Ekadashi 2024: ഹൈന്ദവരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട വ്രതങ്ങളില്‍ ഒന്നാണ് ഏകാദശി. വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന വ്രതമാണ് ഇത്. ഏകാദശി വ്രതം അനുഷ്ഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഈ വ്രതത്തിന്റെ പ്രാധാന്യത്തെപ്പറ്റി അറിയാത്തവര്‍ ഉണ്ടാകില്ല. ഏകാദശിയെ പോലെ അക്ഷയ പുണ്യ ഫലങ്ങൾ നൽകുന്ന മറ്റൊരു വ്രതമില്ല എന്നാണ് പറയപ്പെടുന്നത്.
Also Read: Shattila Ekadashi 2024: ഇന്ന് ഷട്തില ഏകാദശി, ഈ ദിവസം എള്ളിനുണ്ട് പ്രാധാന്യം
വിഷ്ണുപ്രീതിക്കായും പാപശാന്തിക്കായും അനുഷ്ഠിക്കുന്ന പ്രധാനപ്പട്ട വ്രതമാണ് ഏകാദശി (Ekadshi). വ്രതങ്ങളില്‍ വച്ച് ഏറ്റും ശ്രേഷ്ഠമായ വ്രതമാണ് ഇത്. ഒരു വര്‍ഷത്തിൽ 24 ഏകാദശിയുണ്ട്. ചിലപ്പോൾ 26 ഏകാദശികൾ വരാറുണ്ട്. ഓരോ ഏകാദശിക്കും പ്രത്യേക ഫലങ്ങൾ ആണ് ഉള്ളത്.
നാഗങ്ങളില്‍ ശേഷനും പക്ഷികളില്‍ ഗരുഡനും മനുഷ്യരില്‍ ബ്രാഹ്മണരും എപ്രകാരമാണോ അപ്രകാരം വ്രതങ്ങളില്‍ വിശിഷ്ടമായത് ഏകാദശിവ്രതമാണെന്ന് ഭഗവാന് ശ്രീകൃഷ്ണന് തന്നെ വ്യക്തമാക്കുന്നത്. സകലപാപങ്ങളും നശിക്കുന്ന വ്രതമേതെന്ന് ചോദിച്ചാലും ഉത്തരം ഏകാദശിവ്രതം തന്നെ....!!
Also Read: Mars Transit 2024: മകര രാശിയില്‍ ചൊവ്വ സംക്രമണം, ഈ രാശിക്കാര്‍ കുബേരന്റെ നിധി സ്വന്തമാക്കും!!
ഏകാദശി വ്രതമെന്നാല്‍, ഭക്ഷണം ഒഴിവാക്കുക എന്നല്ല അര്‍ത്ഥമാക്കുന്നത്, ഈ ദിവസങ്ങളില്‍ ഈശ്വരചിന്തയോടെ ഉപവാസമിരിക്കണമെന്നാണ് നിയമം. മനസ്സില്‍ ഈശ്വരചിന്ത സമ്പൂര്‍ണ്ണമായി നിലനിര്‍ത്തുക എന്നതാണ് ഉപവാസം കൊണ്ട് ഉദ്ദേശിക്കുന്നത്.
എന്നാല്‍, ഏകാദശി വ്രതത്തിന് മറ്റൊരു പ്രധാന പ്രത്യേകത കൂടിയുണ്ട്. ഈ ദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാർഥങ്ങളും വർജ്ജിക്കണം. ഏകാദശി വ്രതത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചിട്ടയാണ് ഇത്. എന്നാല്‍, ഇതിനു പിന്നിലെ കാരണം പലര്‍ക്കും അറിയില്ല.
ശാസ്ത്രവും വിശ്വാസവും ഒന്നിക്കുന്നതാണ് ഏകാദശി വ്രതത്തില്‍ അരിയാഹാരം വര്‍ജ്ജിക്കുന്നതിന് പിന്നിലെ കാരണം എന്നു കേട്ടാല്‍ ഒരു പക്ഷെ നിങ്ങള്‍ക്ക് അതിശയം തോന്നാം...
