മത്സ്യക്കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്

പ്രത്യുൽപാദന തോതിനേകകാൾ അധികമായി മത്സ്യം പിടിക്കുന്നതുമൂലം രാജ്യത്തിന്റെ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്തിൽ കുറവുണ്ടായതായി കാർഷിക മത്സ്യ വിഭവ അതോറിറ്റി അറിയിച്ചു. അതിനാലാണ് അതോറിറ്റി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. 

Written by - നിമിഷ ഹരീന്ദ്രബാബു | Edited by - Priyan RS | Last Updated : Jun 22, 2022, 10:47 PM IST
  • ഞണ്ട്, ചെമ്മീൻ തുടങ്ങിയവയുടെ വാണിജ്യാവശ്യത്തിനുള്ള കയറ്റുമതിയാണ് അധികൃതർ വിലക്കിയിരിക്കുന്നത്.
  • കുവൈറ്റിൽ സമുദ്ര പരിധിയിൽ പല മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്.
  • അതെസമയം കുവൈറ്റിലേയ്ക്ക് ഇറക്കുമതി ചെയ്ത മത്സ്യത്തിന്റെ 50 ശതമാനം കയറ്റുമതി ചെയ്യാൻ അനുവാദമുണ്ട്.
മത്സ്യക്കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തി കുവൈറ്റ്

കുവൈറ്റ് സിറ്റി: കുവൈറ്റിൽ നിന്ന് മത്സ്യക്കയറ്റുമതിക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തി. കാർഷിക മത്സ്യവിഭവ പബ്ലിക്ക് അതോറിറ്റിയാണ് വിലക്കേർപ്പെടുത്തി ഉത്തരവിറക്കിയത്. കുവൈറ്റ് സമുദ്ര പരിധിയിൽ നിന്ന് പിടിച്ച മത്സ്യം, ഞണ്ട്, ചെമ്മീൻ തുടങ്ങിയവയുടെ വാണിജ്യാവശ്യത്തിനുള്ള കയറ്റുമതിയാണ് അധികൃതർ വിലക്കിയിരിക്കുന്നത്. ഫ്രഷ്, ഫ്രോസൺ, ചില്ലഡ് മത്സ്യങ്ങൾക്കും വിലക്ക് ബാധകമാണ്.

പ്രത്യേക അനുമതിയോടെ വ്യക്തിഗത ആവശ്യത്തിന് മത്സ്യങ്ങൾ കയറ്റി അയക്കാം. പരമാവധി 20 കിലോ മത്സ്യം വരെയാണ് പ്രത്യേക അനുമതിയോടെ കയറ്റി അയക്കാവുന്നത്. ശാ​സ്ത്ര, ജീ​വ​ശാ​സ്ത്ര പ​ഠ​നം, മ്യൂ​സി​യം പ്ര​ദ​ർ​ശ​നം, കൊ​മേ​ഴ്സ്യ​ൽ സാമ്പിൾ എന്നിവയ്ക്ക് കാർഷിക മത്സ്യ വിഭവ പബ്ലിക്ക് അതോറിറ്റിയുടെ അനുമതിയുണ്ടെങ്കിൽ കുവൈത്തിൽ നിന്ന് മത്സ്യം കൊണ്ടുപോകാം.

Read Also: സിനിമാ താരങ്ങൾക്കും പ്രമുഖർക്കും മാത്രമല്ല ഗോൾഡൻ വിസ; യുഎഇയുടെ ആദരം ഏറ്റുവാങ്ങി മലയാളി വിദ്യാർത്ഥിനി

പ്രത്യുൽപാദന തോതിനേകകാൾ അധികമായി മത്സ്യം പിടിക്കുന്നതുമൂലം രാജ്യത്തിന്റെ സമുദ്ര പരിധിയിലുള്ള മത്സ്യ സമ്പത്തിൽ കുറവുണ്ടായതായി കാർഷിക മത്സ്യ വിഭവ അതോറിറ്റി അറിയിച്ചു. അതിനാലാണ് അതോറിറ്റി ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് എത്തിയത്. കുവൈറ്റിൽ സമുദ്ര പരിധിയിൽ പല മത്സ്യങ്ങളും വംശനാശ ഭീഷണി നേരിടുന്നുണ്ട്. 

ഇതുമായി ബന്ധപ്പെട്ട് അധിക‍ൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. 10 ശതമാനമാണ് പ്രത്യുൽപാദനം വഴി ഓരോ വര്‍ഷവും വർധന സംഭവിക്കുന്നത്. എന്നാൽ പിടിക്കുന്നത് ഇതിലും കൂടുതലാണ്. ഇതെല്ലാം പല മത്സ്യങ്ങളുടേയും വംശനാശത്തിന് കാരണമാകുന്നുണ്ടെന്നാണ് മത്സ്യ വിഭവ അതോറിറ്റിയുടെ  റിപ്പോർട്ട്.

Read Also: Saudi Arabia: വിമാനത്തിൽ മോഷണം നടത്തിയാൽ ജയില്‍ ശിക്ഷയും പിഴയും; മുന്നറിയിപ്പുമായി സൗദി

അതെസമയം കുവൈറ്റിലേയ്ക്ക് ഇറക്കുമതി ചെയ്ത മത്സ്യത്തിന്റെ 50 ശതമാനം കയറ്റുമതി ചെയ്യാൻ അനുവാദമുണ്ട്. ഉപഭോകതൃ താൽപര്യം പരിഗണിച്ചും തദ്ദേശീയ വിപണിക്ക് കരുത്ത് പകരാനുമാണ്  ഇത്തരത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്ന് കാർഷിക മത്സ്യ വിഭവ അതോറിറ്റി വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News