നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയിൽ പതിക്കും, എവിടെ എന്നത് അഞ്ജാതം

100 അടി ഉയരവും 22 ടണ്‍ഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : May 9, 2021, 07:59 AM IST
  • അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത വളരെ കുറവാണെന്നാണ് ചൈനീസ് വിദഗ്ധര്‍ പറയുന്നത്
  • അമേരിക്ക അപകട സാധ്യത തള്ളിക്കളയുന്നില്ല.
  • ഐവറി കോസ്റ്റിൽ തകർന്നു വീണ റോക്കറ്റ് വളരെ അധികം നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.
  • 5ബി റോക്കറ്റുകൾ അപകടം ഉണ്ടാക്കുന്നതിൽ എപ്പോഴും മുന്നിലാണ്
നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് ഇന്ന് ഭൂമിയിൽ പതിക്കും, എവിടെ എന്നത് അഞ്ജാതം

വാഷിങ്ങ്ഡൺ: നിയന്ത്രണം വിട്ട ചൈനീസ് റോക്കറ്റ് (Chinese Rocket) ലോങ്ങ് മാർച്ച് 5 ബിയുടെ അവശിഷ്ടങ്ങൾ ഇന്ന് ഭൂമിയിൽ പതിക്കും. അമേരിക്കൻ പ്രതിരോധ വിഭാഗമാണ് ഇത് അറിയിച്ചത്. റോക്കറ്റിൻറെ അവശിഷ്ടങ്ങൾ എവിടെയാണ് പതിക്കുകയെന്നത് പറയാനാവില്ലെന്ന് യു എസ് പ്രതിരോധ വക്താവ് മൈക് ഹൊവാര്‍ഡ് പറഞ്ഞു. 

അമേരിക്കയു (America) നാസയും ചേർന്ന് റോക്കറ്റിൻറെ ദിശ പരിശോധിച്ച് വരികയാണ്.100 അടി ഉയരവും 22 ടണ്‍ഭാരവുമുണ്ട് 5ബി റോക്കറ്റിന്. ഇതിന്റെ 18 ടണ്‍ ഭാരമുള്ള ഭാഗമാണ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് പതിക്കുന്നത്.

ALSO READ: ലോകത്ത് കോവിഡ് ബാധിതർ 15 കോടി കടന്നു : 24 മണിക്കൂറിൽ എട്ട് ലക്ഷം പേർക്ക് രോഗ ബാധ

ഇതിന്റെ അവശിഷ്ടങ്ങള്‍ ഭൂമിയിലേക്ക് പതിക്കുമ്പോൾ ഏതെങ്കിലും തരത്തിലുള്ള അപകടസാധ്യത വളരെ കുറവാണെന്നാണ് ചൈനീസ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ അമേരിക്ക അപകട സാധ്യത തള്ളിക്കളയുന്നില്ല. നേരത്തെ ഐവറി കോസ്റ്റിൽ തകർന്നു വീണ റോക്കറ്റ് വളരെ അധികം നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു.

ALSO READ: ഇന്ത്യയിൽ കോവിഡ് സാഹചര്യം ഹൃദയഭേദകമെന്ന് കമല ഹാരിസ്, കൂടതൽ സഹായമെത്തിക്കുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ്

5ബി റോക്കറ്റുകൾ അപകടം ഉണ്ടാക്കുന്നതിൽ എപ്പോഴും മുന്നിലാണ്. ഇതിൻറെ ഡിസൈൻ വീണ്ടും പുന:ക്രമീകരിക്കണമെന്ന് അന്താരാഷ്ട്ര ബഹിരാകാശ ഏജൻസി പലവട്ടം ചൈനയോട് ആവശ്യപ്പെട്ടിരുന്നു. നിലവിലെ കണക്ക് കൂട്ടൽ പ്രകാരം മെയ് എട്ടിനും പത്തിനും ഇടയിലുള്ള രണ്ടു ദിവസത്തിനുള്ളിലെ പതിക്കൂവെന്നാണ് യൂറോപ്യന്‍ ഏജന്‍സിയുടെ കണക്കുകൂട്ടല്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News