ഏകാദശി ദിവസം അരിയാഹാരം (Rice food) വർജ്ജിക്കണമെന്നാണ് നിഷ്ഠ. അതിനുപിന്നിലും ഒരു കഥയുണ്ട്. ഒരു പുരാണ കഥ അനുസരിച്ച്, ബ്രഹ്മാവിന്റെ തലയിൽ നിന്ന് വീണ വിയർപ്പ്തുള്ളി ഒരു രാക്ഷസന്റെ രൂപം സ്വീകരിച്ചു. തനിക്ക് താമസിക്കാൻ ഒരു സ്ഥലം നൽകണമെന്ന് രാക്ഷസൻ ബ്രഹ്മാവിനോട് അഭ്യര്‍ഥിച്ചു. ഏകാദശിയിൽ മനുഷ്യർ കഴിക്കുന്ന അരിയിൽ വസിക്കാനും പിന്നീട് അവരുടെ വയറ്റിൽ പുഴുക്കളായി മാറാനും ബ്രഹ്മാവ് രാക്ഷസനോട് നിര്‍ദ്ദേശിച്ചു.
എന്നാല്‍, ഏകാദശി ദിവസം അരിയാഹാരം ഉപേക്ഷിക്കുന്നതിന് പിന്നില്‍ ഒരു ശാസ്ത്രീയ കാരണവുമുണ്ട്. പൂർണ്ണചന്ദ്ര ദിനത്തിൽ അന്തരീക്ഷത്തിലെ വായു മർദ്ദം മാറുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട വസ്തുതയാണ്, ഇത് വേലിയേറ്റ തരംഗങ്ങളിൽ നിന്ന് വ്യക്തമാണ്. ശക്തമായ ഗുരുത്വാകർഷണബലം കാരണം അമാവാസിയയിൽ ഉയർന്ന വേലിയേറ്റങ്ങളുണ്ടെങ്കിലും അടുത്ത ദിവസം മുതൽ മർദ്ദം കുറയുന്നു. അതിനാൽ, അമാവാസി അല്ലെങ്കിൽ പൂർണ്ണചന്ദ്രനിൽ നിന്നുള്ള 11-ാം ദിവസം സമ്മർദ്ദം ഏതാണ്ട് ശൂന്യമാണ്. അതിനാല്‍, മറ്റേതൊരു ദിവസത്തെയും ഉപവാസം ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കില്‍ ഏകാദശി ദിനത്തിൽ ഇത് ഉണ്ടാകുന്നില്ല.അതിനാല്‍ നമ്മുടെ ശരീരത്തെ ശുദ്ധീകരിക്കാന്‍ ഏകാദശി വ്രതം ഏറ്റവും അനുയോജ്യമാണ്.
എന്നാല്‍, ഏകാദശി വ്രതത്തിന് ശേഷം അടുത്ത ദിവസം അതിരാവിലെ തന്നെ ഭക്ഷണം കഴിക്കാനും നിർദ്ദേശിക്കുന്നു. വ്യക്തിയ്ക്ക് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാതിരിക്കാനാണ് ഇത്.
മറ്റൊരു വിശ്വാസം എന്നത്, ജലത്തിന്റെ അസ്ഥിരതയുമായി ബന്ധപ്പെട്ടിരിക്കുന്നതാണ്. നെൽകൃഷിയ്ക്ക് വെള്ളം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണെന്നും ചന്ദ്രൻ ജലത്തെ ആകർഷിക്കുന്നുവെന്നും നമുക്കറിയാം. ഏകാദശി വ്രതം ആചരിക്കുന്നവര്‍ അരിയാഹാരം കഴിക്കുമ്പോള്‍ ചന്ദ്രന്റെ കിരണങ്ങൾ അവരുടെ മനസ്സിനെ പ്രതികൂലമായി ബാധിക്കും. ഇതോടെ നിശ്ചയദാര്‍ഢ്യത്തോടെ വ്രതം പൂര്‍ത്തിയാക്കാന്‍ വ്യക്തിക്ക് ബുദ്ധിമുട്ടായിരിക്കും.
ഏകാദശിവ്രതത്തിന്റെ ഗുണത്തെക്കുറിച്ച് ആധുനിക ശാസ്ത്രവും വിശദമാക്കിയിട്ടുണ്ട്. ഏകാദശിവ്രതം കൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങളെ ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു. ദഹനേന്ദ്രിയങ്ങളുടേയും രക്തത്തിന്റേയും ശുദ്ധീകരണത്തിന് ഈ ഉപവാസം ഏറെ സഹായിക്കുന്നു എന്നാണ് പറയപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.