Murder: പാലക്കാട്ട് നാലുവയസുകാരനെ ബന്ധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!

Crime News: മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു

Written by - Zee Malayalam News Desk | Last Updated : Dec 12, 2023, 08:47 AM IST
  • കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി
  • രിച്ചത് വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ്
  • കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയിരിക്കുന്നത്
Murder: പാലക്കാട്ട് നാലുവയസുകാരനെ ബന്ധു കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി!

പാലക്കാട്: കൊഴിഞ്ഞാമ്പാറ വണ്ണാമടയിൽ നാലുവയസ്സുകാരനെ ബന്ധുവായ യുവതി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതായി റിപ്പോർട്ട്.  മരിച്ചത് വണ്ണാമല സ്വദേശി മധുസൂദനന്റെ മകനാണ്. കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ ഭാര്യയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. 

Also Read: കുടകിലെ റിസോര്‍ട്ടില്‍ മുന്‍ സൈനികനും കോളേജ് അധ്യാപികയും മരിച്ച നിലയിൽ; ഇരുവരുടെയും രണ്ടാം വിവാഹം

കുഞ്ഞിനെ കൊന്ന ശേഷം സ്വയം മുറിവേൽപ്പിച്ച മധുസൂദനന്റെ ചേട്ടൻ ബാലകൃഷ്ണന്റെ ഭാര്യ ദീപ്തി ദാസിനെ സാരമായ പരുക്കുകളോടെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ദീപ്തി ദാസ് മാനസികാരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നുവെന്നാണ് കൊഴിഞ്ഞാമ്പാറ പോലീസ് പറയുന്നത്. സംഭവം നടന്നത് ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു. 

Also Read: Viral Video: കളിയ്ക്കാൻ ചെന്ന പൂച്ചയെ മലർത്തിയടിച്ച് പൂവൻ, വീഡിയോ വൈറലാകുന്നു!

 

കുട്ടിയുടെ മാതാപിതാക്കൾ മധുസൂദനന്റെ 'അമ്മ പനി പിടിച്ചു ആശുപത്രിയിൽ കിടക്കുന്നത് നോക്കാൻ പോയിരിക്കുകയായിരുന്നു. തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിലും ദീപ്തിയെ കൈഞരമ്പ് അറുത്ത നിലയിലും കണ്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News