Coriander Seeds Benefits: നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട ഒന്നാണ് മല്ലിയും മല്ലിയിലയും. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഒന്നാണ് മല്ലി. മല്ലിയില്ലാതെ പല ഇന്ത്യൻ ഭക്ഷണങ്ങളുടെയും രുചി അപൂർണ്ണമാണ്. ഉണക്കിയ മല്ലി വിത്തുകൾ സുഗന്ധവ്യഞ്ജനമായി വ്യാപകമായി ഉപയോഗിക്കുന്നു. കൂടാതെ, മല്ലിയില ഏത് ഭക്ഷണത്തിന്‍റെയും രുചി വർദ്ധിപ്പിക്കുന്നു.
Also Read: Artificial Sweeteners: ചായയിൽ കൃത്രിമ മധുരം ചേര്‍ക്കാറുണ്ടോ? എങ്കില്‍ സൂക്ഷിച്ചോളൂ
മല്ലിയിലയില്‍ പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ, ഫോളിക് ആസിഡ്, മഗ്നീഷ്യം, കാൽസ്യം എന്നിവയുടെ വളരെ പ്രധാനപ്പെട്ട ഉറവിടം കൂടിയാണ് മല്ലിയില. ആരോഗ്യ വിദഗ്ധര്‍ പറയുന്നതനുസരിച്ച് മല്ലിയും മല്ലിയിലയും ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.
മല്ലിയില പോലെതന്നെ മല്ലിയും ഏറെ പോഷകഗുണങ്ങള്‍ നിറഞ്ഞതാണ്. മല്ലിയിൽ അയൺ, മഗ്നീഷ്യം എന്നിവ അടങ്ങിയിട്ടുണ്ട്. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയാമിൻ, നിയാസിൻ, കരോട്ടിൻ ഇവയും ചെറിയ അളവിലെങ്കിലും മല്ലിയിൽ ഉണ്ട്. പച്ച മല്ലിയും മല്ലി വറുത്തുപൊടിയാക്കിയും നാം കറികളിൽ ഉപയോഗിക്കാറുണ്ട്. മല്ലി ഇട്ട് തിളപ്പിച്ച വെള്ളവും നമുക്ക് ശീലമാണ്. മല്ലി നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്...
കട്ടിയുള്ള മൃദുവായ മുടിക്ക് മല്ലി വിത്തുകൾ
മുടി വളർച്ചയ്ക്ക് മല്ലി വിത്തുകൾ ഉത്തമമാണ്. നിങ്ങളുടെ മുടി കൊഴിയുകയാണോ? ഹോർമോൺ അസന്തുലിതാവസ്ഥ, ടെൻഷൻ, രോമകൂപങ്ങൾ ദുർബലമാകൽ, ഭക്ഷണത്തിലെ പോഷകാഹാരക്കുറവ് എന്നിവ മുടി കൊഴിച്ചിലിന് കാരണമാകാം. ആ അവസരത്തില്‍ മുടിയിൽ പുരട്ടുന്ന എണ്ണയിൽ അല്പം മല്ലിപ്പൊടി കലർത്തി ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മസാജ് ചെയ്യുക. ഇത് മുടികൊഴിച്ചിൽ പ്രശ്‌നം കുറയ്ക്കും. ഇത് മുടിയുടെ വേരുകളെ ശക്തിപ്പെടുത്തുകയും മുടി വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു.
മുഖക്കുരുവിന് മല്ലി
നിങ്ങളുടെ ചർമ്മം എണ്ണമയമുള്ളതാണെങ്കിൽ, ഇടയ്ക്കിടെയുള്ള മുഖക്കുരു മൂലം നിങ്ങള്‍ വിഷമിക്കുന്നുണ്ടാവും. മുഖക്കുരു കുറയ്ക്കാൻ അടുക്കളയിൽ ലഭിക്കുന്ന മല്ലി സഹായിക്കും. മല്ലി ഉപയോഗിച്ച് വീട്ടില്‍ ഒരു ഫേസ് മാസ്ക് തയ്യാറാക്കാം . അതിനായി മല്ലി വെള്ളമൊഴിച്ച് ഒരു നുള്ള് മഞ്ഞളും മുള്‍ത്താണി മിട്ടിയും തേനും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി ഉണങ്ങിയ ശേഷം നന്നായി കഴുകുക. ഇത് ബ്ലാക്ക്ഹെഡ്സ് നീക്കം ചെയ്യുകയും ബാക്ടീരിയ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
പ്രമേഹത്തിന് ഗുണം ചെയ്യും മല്ലി വിത്തുകൾ
പ്രമേഹം ഇന്ന് വളരെ സാധാരണമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ഈ മാര്‍ഗ്ഗം സ്വീകരിക്കാം. രാത്രിയിൽ ഒരു പിടി മല്ലിവിത്ത് വെള്ളത്തിൽ കുതിർക്കുക. പിറ്റേന്ന് രാവിലെ വിത്തുകൾ അരിച്ചെടുത്ത് ആ വെള്ളം കുടിക്കുക. പ്രമേഹം, കൊളസ്‌ട്രോൾ പ്രശ്‌നങ്ങളുണ്ടെങ്കിൽ മല്ലി വെള്ളം പതിവായി കുടിക്കാം. ഈ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു. ഈ വെള്ളത്തിന്‍റെ ഉപയോഗം എൽഡിഎൽ കുറയ്ക്കുകയും എച്ച്ഡിഎൽ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ചർമ്മത്തിന് മല്ലി വിത്ത്
ചർമ്മത്തിലെ വീക്കം, എക്സിമ, ചൊറിച്ചിൽ, തിണർപ്പ് എന്നിവയ്ക്ക് മല്ലി വിത്തുകൾ വളരെ ഫലപ്രദമാണ്. വായിലെ അൾസർ, മുറിവുകൾ എന്നിവയ്ക്കും മല്ലി സഹായകമാണ്. ഒരു സ്പൂൺ മല്ലി വെള്ളത്തിൽ തിളപ്പിക്കുക, തണുപ്പിച്ച് ഈ വെള്ളത്തിൽ വാ കഴുകുക. വായ്‌പ്പുണ്ണിന് ആശ്വാസം ലഭിക്കും. ഇത് മാത്രമല്ല, കുതിർത്ത മല്ലി പൊടിച്ച് അതിൽ കുറച്ച് വെള്ളവും തേനും ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ചൊറിച്ചിൽ ഉള്ള ഭാഗത്ത് ഈ പേസ്റ്റ് പുരട്ടുന്നത് ആശ്വാസം നൽകും, 10 മിനിറ്റിനു ശേഷം കഴുകുക.
