അച്ഛൻ നൽകിയ സമ്മാനത്തിന്റെ സന്തോഷത്തിലാണ് ഗോകുൽ സുരേഷ് (Gokul Suresh). പുതിയ ഥാർ (Thar) ആണ് ഗോകുലിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. താൻ കോളേജിൽ പഠിച്ചപ്പോൾ താൻ പറഞ്ഞ ആഗ്രഹമാണ് അച്ഛൻ ഇപ്പോൾ സാധിച്ചുതന്നിരിക്കുന്നത് എന്നാണ് ഗോകുൽ പറയുന്നത്.
Also read: പ്രകാശ് രാജിന്റെ Green India ചലഞ്ച് ഏറ്റെടുത്ത് തൃഷ
തിരുവനന്തപുരത്തെ എസ്എസ് മഹീന്ദ്രയിൽ (SS Mahindra) നിന്നുമാണ് താരം വാഹനം ഇറക്കിയിരിക്കുന്നത്. പുതിയ ഥാർ പുറത്തിറങ്ങിയത് ഒക്ടോബർ 2 ന് ആണ്. ഡീസൽ, പെട്രോൾ എഞ്ചിനുകളിലായി മാനുവൽ ഓട്ടോമാറ്റിക് ഫോർ വീൽ ഡ്രൈവ് മോഡലുകളിൽ ലഭിക്കുന്ന ഥാറിന്റെ എക്സ്ഷോറൂം വില 9.80 ലക്ഷം മുതൽ 12.95 ലക്ഷം വരെയാണ്. മുൻപ് ഡീസൽ എഞ്ചിനും മാനുവൽ ട്രാൻസ്മിഷനും മാത്രമായിരുന്നു ഥാറിന്റെ പവർ ട്രെയ്ൻ. പുതിയ ഥാറിൽ വ്യത്യസ്ത എഞ്ചിൻ ട്രാൻസ്മിഷൻ സാധ്യതകളും മഹീന്ദ്ര (Mahindra) വാഗ്ദാനം ചെയ്യും.
Also read: ട്രെഡിഷണലായാലും മോഡേണായാലും Parvati കിടുവാണ്, ചിത്രങ്ങൾ കാണാം...
കൂടാതെ പെട്രോൾ എഞ്ചിനൊപ്പം ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സഹിതവും വിൽപ്പനയ്ക്കുണ്ട്. ഥാറിന്റെ (New Thar) ഡീസൽ വകഭേദങ്ങൾക്ക് കരുത്തേകുക 2.2 ലിറ്റർ, 132 ബി എച്ച് പി, എം ഹോക്ക് എഞ്ചിനും. 6 സ്പീഡ് മാനുവൽ ഗിയര്‍ ബോക്സ് ആകും ഈ എഞ്ചിന് കൂട്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)