Johnson & Johnson: ബേബി പൗഡര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍

നിര്‍ണ്ണായക തീരുമാനവുമായി ജോൺസൺ ആൻഡ് ജോൺസൺ.  ശിശു പരിപാലനവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രധാന ഉത്പന്നമായ ബേബി പൗഡറിന്‍റെ ആഗോള തലത്തിലുള്ള വില്‍പ്പന 2023-ൽ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 12, 2022, 12:13 PM IST
  • ടാൽക്ക് അടങ്ങിയ ബേബി പൗഡറിന്‍റെ ഉത്‌പാദനവും വില്പനയുമാണ് ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ നിര്‍ത്തലാക്കുന്നത്.
Johnson & Johnson: ബേബി പൗഡര്‍ നിര്‍ത്തലാക്കാനുള്ള തീരുമാനവുമായി ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍

Johnson & Johnson: നിര്‍ണ്ണായക തീരുമാനവുമായി ജോൺസൺ ആൻഡ് ജോൺസൺ.  ശിശു പരിപാലനവുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രധാന ഉത്പന്നമായ ബേബി പൗഡറിന്‍റെ ആഗോള തലത്തിലുള്ള വില്‍പ്പന 2023-ൽ അവസാനിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. 

ടാൽക്ക് അടങ്ങിയ ബേബി പൗഡറിന്‍റെ  ഉത്‌പാദനവും വില്പനയുമാണ് ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ നിര്‍ത്തലാക്കുന്നത്.  

അമേരിക്കയിലും ക്യാനഡയിലും ബേബി പൗഡര്‍ വില്പന ഇതിനോടകം നിര്‍ത്തലാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി വിപണി അടക്കി വാണിരുന്ന  ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ ബേബി പൗഡര്‍ പല ഗുരുതര രോഗങ്ങള്‍ക്കും കാരണമാകുന്നുവെന്ന കണ്ടെത്തലാണ്  ഈ തീരുമാനത്തിന് പിന്നില്‍. കൂടാതെ,  ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍  ബേബി പൗഡറില്‍ അടങ്ങിയിരിയ്ക്കുന്ന ചില ഘടകങ്ങള്‍ ക്യാൻസറിന് കാരണമായെന്ന് ചൂണ്ടിക്കാട്ടി ആയിരക്കണക്കിന് പരാതികള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പരാതികള്‍ ആഗോള ശ്രദ്ധ നേടിയതോടെ ഇത്പന്നത്തിന്‍റെ ഡിമാൻഡ് കുറയുകയും വിപണി ഇടിയുകയും ചെയ്തു.

Also Read:  Corona Virus In India: രാജ്യത്ത് പടരുന്നത്  ഒമിക്രോണിന്‍റെ പുതിയ വകഭേദം, വ്യാപനശേഷി വളരെ കൂടുതല്‍  

കമ്പനി തങ്ങളുടെ ഉത്പന്നങ്ങള്‍ക്ക് ലോകമെമ്പാടുനിന്നും ലഭിച്ച വിലയിരുത്തലിന്‍റെ ഭാഗമായി നിരവധി മാറ്റങ്ങള്‍ വരുത്തുകയാണ്. അതായത് കോൺസ്റ്റാർച്ച് അടിസ്ഥാനമാക്കിയുള്ള ശിശു പരിപാലന ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തിലേയ്ക്ക് കമ്പനി തിരിയുകയാണ്. ഈ തീരുമാനം കമ്പനി കൈക്കൊണ്ടതായി ജോൺസൺ ആൻഡ് ജോൺസൺ വ്യാഴാഴ്ച പ്രസ്താവനയിൽ പറഞ്ഞു.

എന്നാല്‍, ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ സംബന്ധിച്ച  19,400 കേസുകൾ നേരിട്ടിരുന്നു. ടാൽക്ക് അടങ്ങിയ ബേബി പൗഡറിന്‍റെ ഉപയോഗം മൂലം നിരവധി പേര്‍ക്ക് അണ്ഡാശയ ക്യാൻസർ അടക്കം നിരവധി രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമായി എന്ന ആരോപനങ്ങള്‍ നിരവധി രാജ്യങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു.  

ടാൽക്ക് അടങ്ങിയ ബേബി പൗഡർ സുരക്ഷിതമാണെന്നും ക്യാൻസറിന് കാരണമാകില്ലെന്നും ടാൽക്കിനെക്കുറിച്ചുള്ള മെഡിക്കൽ ഗവേഷണങ്ങളിൽ ഭൂരിഭാഗവും സൂചിപ്പിക്കുന്നു. എന്നിരുന്നാലും ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണ്‍ നേരിട്ട കേസുകളില്‍ പലതും  വിചാരണകളില്‍പരാജയപ്പെട്ടിരുന്നു. കൂടാതെ, ബേബി പൗഡര്‍ ക്യാന്‍സറിന് ഇടയാക്കുമോ എന്നത് തെളിയിയ്ക്കപ്പെട്ടിട്ടില്ല എങ്കിലും ആളുകള്‍ ഉത്പന്നം വാങ്ങാനും ഉപയോഗിക്കാനും മടിച്ചത് കമ്പനിയ്ക്ക് വിനയായി.... 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News