Makar Sankranti 2023: മകരസംക്രാന്തിയ്ക്ക് പട്ടം പറത്തുന്നത് എന്തിനാണ് എന്നറിയുമോ?

Makar Sankranti 2023:  ഏറെ പ്രാധാന്യമുള്ള ഈ ദിവസം വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍  മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 12, 2023, 01:43 PM IST
  • ഏറെ പ്രാധാന്യമുള്ള ഈ ദിവസം വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍ മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്.
Makar Sankranti 2023: മകരസംക്രാന്തിയ്ക്ക് പട്ടം പറത്തുന്നത് എന്തിനാണ് എന്നറിയുമോ?

Makar Sankranti 2023:  ഇന്ത്യയൊട്ടാകെ ആഘോഷിക്കുന്ന ഒരു ഉത്സവമാണ് മകരസംക്രാന്തി. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആഘോഷിക്കുന്ന, വര്‍ഷത്തിലെ ആദ്യത്തേതും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ദക്ഷിണായനത്തിൽനിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാന്‍റെ സഞ്ചാരത്തിന് ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്.

മകരമാസത്തിന്‍റെ തുടക്കത്തിലായിരുന്നു മുൻകാലത്തു ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14 അല്ലെങ്കിൽ 15ന് മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു.

Also Read:  Makar Sankranti 2023:  മകരസംക്രാന്തിയ്ക്ക് ഗംഗാസ്നാനം നടത്തുന്നതിന്‍റെ പ്രാധാന്യം എന്താണ്? 

ഏറെ പ്രാധാന്യമുള്ള ഈ ദിവസം വിവിധ രീതിയിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നത്. ദക്ഷിണേന്ത്യയില്‍ മകരവിളക്ക് മഹോത്സവം ആഘോഷിക്കുമ്പോള്‍ ഉത്തരേന്ത്യയില്‍  മകരസംക്രാന്തിയോടനുബന്ധിച്ച് ഗംഗാസ്നാനം ഏറെ പ്രധാനമാണ്. ഈ ദിവസം പ്രത്യേക ഭക്ഷണം, അതായത്  എള്ളും ശര്‍ക്കരയും ചേര്‍ന്ന മധുരങ്ങള്‍ തയ്യാറാക്കുന്നതോടൊപ്പം ദാനധര്‍മ്മങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കുന്നു. 

Also Read:  Shukra Gochar 2023: ശനിയുടെ രാശിയിൽ ശുക്രന്‍റെ സംക്രമണം ഈ 3 രാശിക്കാര്‍ സമ്പന്നരാകും

ഇന്ത്യയുടെ പല ഭാഗത്തും മകരസംക്രാന്തി പല രീതിയിലാണ് ആഘോഷിക്കുന്നത്. രാജ്യത്തിന്‍റെ ചില ഭാഗങ്ങളില്‍ മകരസംക്രാന്തിയ്ക്ക് പട്ടം പറത്തുന്ന പതിവ് ഉണ്ട്. മകരസംക്രാന്തി ദിനത്തിൽ ഏറെ ഉത്സാഹത്തോടെ പട്ടം പറത്തുന്നവരെ നിങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ടാകും. ചില സ്ഥലങ്ങളില്‍ പട്ടം പറത്തല്‍ മത്സരവും നടത്താറുണ്ട്.   എന്നാൽ അതിന്‍റെ പിന്നിലെ വിശ്വാസവും കാരണവും എന്താണ് എന്ന് ചിന്തിച്ചിട്ടുണ്ടോ?

Also Read:  Makaravilakku 2023: മകരവിളക്കും മകരജ്യോതിയും ഒന്നാണോ? എന്താണ് വ്യത്യാസം? അറിയാം...

എന്നാൽ, മകരസംക്രാന്തി ദിനത്തിൽ പട്ടം പറത്തുന്നതിന് പിന്നില്‍ ചില പാരമ്പര്യങ്ങളും വിശ്വാസങ്ങളുമുണ്ട്.  അതെപ്പറ്റി അറിയാം... 

എന്തുകൊണ്ടാണ് മകരസംക്രാന്തിക്ക് പട്ടം പറത്തുന്നത്? 

ഒരു മതവിശ്വാസത്തെക്കുറിച്ച് പറയുകയാണെങ്കിൽ, അതിന് പിന്നിൽ ഒരു ഐതിഹ്യമുണ്ടാവും. അതേപോലെ മകരസംക്രാന്തി ദിനത്തില്‍ പട്ടം പറത്തുന്നതിന് പിന്നിലും ഒരു ഐതീഹ്യമുണ്ട്. അതായത്, ഐതീഹ്യമനുസരിച്ച് മകരസംക്രാന്തി ദിനത്തിൽ ശ്രീരാമൻ ആകാശത്ത് പട്ടം പറത്തി. കൂടാതെ, ശ്രീരാമൻ പറത്തിയ പട്ടം ഇന്ദ്രലോകത്തേക്ക് പോയതായും പറയപ്പെടുന്നു. മകരസംക്രാന്തി ദിനത്തിൽ പട്ടം പറത്തുന്നതിന്‍റെ കാരണം ഇതാണ്. അതായത്, ഈ ഐതീഹ്യം പിന്തുടര്‍ന്നാണ് മകര സംക്രാന്തിയ്ക്ക് പട്ടം പറത്തൽ സമ്പ്രദായം തുടങ്ങിയത്.

