Bajaj e-scooter | ചേതകിൻറെ ഇലക്ട്രിക്ക് വേർഷൻ ഇറക്കാൻ ബജാജ്,ഒലയെ ഉലയ്ക്കുമോ?

ഒരു കാലത്ത് ഇന്ത്യ അടക്കി വാണിരുന്ന ബജാജ് ചേതക്കിൻറെ ഇലക്ട്രിക് മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 30, 2021, 04:25 PM IST
  • എന്തായാലും 2022 -ൽ വണ്ടി നിരത്തിൽ എത്തുമെന്നാണ് വിവരം
  • ഇക്കോണമി മോഡിൽ 95 കിലോ മീറ്ററായിരിക്കും സ്കൂട്ടറിൻറെ മൈലേജ്
  • 1.87 ലക്ഷം രൂപയാണ് സ്കൂട്ടറിൻറെ എക്സ് ഷോ റൂം വില
Bajaj e-scooter | ചേതകിൻറെ ഇലക്ട്രിക്ക് വേർഷൻ ഇറക്കാൻ ബജാജ്,ഒലയെ ഉലയ്ക്കുമോ?

ശക്തമായ മത്സരമാണ് ഇലക്ട്രിക് വാഹന വിപണിയിൽ ഇപ്പോൾ. ഒന്നിന് പിറകെ ഒന്നായി ഇലക്ട്രിക് വേരിയൻറുകൾ ഇറക്കാൻ മത്സരിക്കുകയാണ് കമ്പനികൾ ഒാരോന്നും. അതിനിടയിലാണ് ബജാജും പുതിയ മോഡൽ അവതരിപ്പിക്കുന്നത്.

ഒരു കാലത്ത് ഇന്ത്യ അടക്കി വാണിരുന്ന ബജാജ് ചേതക്കിൻറെ ഇലക്ട്രിക് മോഡലാണ് കമ്പനി അവതരിപ്പിക്കുന്നത്. 1.87 ലക്ഷം രൂപയാണ് സ്കൂട്ടറിൻറെ എക്സ് ഷോ റൂം വില എങ്കിലും സംസ്ഥാനങ്ങളുടെ ഇളവുകൾ കൂടിയാവുമ്പോൾ 1.23 ലക്ഷം രൂപക്ക് ഒാൺ റോഡിൽ സ്കൂട്ടർ എത്തിയേക്കും.

Also ReadOla Electric scooter: Ola ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങാന്‍ പ്ലാനുണ്ടോ? വിപണിയില്‍ ലഭ്യമായ മികച്ച ഇലക്ട്രിക് സ്കൂട്ടര്‍ ഏതാണ്? അറിയാം

ഒല എസ്-1 പ്രോയുടെ ഒപ്പം വില കുറച്ച് വിപണിയിലേക്ക് എത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. എന്നാൽ സ്കൂട്ടറിൻറെ ഫിച്ചറുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല. 4 കിലോ വാട്ട് മോട്ടറിൽ, 2.9 kWh ബാറ്ററിയാണ് സ്കൂട്ടറിനുള്ളത്. ഇക്കോണമി മോഡിൽ 95  കിലോ മീറ്ററായിരിക്കും സ്കൂട്ടറിൻറെ മൈലേജ്.

എന്തായാലും 2022 -ൽ വണ്ടി നിരത്തിൽ എത്തുമെന്നാണ്  വിവരം. അഞ്ച് മണിക്കൂർ കൊണ്ട് ഫുൾ ചാർജിങ്ങിൽ എത്തുന്ന ബാറ്ററിക്ക് ഏഴ് വർഷം വാറൻറിയും കമ്പനി നൽകുന്നുണ്ട്. രണ്ട് വേരിയൻറുകളിലായി ആകെ ആറ് നിറങ്ങളിൽ സ്കൂട്ടർ ലഭ്യമാണ്.

ALSO READ: Skoda Enyaq iV| ഇന്ത്യൻ ഇലക്ട്രിക് കാർ വിപണിയിലേക്ക് എത്തുന്നു സ്കോഡയും,എന്യാക് iV 2022-ൽ എത്തും

ഇത് വരെ ഇറങ്ങിയ ഇലക്ട്രിക് സ്കൂട്ടറുകളിൽ നിന്നെല്ലാം വ്യത്യസ്താമായി ഒരു ക്യാച്ചി ലുക്കാണ് സ്കൂട്ടറിന് വ്യത്യസ്തത നൽകുന്നത്. ഇത് കൊണ്ട് തന്നെ നിരവധി പേര് ആകർഷരാകും. നിലവിൽ സ്കൂട്ടറിൻറെ ബുക്കിംഗ്  https://www.chetak.com എന്ന കമ്പനിയുടെ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News