ജലദോഷത്തിനും ചുമയ്ക്കും മല്ലി വിത്തുകൾ ഗുണം ചെയ്യും
മുറിവുകൾ ഉണങ്ങാൻ മാത്രമല്ല ജലദോഷവും പനിയും തടയാനും മല്ലി സഹായിക്കുന്നു. മല്ലിയിലയിൽ ധാരാളം അവശ്യ വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. ചർമ്മത്തിന്‍റെ ഇലാസ്തികത നിലനിർത്താൻ ഇത് സഹായിക്കുന്നു.
മല്ലി വിത്തുകൾ ദഹനം മെച്ചപ്പെടുത്തുന്നു
ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്താൻ മല്ലി സഹായിക്കുന്നു. ഒരു പിടി മല്ലി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കുക, വിത്തുകള്‍ മാറ്റി വെള്ളം രാവിലെ വേരുമം വയറ്റില്‍ കുടിയ്ക്കുക. ദഹനം നല്ലതല്ലെങ്കിൽ ഈ വെള്ളം ദിവസവും കുടിയ്ക്കുന്നത് പതിവാക്കുക. മല്ലിയില്‍ ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങളും ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ കരളിനെയും കുടലിനെയും ആരോഗ്യകരമായി നിലനിർത്തുന്നു.
മല്ലി മറ്റ് ഗുണങ്ങള്‍
ഇതുകൂടാതെ മല്ലി നല്‍കുന്ന ഗുണങ്ങള്‍ വേറെയുമുണ്ട്. കോളറ, ടൈഫോയ്ഡ്, ഭക്ഷ്യവിഷബാധ, ബാക്ടീരിയ അണുബാധ (സാൽമൊണല്ല) മൂലമുണ്ടാകുന്ന വയറിളക്കം എന്നിവയിലും മല്ലി ഗുണം ചെയ്യും. മല്ലിയ്ക്ക് ആന്‍റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. വിളർച്ച, അതായത് രക്തക്കുറവ് മല്ലിയുടെ സഹായത്തോടെ തടയാം. ഇത് മാത്രമല്ല, ആര്‍ത്തവം ക്രമരഹിതമായ കാലഘട്ടങ്ങളിലും മല്ലി ഗുണം ചെയ്യും . ഇതിനായി 2 സ്പൂൺ മല്ലിയില അര ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. വെള്ളം പകുതിയായി കഴിയുമ്പോൾ അതിൽ ഒരു സ്പൂൺ മധുരം ചേർക്കുക. ഈ മല്ലി ചായ കുടിക്കൂ. ഇത് സ്ഥിരമായി ദിവസവും മൂന്ന് തവണ കുടിച്ചാൽ ഹോർമോൺ അസന്തുലിതാവസ്ഥ പരിഹരിക്കുകയും ആർത്തവസമയത്ത് അമിത രക്തസ്രാവം ഉണ്ടാകുന്നത് പരിഹരിക്കപ്പെടുകയും ചെയ്യും.
കൺജങ്ക്റ്റിവിറ്റിസിനും മല്ലി വളരെ ഗുണം ചെയ്യും . മറ്റ് നേത്ര പ്രശ്നങ്ങളും കുറയ്ക്കാന്‍ മല്ലി സഹായകമാണ്. കണ്ണിന്‍റെ പ്രശ്നങ്ങള്‍ മാറാന്‍ മല്ലിവെള്ളം കൊണ്ട് കണ്ണുകൾ കഴുകുക. കൺജങ്ക്റ്റിവിറ്റിസിൽ, കഴിയുന്നത്ര തവണ മല്ലിവെള്ളത്തിൽ കണ്ണുകൾ കഴുകുന്നത് ഗുണം ചെയ്യും. മല്ലിയിൽ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്‌സിഡന്‍റും ആന്‍റി ബാക്ടീരിയൽ ഗുണങ്ങളും കണ്ണിന്‍റെ വീക്കവും ചുവപ്പും വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.