ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 8,813 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി കേന്ദ്ര ആരോഗ്യ മന്ത്രലായം. ഇന്നലെ രേഖപ്പെടുത്തിയതിന്റെ പകുതിയോളം കേസുകളാണ് ഇന്ന് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 29 കോവിഡ് മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,27,098 ആയി. ചൊവ്വാഴ്ച (ഓഗസ്റ്റ് 16) കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ പ്രകാരം, രാജ്യത്തെ ആകെ വീണ്ടെടുക്കൽ നിരക്ക് ഏകദേശം 98.56 ശതമാനത്തിലെത്തി. രാജ്യത്ത് ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,36,38,844 ആയി.
ഇന്ത്യയിൽ സജീവ കോവിഡ് കേസുകൾ 1,11,252 ആയി കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 6,256 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. മൊത്തം അണുബാധയുടെ 0.25 ശതമാനവും സജീവ കേസുകളാണെന്ന് മന്ത്രാലയം അറിയിച്ചു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐസിഎംആർ) കണക്കനുസരിച്ച് ഓഗസ്റ്റ് 14 വരെ 88,04,80,374 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 1,98,271 സാമ്പിളുകൾ ഞായറാഴ്ച പരിശോധിച്ചു.
#COVID19 | India reports 8,813 fresh cases and 15,040 recoveries in the last 24 hours.
Active cases 1,11,252
Daily positivity rate 4.15% pic.twitter.com/HGevYUGndP— ANI (@ANI) August 16, 2022
അതേസമയം, രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുന്നത് വിവിധ സംസ്ഥാനങ്ങൾ നിർബന്ധമാക്കിയിരുന്നു. കോവിഡ് പ്രതിരോധ പ്രോട്ടോകോൾ പിന്തുടരുന്നത് കുറഞ്ഞ് വരുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് സർക്കാരുകൾ നടപടി ശക്തമാക്കിയത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ ഓഫീസുകൾ, മാളുകൾ, സമ്മേളനങ്ങൾ തുടങ്ങിയ ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...