പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇതുവരെ 15 ഒമിക്രോണ്‍ കേസുകളാണ് സ്ഥിരീകരിച്ചത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയാല്‍ ജനിതക പരിശോധനയ്ക്ക് അയയ്ക്കും.
തിരുവനന്തപുരത്തെത്തിയ രണ്ട് പേർക്കും മലപ്പുറത്തും തൃശൂരിലും ഓരോരുത്തർക്കും വീതമാണ് ഒമിക്രോൺ സ്ഥിരീകരിച്ചതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു.
കോഴിക്കെട്ടെ രണ്ട് പേർക്കും ഒമിക്രോൺ ബാധയില്ല. കൂടാതെ മലപ്പുറം രണ്ട്, എറണാകുളം രണ്ട്, തിരുവന്തപുരം പത്തനംതിട്ട ജില്ലകളിൽ നിന്നുമയച്ച ഫലങ്ങളാണ് നെഗറ്റീവായത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.