Kabul Blasts: കാബൂളിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

Kabul Blasts: അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയ്‌ക്ക് നേരെ ഐഎസ് ഭീകരാക്രമണം. കാബൂളിലെ കാർതെ പർവാന് ഗുരുദ്വാരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.  ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 18, 2022, 12:35 PM IST
  • ഗുരുദ്വാരയ്‌ക്ക് നേരെ ഐഎസ് ഭീകരാക്രമണം
  • കാബൂളിലെ കാർതെ പർവാന് ഗുരുദ്വാരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്
  • ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം
Kabul Blasts: കാബൂളിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

കാബൂൾ: Kabul Blasts: അഫ്ഗാനിസ്ഥാനിലെ ഗുരുദ്വാരയ്‌ക്ക് നേരെ ഐഎസ് ഭീകരാക്രമണം. കാബൂളിലെ കാർതെ പർവാന് ഗുരുദ്വാരയ്ക്ക് നേരെയാണ് ആക്രമണം നടന്നത്.  ഗുരുദ്വാരയിലെ സുരക്ഷാ ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേർ കൊല്ലപ്പെട്ടതായിട്ടാണ് വിവരം ലഭിക്കുന്നത്. ആരാധനാലത്തിനുള്ളിലേക്ക് കയറിയ ഭീകരർ സന്ദർശകർക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

 

Also Read: പുൽവാമയിൽ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ചു കൊന്ന് ഭീകരർ 

ഗുരുദ്വാരയിലേക്ക് ഇരച്ചുകയറിയ ഭീകരർ ഉളളിലുണ്ടായിരുന്നവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആരാധനാലയം വളഞ്ഞ ഭീകരരും താലിബാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ് എന്നാണ് വിവരം.  അകത്ത് 20-25 ആളുകൾ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

 

സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കൂടുതൽ വിവരങ്ങൾ ലഭിച്ചതിന് ശേഷം വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യയുടെ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.  ഇന്നലെയും അഫ്ഗാനിസ്ഥാനിൽ സ്‌ഫോടനം നടന്നിരുന്നു. പ്രാർത്ഥനയ്‌ക്കായി വിശ്വാസികൾ പള്ളിയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. 

Also Read: പട്ടി ചന്തയിൽ.. പഴങ്ങളും പച്ചക്കറിയും വാങ്ങുന്ന വീഡിയോ വൈറൽ! 

പുൽവാമയിൽ സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ചു കൊന്ന് ഭീകരർ 

പുൽവാമയിൽ ഭീകരർ പോലീസ് സബ് ഇൻസ്‌പെക്‌ടറെ വീട്ടിൽ കയറി വെടിവെച്ച് കൊലപ്പെടുത്തി. സംഭവം നടന്നത് സമ്പൂറയിലെ പാംപോറ പ്രദേശത്താണ്. ഇവിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ നിലയിലാണ് എസ്ഐയുടെ മൃതദേഹം കണ്ടെത്തിയത്. 

ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നതെന്നാണ് സൂചന. എസ്ഐയെ ഭീകരർ വെടിവച്ചു കൊന്നതാണെന്ന് കശ്മീർ പോലീസ് സ്ഥിരീകരിച്ചു. സബ് ഇൻസ്‌പെക്ടർ ഫാറൂഖ് അഹമ്മദ് മിർ ആണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്. സിടിസി ലെത്പോറയിലെ ഐആർപി 23-ാം ബറ്റാലിയനിലാണ് മിറിനെ നിയമിച്ചിരുന്നത്. 

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിൽ ഭീകരരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്കർ തോയ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. ഇവരുടെ കയ്യിൽ നിന്നും എകെ 47 തോക്കുകളും സ്‌ഫോടക വസ്തുക്കളും സേന പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരിൽ ഒരാൾ ജൂൺ 2 ന് കുൽഗാമിൽ ബാങ്ക് മാനേജരെ വെടിവച്ചുകൊന്നയാൾ ആയിരുന്നു. 

കശ്മീരിൽ സാധാരണക്കാരെയും പോലീസ് ഉദ്യോഗസ്ഥരെയും ലക്ഷ്യംവെച്ച് ഭീകരർ നടത്തുന്ന ആക്രമണങ്ങൾ ഇപ്പോൾ വർദ്ധിക്കുകയാണ്. കഴിഞ്ഞ മാസം അവസാനത്തോടെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെ ഭീകരർ കൊലപ്പെടുത്തിയിരുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News