ഇതുകൂടാതെ, ഇത്തരത്തില്‍ മകര സംക്രാന്തിയ്ക്ക് പട്ടം പറത്തുന്നതിന് പിന്നില്‍ ചില ശാസ്ത്രീയ വശങ്ങള്‍ കൂടിയുണ്ട്.  
മകരസംക്രാന്തി നാളിൽ സൂര്യരശ്മികൾ ശരീരത്തിന് അമൃത് പോലെയാണ് എന്നാണ് പറയപ്പെടുന്നത്. ഇത് വിവിധ രോഗങ്ങളെ സുഖപ്പെടുത്താൻ സഹായിക്കുന്നു. അതിനാൽ, ഈ ദിവസം പട്ടം പറത്തുന്നതിലൂടെ, ഒരു വ്യക്തി സൂര്യരശ്മികൾ അമിതമായി ആഗിരണം ചെയ്യുന്നു. അതുവഴി നിങ്ങളുടെ ശരീരത്തിലെ വിറ്റാമിൻ ഡിയുടെ കുറവ് നികത്തപ്പെടുന്നു. ഇതോടൊപ്പം വിവിധ തരത്തിലുള്ള രോഗങ്ങളും തടയപ്പെടുന്നു.  
 
മകരസക്രാന്തി ദിനത്തിൽ ഒരു പട്ടം പറത്തുകയാണെങ്കിൽ, ഒരു വ്യക്തിക്ക് സൂര്യനിൽ നിന്ന് കൂടുതല്‍ ശക്തി ലഭിക്കുന്നു, കാരണം സൂര്യപ്രകാശം ശൈത്യകാലത്ത് ആരോഗ്യത്തിന് ഉപയോഗപ്രദമാണ്. പട്ടം പറത്തുമ്പോൾ തലച്ചോറ് മാത്രമല്ല, വ്യക്തി ശരീരവും കൈകളും ഉപയോഗിക്കുന്നു. പട്ടം പറത്തൽ ശാരീരിക വ്യായാമമാണ്. 
പട്ടം പറത്തുമ്പോൾ, നാം അതിന്‍റെ ചരട് വലിക്കുന്നു, അതിനാൽ അത് കൈകൾ, തോളുകൾ, അരക്കെട്ട്, കാലുകൾ, കണ്ണുകൾ എന്നിവയ്ക്ക് ഒരേ സമയം വ്യായാമം ലഭിക്കുന്നു. 

പട്ടം പറത്തുന്നത് കണ്ണുകള്‍ക്ക് ഏറെ  നല്ലതാണ്. കനം കുറഞ്ഞ ചരടും ദൂരെ പറന്നുയരുന്ന പട്ടവും അയാൾക്ക് എളുപ്പത്തിൽ കാണാൻ കഴിയും. ഇത് കാഴ്ചശക്തിയെ ശക്തിപ്പെടുത്തുന്നു. കണ്ണുമായി ബന്ധപ്പെട്ട പല രോഗങ്ങളും ഭേദമാക്കാം.  

മഞ്ഞുകാലത്ത് ജലദോഷവും ചുമയും വളരെ സാധാരണമാണ്. അതിനാൽ നിങ്ങൾ പട്ടം പറത്തുമ്പോൾ സൂര്യരശ്മികൾ നേരിട്ട് ശരീരത്തിൽ എത്തുന്നു. ഈ കിരണങ്ങൾക്ക് ആൻറി ബാക്ടീരിയൽ ഗുണങ്ങളുണ്ട്, ഇത് ജലദോഷത്തിനും ചുമയ്ക്കും ആശ്വാസം നൽകുന്നു.

പട്ടം പറത്തുമ്പോൾ സൂര്യപ്രകാശം ഏൽക്കുന്നു. ഇത് നമ്മുടെ ശരീരത്തില്‍ കൂടുതല്‍ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുന്നു.  നമ്മുടെ എല്ലുകളുടെ ബലത്തിന് ഇത് വളരെ പ്രധാനമാണ്.

 പട്ടം പറത്തൽ ഒരു മികച്ച മനസ്സും ശരീരവും സംയോജിപ്പിക്കുന്ന വ്യായാമമാണ്. ഉയരെ ആകാശത്തില്‍ പറക്കുന്ന പട്ടം കാണാനുള്ള കഴിവ് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു. 

കുറിപ്പ് - ഈ ലേഖനത്തിൽ നൽകിയിരിക്കുന്ന വിവരങ്ങൾ അനുമാനങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. Zee News ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിദഗ്ദ്ധനെ ബന്ധപ്പെടുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News