യുവ സംവിധായകനുമായി വിവാഹം കഴിഞ്ഞെന്ന പ്രചരണം; മറുപടിയുമായി Anupama Parameshwaran

 ചുരുണ്ട മുടിയുള്ള മേരിയെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.   താരമിപ്പോൾ മലയാളിത്തിലല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമാണ് 

Written by - Ajitha Kumari | Last Updated : Dec 9, 2020, 01:03 PM IST
  • പ്രേമത്തിന് ശേഷം ജോമോന്റെ സുവിശേഷത്തിൽ അനുപമ അഭിനയിക്കുകയും മണിയറായിലെ അശോകൻ എന്ന സിനിമയിൽ സഹസംവിധായകയായും വന്നിരുന്നു.
  • അന്യഭാഷായിലെ യുവ സംവിധായകനുമായി വിവാഹം ഉറപ്പിച്ചുവെന്ന ഗോസിപ്പുകളാണ് പ്രചരിക്കുന്നത്.
യുവ സംവിധായകനുമായി വിവാഹം കഴിഞ്ഞെന്ന പ്രചരണം; മറുപടിയുമായി Anupama Parameshwaran

പ്രേമം എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ താരമാണ് അനുപമ പരമേശ്വരൻ.  ചുരുണ്ട മുടിയുള്ള മേരിയെ ഇരുകയ്യും നീട്ടിയാണ് മലയാളികൾ സ്വീകരിച്ചത്.  

താരമിപ്പോൾ മലയാളിത്തിലല്ല തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ സജീവമാണ് പ്രേമത്തിന് ശേഷം ജോമോന്റെ സുവിശേഷത്തിൽ അനുപമ (Anupama Parameshwaran) അഭിനയിക്കുകയും  മണിയറായിലെ അശോകൻ എന്ന സിനിമയിൽ സഹസംവിധായകയായും വന്നിരുന്നു.  

Also read: Poornima Indrajith ന്റെ സ്റ്റൈലിഷ് ലുക്ക് വൈറലാകുന്നു

ഇപ്പോഴിതാ അന്യഭാഷായിലെ യുവ സംവിധായകനുമായി വിവാഹം ഉറപ്പിച്ചുവെന്ന ഗോസിപ്പുകളാണ് (Gossips) പ്രചരിക്കുന്നത്.  ഇതിന് മറുപടിയുമായി അനുപമ തന്നെ എത്തിയിരിക്കുകയാണ്.  ഓരോരുത്തരും ഇതിനെക്കുറിച്ച് തന്റെ വീട്ടിൽ ഫോൺ വിളിച്ച് വരെ ചോദിക്കുകയാണെന്നും ഇതുകേട്ട് ഞാൻ പോലും ഞെട്ടിയിരിക്കുകയാണെന്നുമാണ് താരം പറയുന്നത്.  

ഇൻസ്റ്റാഗ്രാമിൽ (Instagram) എന്റെ ഫോട്ടോ പ്രൊഫൈൽ പിക്ചറാക്കിയ ഒരുത്തൻ വിവരങ്ങൾ എഡിറ്റ് ചെയ്ത ബോയ്ഫ്രണ്ട് എന്ന് അവന്റെ പേര് ചേർക്കുകയായിരുന്നു.  സംവിധായകൻ, പ്രൊഡ്യൂസർ എന്നൊക്കെ സ്വയം വിശേഷിപ്പിച്ച ഈ ഐടി വ്യാജ ഐഡിയായിരുന്നുവെന്നും അനുപമ വ്യക്തമാക്കിയിട്ടുണ്ട്.  

Also read: നിങ്ങൾ എന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്? മാസ് മറുപടിയുമായി പ്രിയാമണി

ജീവനുള്ള ഒരാളുമായി തന്റെ പേര് ചേർത്ത് പറഞ്ഞോളുവെന്നും ഫേക്ക് ഐഡിയുമായി ബന്ധപ്പെടുത്തി പറയുന്നത് മോശമാണെന്നും താനൊരു പോസ്റ്റിട്ടെന്ന് അനുപമ പറഞ്ഞു.  പക്ഷേ സോഷ്യൽ മീഡിയയിൽ (Social Media) അത്രയ്ക്ക് സജീവമല്ലാത്ത അനുപമയുടെ ഈ പോസ്റ്റ് ആരാധകർ എത്രത്തോളം കണ്ടിട്ടുണ്ടെന്ന് വ്യക്തമല്ല.  

Trending News