ഉണ്ണി മുകുന്ദൻ നായകനായി വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം മാളികപ്പുറത്തിൻറെ ആദ്യ ദിന കളക്ഷൻ പുറത്ത്. ചിത്രത്തിനെതിരെ ഡീ ഗ്രേഡിങ്ങുകൾ ഉണ്ടായെങ്കിലും തീയ്യേറ്ററുകളിൽ താരതമ്യേനെ മികച്ച പ്രകടനമാണ് ചിത്രം കാഴ്ച വെക്കുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുടെ ആദ്യ ദിവസ കളക്ഷനും ഇത് സൂചിപ്പിക്കുന്നു. 0.50 കോടിയാണ് ചിത്രം ആദ്യ ദിവസം ബോക്സോഫീസിൽ നിന്നും നേടിയത്. അതായത് 50 ലക്ഷം രൂപ. മികച്ച തുടക്കമായാണ് ഇത് വിലയിരുത്തുന്നത്.
കല്യാണിയും ഉണ്ണിയും എന്ന ഏറ്റുവായസ്സുകാരായ കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. രസകരമായി ഇരുവരും തങ്ങളുടെ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. സൈജു കുറുപ്പ്, രമേശ് പിഷാരടി, രഞ്ജി പണിക്കർ തുടങ്ങിയവരും പ്രകടനം കൊണ്ട് ഗംഭീരമാക്കി.
#Malikappuram Career Best Film Of #Unnimukundan
Now Running In Cinemas pic.twitter.com/aoF4YWsdXQ
— Kerala Box Office (@KeralaBxOffce) December 31, 2022
#Malikappuram Day 1 Kerala Gross Near - ₹0.5 CR!! pic.twitter.com/5W10FziYXe
— Kerala Box Office (@KeralaBxOffce) December 31, 2022
ALSO READ: അയ്യപ്പനെ കാണണമെന്ന കല്യാണിയുടെ ആഗ്രഹം നടക്കുമോ? മാളികപ്പുറം ആദ്യ പകുതി ഇങ്ങനെ
രണ്ടാം പകുതി തുടങ്ങുന്നതിന് 5 മിനുട്ട് മുൻപാണ് ഉണ്ണി മുകുന്ദൻ എത്തുന്നത്. രണ്ടാം പകുതിക്ക് വലിയൊരു പ്രതീക്ഷ നൽകിക്കൊണ്ടാണ് ചിത്രം ആദ്യ പകുതിയിൽ അവസാനിപ്പിക്കുന്നത്.ശ്രീപഥ്, ദേവനന്ദ എന്നീ ബാലതാരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ദേവനന്ദയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിലെത്തുന്ന ചിത്രമാണ് മാളികപുറം. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് തനിക്ക് ഈ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്നാണ് ചിത്രത്തിൻറെ ഷൂട്ടിങ് ആരംഭിച്ചപ്പോൾ ഉണ്ണിമുകുന്ദൻ ഫേസ്‌ബുക്കിൽ കുറിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...