Face Beauty Tips: സൗന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏറെ പ്രധാനമാണ് മുഖ സൗന്ദര്യം. മുഖത്തിന്‍റെ ഭാഗിയ്ക്ക് ഏറ്റവും അത്യാവശ്യമായി വേണ്ടത് സുന്ദരമായ ചര്‍മ്മമാണ്. പാടുകളും കുരുക്കളും ഇല്ലാത്ത തിളക്കമാര്‍ന്ന ചര്‍മ്മം മുഖത്തിന്‍റെ ഭംഗിയ്ക്ക് മാറ്റ് കൂട്ടുന്നു.
നമുക്കറിയാം, മുഖത്ത് കുരുക്കള്‍ ഉണ്ടാകുന്നത് സൗന്ദര്യത്തെ ബാധിക്കും. ഇത്തരം സാഹചര്യത്തിൽ ചില വീട്ടുവൈദ്യങ്ങൾ സ്വീകരിച്ച് മുഖത്ത് ഉണ്ടാകുന്ന കുരുക്കള്‍ കുറയ്ക്കാം.
Also Read: PM Kisan Latest Update: പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡു ജൂൺ 23 ന് ലഭിക്കും...!!
നമുക്കറിയാം മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ മുഖ സൗന്ദര്യത്തെ ഏറെ ബാധിക്കും. ഇത്തരം സാഹചര്യത്തിൽ ചില വീട്ടുവൈദ്യങ്ങൾ സ്വീകരിച്ച് മുഖത്ത് ഉണ്ടാകുന്ന കുരുക്കൾ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാം.
മുഖത്ത് ഉണ്ടാകുന്ന ചെറിയ കുരുക്കൾക്ക് പരിഹാരം നമ്മുടെ അടുക്കളയിൽ ലഭ്യമാണ്. അതായത് ചില വീട്ടുവൈദ്യങ്ങൾ പ്രയോഗിക്കുന്നതു വഴി ഇത്തരം ചർമ്മ പ്രശ്നങ്ങളിൽ നിന്ന് മോചനം ലഭിക്കും.
മുഖക്കുരു നീക്കം ചെയ്യാനുള്ള ചില വീട്ടുവൈദ്യങ്ങൾ-
1. കറ്റാർവാഴ
മുഖത്തെ കുരുക്കൾക്ക് പരിഹാരം കാണുന്നതിന് കറ്റാർവാഴ ഉപയോഗിക്കാം. കറ്റാർ വാഴയിൽ ആന്‍റി ഓക്‌സിഡന്‍റുകളും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ചർമ്മ സംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. ഇത് ഉപയോഗിക്കുന്നതിന്, ഉറങ്ങുന്നതിന് മുമ്പ് എല്ലാ ദിവസവും കറ്റാർ വാഴ ജെൽ മുഖത്ത് പുരട്ടുക. ഇതുവഴി മുഖത്തെ കുരുക്കളിൽ നിന്ന് ഒരു പരിധിവരെ മുക്തി നേടാം.
2 . ചന്ദനം
മുഖക്കുരു കുറയ്ക്കാൻ ചന്ദനലേപവും ചന്ദന തൈലവും ഗുണം ചെയ്യും. നിങ്ങളുടെ മുഖത്തെ കോശങ്ങൾക്ക് ഓക്സിജൻ നൽകുന്നതിനൊപ്പം, വെളുത്ത പാടുകളും ഇത് ഇല്ലാതാക്കുന്നു. അതിനായി ചെയ്യേണ്ടത് ചന്ദനം അരച്ച് മുഖത്ത് പുരട്ടി ഉണങ്ങാൻ അനുവദിക്കുക. നന്നായി ഉണങ്ങുമ്പോൾ വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് മുഖക്കുരുവും മുഖത്തെ പാടുകളും മാറാനും സഹായകമാണ്.
3 . തേൻ പുരട്ടുന്നത് ഉത്തമം
മുഖത്ത് ഉണ്ടാകുന്ന കുരുക്കൾക്ക് പരിഹാരമാണ് തേൻ. ഇതിൽ അടങ്ങിയിരിയ്ക്കുന്ന പ്രകൃതി ദത്തമായ ഗുണങ്ങൾ നിങ്ങളുടെ ചർമ്മത്തിലെ അധിക എണ്ണമയം ഇല്ലാതാക്കും. സുഷിരങ്ങൾ തുറക്കാൻ പതിവായി തേൻ മുഖത്ത് പുരട്ടുക. മുഖത്ത് തേൻ പുരട്ടി ഒരു മണിക്കൂറിന് ശേഷം മുഖം കഴുകാം. തേനും ഓട്‌സ് ചേർന്ന മിശ്രിതം മുഖത്ത് പുരട്ടുന്നത് കൂടുതൽ ഉത്തമാണ്. തേൻ ഉപയോഗിക്കുന്നത് നിങ്ങളുടെ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കി മാറ്റും.
(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് സ്ഥിരീകരിക്കുന്നില്ല.)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...