Hair Problems: അരിപ്പൊടി, തലമുടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഒറ്റമൂലി

Hair Problems: തലമുടി നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ്  നമ്മുടെ അടുക്കളയില്‍  ലഭിക്കുന്ന അരിപ്പൊടി. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന അരിപ്പൊടി   മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നിവ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ്

Written by - Zee Malayalam News Desk | Last Updated : Jan 31, 2023, 06:56 PM IST
  • മുടിയുടെ കാര്യം പറയുമ്പോള്‍ പലരും മുടിയുടെ സംരക്ഷണത്തിനായി അടുക്കളയെയാണ് ആശ്രയിയ്ക്കുക. അതായത് അടുക്കളയില്‍ നിന്നും ലഭിക്കുന്ന പല സാധനങ്ങളും നമ്മുടെ മുടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ്.
Hair Problems: അരിപ്പൊടി, തലമുടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു ഒറ്റമൂലി

 Hair Problems: നീണ്ട അഴകാര്‍ന്ന മുടി എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍, അത് ശരിയായ രീതിയില്‍ സംരക്ഷിക്കുക എന്നത്  ബുദ്ധിമുട്ടേറിയ കാര്യമാണ്. കൂടാതെ, തലമുടിയുടെ കാര്യത്തില്‍ നല്‍കുന്ന ശ്രദ്ധ  കുറയുന്നത്  മറ്റ് പല പ്രശ്നങ്ങള്‍ക്കും വഴി തെളിക്കും. 

തലമുടിയുടെ കാര്യം പറഞ്ഞാല്‍, മുടി കൊഴിച്ചില്‍, താരന്‍, വരണ്ട മുടി, എന്ന മയമുള്ള മുടി അങ്ങനെ നിരവധിയാണ് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങള്‍. അതുകൊണ്ടുതന്നെ ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ പല വഴികളും പരീക്ഷിക്കുന്നവരുണ്ട്. മുടിയുടെ കാര്യം പറയുമ്പോള്‍ പലരും മുടിയുടെ സംരക്ഷണത്തിനായി അടുക്കളയെയാണ് ആശ്രയിയ്ക്കുക. അതായത് അടുക്കളയില്‍ നിന്നും ലഭിക്കുന്ന പല സാധനങ്ങളും നമ്മുടെ മുടി നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഒരു പരിഹാരമാണ്.

Also Read:  Weight Loss Tricks: ആകര്‍ഷകമായ രൂപഭംഗിയ്ക്ക് രാവിലെ വെറും വയറ്റില്‍ ഈ പാനീയം കുടിയ്ക്കൂ  

അത്തരത്തില്‍, തലമുടി നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഒരു പരിഹാരമാണ്  നമ്മുടെ അടുക്കളയില്‍  ലഭിക്കുന്ന അരിപ്പൊടി. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്ന അരിപ്പൊടി   മുടികൊഴിച്ചിൽ, മുടിയുടെ വരൾച്ച, താരൻ എന്നിവ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ്. അതായത്, അരിപ്പൊടിയ്ക്കൊപ്പം ചില ചേരുവകള്‍ ചേര്‍ത്താണ് ഉപയോഗിക്കേണ്ടത്.   

തലമുടിയുടെ സംരക്ഷിക്കാന്‍ അരിപ്പൊടി എങ്ങിനെ ഉപയോഗിക്കണം? 

ഉലുവയും അരിപ്പൊടിയും 
ഉലുവ മുടിയ്ക്ക് ഏറെ നല്ലതാണ് എന്ന് നമുക്കറിയാം. എന്നാല്‍, ഉലുവയും അരിപ്പൊടിയുംകൂടി ചേര്‍ന്നാലോ? മുടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഇല്ലാതാക്കാന്‍ ഏറെ ഉത്തമമാണ് ഉലുവയും അരിപ്പൊടിയും ചേര്‍ന്ന മിശ്രിതം. അരിപ്പൊടി രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം ഇതിലടങ്ങിയിരിക്കുന്ന അമിനോ ആസിഡുകളും ധാതുക്കളും തലയോട്ടിയെ പോഷിപ്പിക്കുന്നു. ഇത്  മുടി കൊഴിച്ചില്‍ ഇല്ലാതാക്കാന്‍ ഏറെ സഹായകമാണ്.    

പേസ്റ്റ് എങ്ങിനെ തയ്യാറാക്കാം:  2 ടീസ്പൂൺ ഉലുവ കുതിർത്ത് മിക്സിയിൽ  അരച്ചെടുക്കുക. ഇതിലേക്ക് 3 സ്പൂൺ അരിപ്പൊടി ചേർക്കുക. ഉലുവയും അരിപ്പൊടിയും കൊണ്ടുള്ള ഈ പേസ്റ്റ് മുടിയിൽ 20 മിനിറ്റ് നേരം പുരട്ടിയ ശേഷം മുടി കഴുകുക. ഇത് ആഴ്ചയില്‍ രണ്ട്  തവണ ചെയ്യാവുന്നതാണ്.

വാഴപ്പഴവും അരിപ്പൊടിയും 
 മുടിയുടെ വരൾച്ചയ്ക്ക് പറ്റിയ പ്രതിവിധിയാണ് ഇത്. സാധാരണയായി മഞ്ഞുകാലത്താണ്  മുടിയ്ക്ക് വരള്‍ച്ച കൂടുതലായി ഉണ്ടാവുന്നത്. ഇതിനായി അരിപ്പൊടി കൊണ്ടുള്ള പേസ്റ്റ് ഏറെ ഉപകാരപ്രദമാണ്.  

പേസ്റ്റ് എങ്ങിനെ തയ്യാറാക്കാം:  ഒരു പാത്രത്തിൽ അല്പം  അരിപ്പൊടി എടുത്ത് അതിൽ അരച്ച ഏത്തപ്പഴം ചേർത്ത് കട്ടിയുള്ള പേസ്റ്റ് തയ്യാറാക്കുക. ഇത് മുടിയില്‍ തേച്ചതിന് ശേഷം  30 മിനിറ്റി ന് ശേഷം കഴുകാം,  

അരിപ്പൊടിയും  കടലമാവും 
താരനില്‍നിന്നും മോചനം നേടാന്‍ ഈ മിശ്രിതം സഹകയമാണ്.   

അരിപ്പൊടിയും കടലമാവും ചേര്‍ന്ന മിശ്രിതം  താരൻ എന്ന പ്രശ്‌നത്തെ ഇല്ലാതാക്കും. അരിപ്പൊടിയിൽ  കടലമാവ് ചേര്‍ത്ത്  അതിലേക്ക് കുറച്ച് ഇളം ചൂടുവെള്ളം ചേർക്കുക. ഈ പേസ്റ്റ് ഉപയോഗിച്ച് തലയോട്ടിയിൽ മസാജ് ചെയ്യുക. 10 മുതൽ 15 മിനിറ്റ് വരെ മസാജ് ചെയ്ത ശേഷം 20 മിനിറ്റിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News