഭിച്ചിരിക്കുന്നത്.
നിലവിലെ രീതികളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് യുവജനക്ഷേമ ബോര്‍ഡിന്റെ മാട്രിമോണിയല്‍. ”മനുഷ്യ മൂല്യങ്ങളെ മുന്‍നിര്‍ത്തി ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാന്‍ സഹായിക്കുക എന്നതാണ്’ ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകത. മാത്രമല്ല ക്യാമ്പെയ്‌നിന്റെ ഭാഗമായി സ്‌കൂളുകളില്‍ ശാസ്ത്രപ്രശ്‌നോത്തരിയും സംഘടിപ്പിക്കും. ഹൈസ്‌കൂള്‍ തലത്തില്‍ പ്രാഥമിക മത്സരവും തുടര്‍ന്ന് നിയമസഭാ മണ്ഡലാടിസ്ഥാനത്തിലും ജില്ലാ-സംസ്ഥാന തലങ്ങളിലും മത്സരങ്ങള്‍ സംഘടിപ്പിക്കാനും ഒരുങ്ങുകയാണ് യുവജനക്ഷേമ ബോര്‍ഡ് .
അതേസമയം, അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നിയമനിര്‍മാണവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ നീക്കം. വിഷയത്തില്‍ പൊതുജനാഭിപ്രായവും തേടും. നിയമം കൊണ്ടുവരാന്‍ പ്രതിപക്ഷം എല്ലാ പിന്തുണയും നല്‍കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...