ജപ്പാനിൽ അതിശക്തമായ ഭൂചലനം: സുനാമിക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു, ആദ്യ തരംഗം കരയുടെ അടുത്ത്

2011ലാണ് ഇതിന് മുൻപ് ശക്തമായ ഭൂചലനം ജപ്പാനിലുണ്ടായത്

Written by - Zee Malayalam News Desk | Last Updated : Mar 20, 2021, 05:35 PM IST
  • മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ സേന മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്.
  • ഇതിന് മുൻപ് 2011 ലാണ് സുനാമിയ്ക്ക് കാരണമായ അതി ശക്തമായ ഭൂചലനം ഉണ്ടായത്.
  • റിക്ടർ സ്‌കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയതായിരുന്നു അന്നത്തെ ഭൂചലനത്തിൽ
  • 18,400 പേർക്കാണ് അന്ന് ജീവൻ നഷ്ടമായത്
ജപ്പാനിൽ അതിശക്തമായ ഭൂചലനം: സുനാമിക്ക് മുന്നറിയിപ്പ് നൽകി കഴിഞ്ഞു, ആദ്യ തരംഗം കരയുടെ അടുത്ത്

ടോക്കിയോ : ജപ്പാനിൽ ശനിയാഴ്ച അതി ശക്തമായ ഭൂചലനം (Earthquake) രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ  സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.വടക്ക്- കിഴക്കൻ ജപ്പാനിലെ മിയാഗി പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ വീടുകൾക്കും കെട്ടിടങ്ങക്ഷൾക്കും വിള്ളലേറ്റിട്ടുണ്ട്.

ടോക്കിയോയിലടക്കം (Tokyo) ഭൂചലനത്തിൻറെ പ്രകമ്പനം ഉണ്ടായതായാണ് വിവരം. ഭൂചലനത്തിൻറെ തോത് കൂടിയതോടെ മിയാഗിയിൽ ഒരു മീറ്റർ ഉയരത്തിൽ സുനാമിയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് ജപ്പാൻ മെറ്ററോളജിക്കൽ ഏജൻസി മുന്നറിയിപ്പ് നൽകിയത്. സുനാമിയുടെ ആദ്യ  തരംഗം ഇതിനകം തന്നെ ഇഷിനോമാക്കി നഗരത്തിന്റെ കരയോട് അടുത്തിട്ടുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ കണ്ടെത്തൽ.

ALSO READ:  iPhone Controversy: ചോദ്യം ചെയ്യൽ ഇന്ന്; കോടിയേരിയുടെ ഭാര്യ ഇന്ന് ഹാജരാകുമോ?

മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ദുരന്ത നിവാരണ സേന മേഖലയിൽ നിന്നും ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. ഇതിന് മുൻപ് 2011 ലാണ് സുനാമിയ്ക്ക് കാരണമായ അതി ശക്തമായ ഭൂചലനം ഉണ്ടായത്. റിക്ടർ സ്‌കെയിലിൽ 9.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ (Earthquake) 18,400 പേർക്കാണ് ജീവൻ നഷ്ടമായത്. അതേസമയം ഇന്നത്തെ ഭൂചലനത്തിൽ കാര്യമായ നാശ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം.

Also Read: viral video: നടുവിരലിന്റെ നീളം 5 ഇഞ്ച്; വിസ്മയമായി ഒളിവിയ മിർസിയ

ജപ്പാനിൽ ഭൂചലനം നിത്യ സംഭവമായ ഒന്നാണ്  എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ചെറിയ തോതിലുള്ള ചലനങ്ങളാണ് ഇവിടെ ഉണ്ടായിരുന്നത്. ഭൂചലനത്തെ തുടർന്ന് രാജ്യത്തെ ആണവ റിയാക്ടറുകളും പരിശോധിക്കാൻ ആരംഭിച്ചിട്ടുണ്ട്. നിലവിൽ റിയാക്ടറുകളുടെ പ്രവർത്തനം തൃപ്തമാണെന്ന് അധികൃതർ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News