ന്യൂയോർക്ക്: ഡി ഗുകേഷിന് പിന്നാലെ ഇന്ത്യയിലേക്ക് മറ്റൊരു ലോക് ചെസ് കിരീടം കൂടി. ലോക റാപിഡ് ചെസിൽ കിരീടം ചൂടി ഇന്ത്യൻ താരം കൊനേരു ഹംപി. ഫൈനൽ റൗണ്ടിൽ ഇന്തൊനീഷ്യൻ താരം ഐറിൻ സുക്കന്ദറിനെ തോൽപ്പിച്ച് 11ൽ 8.5 പോയിന്റ് നേടിയാണ് താരം കിരീടമണിഞ്ഞത്. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്.
2019ൽ മോസ്കോയിൽ നടന്ന ലോക റാപ്പിഡ് ചെസ് ചാംപ്യൻഷിപ്പിലും കൊനേരു ഹംപി കിരീടം ചൂടിയിരുന്നു. ചൈനയുടെ ജൂവെൻജൂനിന് ശേഷം ഒന്നിലധികം തവണ ലോക റാപ്പിഡ് ചെസ് കിരീടം നേടുന്ന ആദ്യ താരമാണ് ആന്ധ്രാപ്രദേശുകാരിയായ കൊനേരു ഹംപി.
പുരുഷ വിഭാഗത്തില്‍ റഷ്യയുടെ 18 കാരനായ താരം വൊളോഡര്‍ മുര്‍സിനാണ് ലോക കിരീടത്തിന് അവകാശിയായത്. ഈ നേട്ടം കൈവരിച്ച ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ് അദ്ദേഹം. നേരത്ത 17ാം വയസ്സില്‍ ഫിഡെ ലോക റാപ്പിഡ് ചാംപ്യനായ നോഡിര്‍ബെക്ക് അബ്ദുസത്രോവിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.