മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ഹൃദയം. ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും രക്തം എത്തിക്കുന്നത് ഹൃദയത്തിലൂടെയാണ്. എല്ലാ അവയവങ്ങൾക്കും ഓക്സിജൻ ഉൾപ്പെടെയുള്ള അവശ്യ പോഷകങ്ങൾ നൽകുന്നു. അതുകൊണ്ടാണ് ഹൃദയം എപ്പോഴും ശക്തിയോടെ സൂക്ഷിക്കേണ്ടത്. ഹൃദയാരോഗ്യം വളരെ പ്രധാനമാണ്.
Food for Healthy Heart: ആരോഗ്യം നിലനിർത്താൻ, സമീകൃതാഹാരം കഴിക്കുന്നത് വളരെ പ്രധാനമാണ്. സമീകൃതാഹാരത്തിൽ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നൽകുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉൾപ്പെടുത്തണം.
മാതളനാരങ്ങ ഹൃദയത്തെ പലവിധത്തിൽ സംരക്ഷിക്കുന്നു. മാതളനാരങ്ങയിൽ കാണപ്പെടുന്ന ആന്റിഓക്സിഡന്റുകൾ കൊളസ്ട്രോളിന്റെയും പ്ലാക്കുകളുടെയും ശേഖരം കുറയ്ക്കുകയും ധമനികളുടെ ഭിത്തികൾ കഠിനമാകുന്നത് തടയുകയും ചെയ്യുന്നു.
Cardiac Arrest: ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങൾ ഓരോ വ്യക്തിയിലും വ്യത്യസ്തമാണ്. ചിലരിൽ രോഗലക്ഷണങ്ങൾ ഒന്നുംതന്നെ ഇല്ലായിരിക്കാം. എന്നാല്‍ ചിലരില്‍ ശ്വാസതടസ്സം, കാലുകളിൽ വീക്കം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാം.
Importance of Vitamin D: നമ്മുടെ ശരീരത്തിന്റെ വികാസത്തിന് അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട വിറ്റാമിനുകളിൽ ഒന്നാണ് വിറ്റാമിൻ ഡി. ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും അത് നിലനിര്‍ത്തുന്നതിനും വിറ്റാമിൻ ഡി ഏറെ ആവശ്യമാണ്. കൂടാതെ, മുഖക്കുരു തടയുന്നതിനും, ക്ഷീണം അകറ്റാനും വിറ്റാമിന്‍ ഡി സഹായകമാണ്.
Heart Attack Death: പുരുഷന്മാരുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഹൃദയാഘാതം മൂലം ജീവൻ നഷ്ടപ്പെടാനുള്ള സാധ്യത സ്ത്രീകളില്‍ ഇരട്ടിയില്‍ അധികമാണെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ പറയുന്നത്.
Silent Heart Attack Early Signs: സൈലന്റ് ഹാർട്ട് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ സാധാരണ തോന്നാറുള്ള ക്ഷീണം അല്ലെങ്കിൽ ഗ്യാസ്ട്രൈറ്റിസ് പ്രശ്നങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ തള്ളിക്കളയാറാണ് പതിവ്. സൈലന്റ് ഹാർട്ട് അറ്റാക്കിന്റെ നേരിയ ലക്ഷണങ്ങള്‍ പോലും അവഗണിച്ചാല്‍ അതിന് വലിയ വില നല്‍കേണ്ടി വരും
മുന്‍പൊക്കെ നമുക്കറിയാം, ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു കണ്ടുവന്നിരുന്നത്. എന്നാല്‍, ഇപ്പോള്‍ അങ്ങിനെയല്ല, ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരിലും സാധാരണമായിരിയ്ക്കുകയാണ്.
പണ്ട് കാലത്ത് നമുക്കറിയാം ഹൃദ്രോഗം എന്നത് വളരെ പ്രായം ചെന്ന ആളുകളിലായിരുന്നു കണ്ട് വന്നിരുന്നത്. എന്നാല്‍ ഇന്ന് കഥ മാറി. ഇന്ന് ഹൃദ്രോഗം ചെറുപ്പക്കാരില്‍ സാധാരണമായിരിയ്ക്കുകയാണ്.
ഇന്നത്തെ പ്രത്യേക ജീവിതശൈലിയും സാഹചര്യങ്ങളുമാണ് ഒട്ടുമിക്ക രോഗങ്ങള്‍ക്കും കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതിനാല്‍, ശരിയായ ദിനചര്യയും ആഹാരക്രമവും പാലിച്ചാല്‍ ഹൃദ്രോഗമടക്കം ഒട്ടു മിക്ക രോഗങ്ങളേയും ഒരു പരിധിവരെ പ്രതിരോധിക്കാന്‍ സാധിക്കും.
ഏകദേശം 10-15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഹാര്‍ട്ട് അറ്റാക്ക് എന്നത് പ്രായാധിക്യം ചെന്ന ആളുകള്‍ക്ക് ഉണ്ടാകുന്ന ഒരു ഒരു രോഗമായിരുന്നു. എന്നാല്‍ ഇന്ന് ആ അവസ്ഥ ഏറെ മാറിയിരിയ്ക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവാക്കളാണ് ഹൃദയാഘാതത്തിന് ഇരയാകുന്നത്.
ഏറ്റവും മാരകമായ രോഗാവസ്ഥയാണ് ഹൃദയാഘാതം. കഠിനമെങ്കില്‍ തക്ക സമയത്ത് ചികിത്സ ലഭിച്ചില്ല എങ്കില്‍ മരണം ഉറപ്പ്. എന്നാല്‍, ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സ പ്രാരംഭ ഘട്ടത്തിൽ തന്നെ ലഭ്യമാക്കിയാൽ ഹൃദയാഘാതത്തെ ഫലപ്രദമായി പ്രതിരോധിക്കാൻ സാധിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.