ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു; ഏഷ്യന്‍ ഗെയിംസ്‌ മാറ്റിവെച്ചുഏഷ്യന്‍ ഗെയിംസ്‌ മാറ്റിവെച്ചു

ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിൽ  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി

Written by - Zee Malayalam News Desk | Last Updated : May 6, 2022, 02:01 PM IST
  • ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു
  • ഏഷ്യന്‍ ഗെയിംസിനായി 56 വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു
  • ഇത് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ സ്ഥിരീകരിക്കുകയും ചെയ്തു
ചൈനയില്‍ വീണ്ടും കോവിഡ് വ്യാപിക്കുന്നു; ഏഷ്യന്‍ ഗെയിംസ്‌ മാറ്റിവെച്ചുഏഷ്യന്‍ ഗെയിംസ്‌ മാറ്റിവെച്ചു

ചൈനയിൽ വീണ്ടും കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ചൈനയിലെ ഏറ്റവും വലിയ നഗരമായ ഷാങ്ഹായ്ക്ക് സമീപമുള്ള നഗരമായ ഹാന്‍ചൗവിൽ കോവിഡ് വ്യാപനം വർദ്ധിക്കുകയാണ്. കോവിഡ് വ്യാപനം രൂക്ഷമായതോടെ ആഴ്ചകള്‍ നീണ്ട ലോക്ഡൗണാണ് ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം കോവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെ ഈ വര്‍ഷത്തെ ഏഷ്യന്‍ ഗെയിംസ് മാറ്റി വെച്ചു. 

ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന ചൈനയിലെ ഹാന്‍ചൗ നഗരത്തിൽ  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നാണ് നടപടി.ഇവിടെ ഏഷ്യന്‍ ഗെയിംസിനായി 56 വേദികളുടെ നിര്‍മാണം പൂര്‍ത്തിയായിരുന്നു. സെപ്തംബര്‍ 10 മുതല്‍ 25 വരെയായിരുന്നു ഏഷ്യന്‍ ഗെയിംസ് നിശ്ചയിച്ചിരുന്നത്. മത്സരങ്ങൾ മാറ്റി വെച്ച വിവരം ചൈനീസ് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഒളിംപിക് കൗണ്‍സില്‍ ഓഫ് ഏഷ്യ സ്ഥിരീകരിക്കുകയും ചെയ്തു. 

എന്നാൽ പകരം മത്സരങ്ങൾ എന്ന് നടക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.ബെയ്ജിങ് ശൈത്യകാല ഒളിംപിക്‌സ് നടത്തിയത് പോലെ ബബിളിനുള്ളില്‍ ഏഷ്യന്‍ ഗെയിംസും നടത്തും എന്നായിരുന്നു  ഇവര്‍ ആദ്യം നിലപാടെടുത്തത്. എന്നാല്‍ ഇപ്പോള്‍ ഇവന്റ് മാറ്റി വെക്കാനാണ് തീരുമാനം. 

കനത്ത കോവിഡ് സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഫെബ്രുവരിയിൽ ബീജിംഗിൽ വിന്റർ ഒളിംപിക്സ് സംഘടിപ്പിച്ച ചൈനയിൽ തുടർന്നു നടക്കേണ്ട മത്സരങ്ങളെല്ലാം നീട്ടിവച്ചിരുന്നു. കോവിഡ് വ്യാപനത്തെത്തുടർന്നു ഇപ്പോൾ കടുത്ത ലോക്ഡൗ‍ൺ ഏർപ്പെടുത്തിയിട്ടുള്ള ഷാങ്ഹായ് മേഖലയിൽ നിന്ന്  200 കിലോമീറ്റർ മാത്രം അകലെയാണ് ഏഷ്യൻ ഗെയിംസ് വേദിയായ ഹാങ്ചൗ. ഏഷ്യൻ ഗെയിംസിനു വേദിയാകുന്ന മൂന്നാമത്തെ ചൈനീസ് നഗരമായിരുന്നു ഹാങ്ചൗ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News