Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട; ഇന്ന് സ്വർണവില കൂടി

Gold Rate Today Kerala : നവംബർ മാസം ആരംഭിച്ച് ഏഴ് തവണയാണ് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2023, 12:59 PM IST
  • ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് ഇന്ന് കൂടിയത്.
  • ഒരു പവന് 80 രൂപയാണ് വർധിച്ചത്.
  • ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,555 രൂപയാണ്.
  • ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 44,440 രൂപയുമാണ്.
Gold Rate Today : അങ്ങനെ ആശ്വസിക്കേണ്ട; ഇന്ന് സ്വർണവില കൂടി

Gold Price Today November 14 : കഴിഞ്ഞ ദിവസത്തെ വില ഇടിവിന് പിന്നാലെ സംസ്ഥാനത്ത്  ഇന്ന് സ്വർണവില കൂടി. ഇത് ഈ മാസം മൂന്നാം തവണയാണ് സ്വർണവിലയിൽ വർധനവുണ്ടായിരിക്കുന്നത്. അതേസമയം നവംബർ മാസത്തിൽഏഴ് തവണയാണ് സ്വർണവില കുറഞ്ഞത്.ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റെക്കോർഡ് വിലയിൽ എത്തിയ പൊന്നിന്റെ നിരക്കാണ് ഇപ്പോൾ തുടർച്ചയായി കുറവ്.

ഇന്നത്തെ സ്വർണവില പരിശോധിക്കാം

ഒരു ഗ്രാം സ്വർണത്തിന് പത്ത് രൂപയാണ് ഇന്ന് കൂടിയത്.  ഒരു പവന് 80 രൂപയാണ് വർധിച്ചത്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 5,555 രൂപയാണ്. ഒരു പവന് (എട്ട് ഗ്രാം) ഈടാക്കുന്നത് 44,440 രൂപയുമാണ്.

ALSO READ : Gold Rate Today : ആശ്വാസം തുടരുന്നു; ഇന്നും സ്വർണവില കുറഞ്ഞു

നവംബർ മാസത്തിലെ സ്വർണവില (പവൻ നിരക്കിൽ)

നവംബർ 1 - 45,120 രൂപ 

നവംബർ 2 - 45,200 രൂപ

നവംബർ 3 - 45,280 രൂപ  (നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്ക്)

നവംബർ 4 - 45,200 രൂപ

നവംബർ 5 -45,200 രൂപ

നവംബർ 6 - 45,080 രൂപ 

നവംബർ 7- 45,000 രൂപ

നവംബർ 8- 44,880 രൂപ 

നവംബർ 9 - 44,560 രൂപ

നവംബർ 10 - 44,800 രൂപ

നവംബർ 11 - 44,440 രൂപ 

നവംബർ 12- 44,440 രൂപ

നവംബർ 13 - 44,360 രൂപ (നവംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്)

നവംബർ 14 - 44,460 രൂപ

*മുകളിൽ നൽകിയിരിക്കുന്നത് വില സൂചകം മാത്രമാണ്. ഇതിൽ ജിഎസ്ടി, ടിസിഎസ് തുടങ്ങിയ നികുതികൾ ഉൾപ്പെടുത്തില്ല. പണിക്കൂലി തുടങ്ങിയ ഉൾപ്പെടുത്തി സ്വർണത്തിന്റെ ഇനിയും വർധിക്കുന്നതാണ്. സ്വർണത്തിന്റെ കൃത്യമായ വില അറിയണമെങ്കിൽ ജ്യൂവലറി കടയുമായി ബന്ധപ്പെടുക.

സ്വർണത്തിനൊപ്പം ഇന്ന് വെള്ളിയുടെ വിലയും കൂടി ഒരു ഗ്രാം വെള്ളിക്ക് 60 പൈസയാണ് വർധിച്ചിരിക്കുന്നത്. ഒരു ഗ്രാം വെള്ളിയുടെ ഇന്നത്തെ വില 76 രൂപയാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News