London : ബ്രട്ടീഷ് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദിന് (British Health Secretary) കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വാക്സിന്റെ (COVID Vaccine) രണ്ട് ഡോസും സ്വാകരിച്ചതിന് ശേഷം സാജിദ് ജാവിദിന് (Sajid Javid) കോവിഡ് സ്ഥിരീകരിക്കുന്നത്. നിലവിൽ സ്വയം നിരീക്ഷണത്തിലാണ് ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി.
ബ്രിട്ടീഷ് കോവിഡ് മാനദണ്ഡപ്രകാരം പത്ത് ദിവസത്തെ ക്വാറന്റീൻ ശേഷം RT-PCR ഫലം നെഗറ്റീവായതിന് ശേഷം മാത്രം ജാവിദിന് ഇനി പൊതു ഇടങ്ങളിലേക്ക് പ്രവേശിക്കാൻ സാധിക്കു. താൻ കോവിഡ് വാക്സിൻ സ്വീകരിച്ചതിനാൽ തനിക്ക് ചെറിയ തോതിലുള്ള രോഗലക്ഷണങ്ങളാണ് പ്രകടമായതെന്ന് ജാവിദ് ട്വീറ്റിലൂടെ അറിയിച്ചു.
This morning I tested positive for Covid. I’m waiting for my PCR result, but thankfully I have had my jabs and symptoms are mild.
Please make sure you come forward for your vaccine if you haven’t already. pic.twitter.com/NJYMg2VGzT
— Sajid Javid (@sajidjavid) July 17, 2021
ജാവിദിന് കോവിഡ് സ്ഥിരീകരിച്ചതോടെ അദ്ദേഹവുമായി നേരിട്ട സമ്പർക്കമുള്ള ഉദ്യോഗസ്ഥരോട് ദേശീയ ഹെൽത്ത് സർവീസ് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചു
അതേസമയം ജാവിദും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണും മുഖാമുഖം നേരിൽ കണ്ടിട്ടുണ്ടോ എന്ന് ഇതുവരെ സർക്കാർ വ്യക്തമാക്കിട്ടില്ല.
കൂടാതെ ജാവിദിനെ കഴിഞ്ഞ ആഴ്ചയിൽ യുകെ മന്ത്രിമാർക്കൊപ്പം ചെല്ലവഴിച്ചതായി കണ്ടുയെന്ന് ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
ചെറിയ തോതിൽ കോവിഡ് ലക്ഷ്ണം അനുഭവപ്പെട്ടതിനെ തുടർന്ന് ജാവിദ് ഇന്നലെ ശനിയാഴ്ച ടെസ്റ്റിന് വിധേയനായത്. ഫലം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഔദ്യോഗിക സ്ഥാരീകരണ ഫലത്തിനായി താൻ കാത്തിരിക്കുകയാണെന്ന് അദ്ദേഹം ട്വിറ്ററിലൂടെ അറിയിക്കുകയും ചെയ്തു.
ALSO READ : Covid മൂന്നാംതരംഗം ആരംഭിച്ചതായി ലോകാരോഗ്യ സംഘടന
കഴിഞ്ഞ മാസം ജൂൺ 26നാണ് സ്ഥാനം ഒഴിഞ്ഞ മാറ്റ് ഹാൻകോക്കിന് പകരമായി ജാവിദ് യുകെ ആരോഗ്യ സെക്രട്ടറിയായ ചുമതല ഏൽക്കുന്നത്. കോവിഡ് പ്രൊട്ടോക്കാൾ ലംഘിച്ച സഹപ്രവർത്തകയ്ക്ക് ചുമ്പനം നൽകിയത് വിവാദമായതിനെ തുടർന്നാണ് ഹാൻകോക്ക് രാജിവെക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...