സിനിമകളിലൂടെയും മ്യൂസിക് വീഡിയോകളിലൂടെയും ശ്രദ്ധേയയായ നടി മിസ്തി മുഖര്‍ജി അന്തരിച്ചു. വൃക്ക തകരാറായതിനെ തുടര്‍ന്ന് ബംഗളൂരൂ(Banglore)വിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മിസ്തിയുടെ മരണം. കീറ്റോ ഡയറ്റാണ് നടിയുടെ വൃക്ക തകരാറാകാന്‍ കാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.
READ ALSO | Viral Video: ഇത് കലാഭവന്‍ മണിയ്ക്കുള്ള ആദരം!!
2012ല്‍ റിലീസ് ചെയ്ത ലൈഫ് കി തോ ലാഗ് ഗയി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ ബംഗാളി ചിത്രങ്ങളിലും താരം വേഷമിട്ടിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു താരത്തിന്റെ അന്ത്യം. അഭിനയ രംഗത്തെ പ്രകടനങ്ങളെക്കാള്‍ മിസ്തിയെ പ്രശസ്തയാക്കിയത് വിവാദങ്ങളായിരുന്നു.
READ ALSO | കലാഭവൻ മണിയെ കൊന്നതല്ലെന്ന് സിബിഐ
അശ്ലീല വീഡിയോകള്‍ കൈവശം വച്ചതിനും വേശ്യാവൃത്തി റാക്കറ്റ് നടത്തിയതിനും 2014ല്‍ താരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ മിസ്തിയുടെ പിതാവിനെയും സഹോദരനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)