Kuwait Travel Ban : കുവൈത്തിലേക്ക് എല്ലാ രാജ്യത്ത് നിന്നുള്ളവർക്ക് നാളെ മുതൽ പ്രവേശിക്കാൻ അനുമതി; പക്ഷെ Quarantine നിർബന്ധം

അതിതീവ്ര വ്യാപനമുള്ള ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങൾക്കായിരുന്നു കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്. പ്രവേശിക്കുന്നവർ നിർബന്ധമായും Quarantine  പൂർത്തിയാക്കണമെന്ന് കുവൈത്ത് ഭരണകൂടം 

Written by - Zee Malayalam News Desk | Last Updated : Feb 20, 2021, 10:10 PM IST
  • അതിതീവ്ര വ്യാപനമുള്ള ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങൾക്കായിരുന്നു കുവൈത്ത് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരുന്നത്.
  • പ്രവേശിക്കുന്നവർ നിർബന്ധമായും Quarantine പൂർത്തിയാക്കണമെന്ന് കുവൈത്ത് ഭരണകൂടം
  • 14 ദിവസത്തേക്ക് സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന്
  • ആരോ​ഗ്യപ്രവർത്തകർ, കുവൈത്തി സ്വദേശികളായ 18 വയസിന് താഴെയുള്ളവർ നയതന്ത്ര ഉദ്യോ​ഗസ്ഥർ തുടങ്ങിയവർക്ക് ഈ മാനദണ്ഡങ്ങൾ ബാധകമല്ല
Kuwait Travel Ban : കുവൈത്തിലേക്ക് എല്ലാ രാജ്യത്ത് നിന്നുള്ളവർക്ക് നാളെ മുതൽ പ്രവേശിക്കാൻ അനുമതി; പക്ഷെ Quarantine നിർബന്ധം

Kuwait City : നാളെ മുതൽ മുതൽ അതിതീവ്ര കോവിഡ് വ്യാപനം നേരിടുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കേർപ്പെടുത്തിയ യാത്ര വിലക്ക് നീക്കം ചെയ്ത് Kuwait ഭരണകൂടം. അതിതീവ്ര വ്യാപനമുള്ള ഇന്ത്യ അടക്കമുള്ള 35 രാജ്യങ്ങൾക്കായിരുന്നു കുവൈത്ത് പ്രവേശന വിലക്ക് (Travel Ban) ഏർപ്പെടുത്തിയിരുന്നത്. എന്നാൽ കുവൈത്തിലേക്ക് പ്രവേശിക്കുന്നവർ നിർബന്ധമായും Quarantine  പൂർത്തിയാക്കണമെന്ന് കുവൈത്ത് ഭരണകൂടം അറിയിച്ചു.

കുവൈത്തിന്റെ ഡയറെക്ടർ ജെനറൽ ഓഫ് സിവിൽ എവിയേഷൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ട് വാർത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. യാത്ര വിലക്കുള്ള (Travel Ban) 35 രാജ്യങ്ങളിൽ നിന്ന് വരുന്നവർ നിർബന്ധമായും 14 ദിവസത്തേക്ക് സ്വന്തം ചെലവിൽ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീന് (ഹോട്ടലിൽ) വിധേയരാകണെമെന്നാണ് ഡിജിസിഎയുടെ വാർത്തക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്. 35 രാഷ്ട്രങ്ങളിൽ നിന്നല്ലാത്തവർ ഒരാഴ്ചത്തേക്ക് ക്വാറന്റീൻ അനുഷ്ഠിച്ചാൽ മതി.

ALSO READ: Saudi Arabia ലേക്കും Kuwait ലേക്കും പ്രവേശിക്കാൻ സാധിക്കാതെ UAE യിൽ കുടങ്ങിയ പ്രവാസികൾ Embassy മായി ബന്ധപ്പെടാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിർദേശം

ഇതിനായി കുവൈത്ത് (Kuwait) സർക്കാർ 45 ഹോട്ടിലുകൾക്ക് അനുമതി നൽകിയെന്ന് DGCAഡെപ്യൂട്ടി ഡയറെക്ടർ അറിയിച്ചു. 14 ദിവസത്തേക്ക് ഏറ്റവും കുറഞ്ഞത് 270 കുവൈത്തി ദിനാറാണ് ഹോട്ടലുകൾ ഈടാക്കുന്നത്. ഉയർന്ന സ്റ്റാറുകളായ ഹോട്ടലുകൾ അനുസരിച്ച വിലയും വർധിക്കും. ഏറ്റവും കൂടുതൽ ഈടാക്കുന്നത് ഫൈവ് സ്റ്റാർ ഡബിൾ ബെഡ് റൂമിനായി 725 കുവൈത്തി ദിനാറാണ്. 

ALSO READ: Kuwait: കോവിഡ് പ്രതിരോധ നടപടികള്‍ ശക്തമാക്കി, നിയമം പാലിക്കാത്ത വിദേശികളെ നാടുകടത്തും

എന്നാൽ ആരോ​ഗ്യപ്രവർത്തകർ, കുവൈത്തി സ്വദേശികളായ 18 വയസിന് താഴെയുള്ളവർ നയതന്ത്ര ഉദ്യോ​ഗസ്ഥർ തുടങ്ങിയവർക്ക് ഈ മാനദണ്ഡങ്ങൾ ബാധകമല്ല. അതേസമയം കുവൈത്തിലേക്ക് പ്രവേശിക്കുന്ന സമയത്ത് ഏത് ഹോട്ടലിലാണ് Quarantine സൗകര്യം ഒരുക്കിയിരിക്കുന്നത് തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട ഉദ്യോ​ഗസ്ഥരെ അറിയിക്കണം. അതോടൊപ്പം കുവൈത്ത് മൊസാഫെർ ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുകയും വേണം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News