Crime News: സാമ്പത്തിക തർക്കം, യുവാവിന് കുത്തേറ്റു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വാഹനാപകടത്തിൽപ്പെട്ടു, പോലീസ് പിടികൂടി

Kerala Police: കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Jan 16, 2024, 10:17 AM IST
  • ചോട്ടാ നിസാർ എന്നയാളാണ് സമീറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്
  • നിസാറും സമീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്
Crime News: സാമ്പത്തിക തർക്കം, യുവാവിന് കുത്തേറ്റു; രക്ഷപ്പെടാൻ ശ്രമിച്ച പ്രതി വാഹനാപകടത്തിൽപ്പെട്ടു, പോലീസ് പിടികൂടി

കോഴിക്കോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. കൊടുവള്ളി പാലക്കുറ്റി സ്വദേശി സമീറിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. സംഭവശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിക്ക് വാഹനാപകടത്തിൽ പരിക്കേറ്റു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്. ചോട്ടാ നിസാർ എന്നയാളാണ് സമീറിനെ കുത്തിപ്പരിക്കേൽപ്പിച്ചത്. നിസാറും സമീറും തമ്മിൽ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ALSO READ: ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകൾ വർധിക്കുന്നു; കഴിഞ്ഞവര്‍ഷം നഷ്ടമായത് 201 കോടി രൂപ, 23,753 പരാതികള്‍

ഇതിനിടെ കഴിഞ്ഞ ദിവസം തർക്കം രൂക്ഷമാവുകയും നിസാർ സമീറിനെ കുത്തിപ്പരിക്കൽപ്പിക്കുകയും ചെയ്യുകയായിരുന്നു. കാലിനാണ് കുത്തേറ്റത്. പരിക്കേറ്റ സമീർ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

സംഭവശേഷം രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പ്രതി സ‍ഞ്ചരിച്ചിരുന്ന വാഹനാപകടത്തിൽപ്പെട്ടു. മൂഴിക്കലിൽ വച്ചാണ് പ്രതി സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ഇവിടെ വച്ച് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News