New Delhi: ഇന്ത്യക്കകത്ത് ഇനി ഫ്ളൈറ്റ് യാത്ര (Domestic Flight charges) ചെയ്യാൻ പോക്കറ്റ് കാലിയാക്കേണ്ടി വരും. ജൂൺ ഒന്നുമുതൽ ആഭ്യന്തര വിമാന യാത്ര ടിക്കറ്റുകളുടെ നിരക്കുകൾ വർധിപ്പിക്കും. നിലവിലെ നിരക്കിൽ നിന്നും 15 ശതമാനമായിരിക്കും വർധന.
എന്ത് കൊണ്ട് നിരക്ക് വർധന
ഇന്ത്യയിലെ വിമാന കമ്പനികൾ കോവിഡ് കാലത്ത് വലിയ നഷ്ടം നേരിട്ടതിനെ തുടർന്നാണ് കേന്ദ്ര സർക്കാരിൻറെ നടപടി.
പ്രശ്നത്തിൽ വിമാന സർവ്വീസുകൾക്ക് സഹായമെന്ന നിലയിലാണ് പുതിയ തീരുമാനം.
Airfare charges increased with effect from 1st June 2021
With respect to amount of fares to be charged by the Airlines for journey on a particular sector, the sectors classified on basis of approx duration of flight & for such classes, the min & max fares chargeable are as under pic.twitter.com/Rb5NTjnmMV
— ANI ANI) May 29, 2021
ALSO READ: India Covid Update: രോഗമുക്തി നിരക്ക് ഏറ്റവും ഉയർന്ന തോതിൽ,രാജ്യത്തിന് ആശ്വാസമാകുന്ന കോവിഡ് കണക്കുകൾ
പുതുക്കിയ നിരക്കുകൾ
40 മിനുട്ടാണ് ഏറ്റവും കുറഞ്ഞ വിമാന സഞ്ചാര ദൈർഘ്യം. ഇതിന് നിലവിൽ 2300 രൂപയാണ് ഇത് 2600 ആക്കിയിട്ടുണ്ട്. ഒരു മണിക്കൂർ യാത്രകൾക്ക 2900-ൽ നിന്നും 3300 രൂപയിലേക്ക് ഉയർത്തി.ഒരു മണിക്കൂർ യാത്രകൾക്ക് പരമാവധി റേറ്റ് നിലവിൽ 9800 രൂപയാണ്.
കഴിഞ്ഞ തവണ ലോക്ക് ഡൌണിലും വ്യോമയാനമന്ത്രാലയം ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തിയിരുന്നു. നിലവിൽ ഫ്ലൈറ്റ് ഡ്യൂറേഷൻ കണക്ക് കൂട്ടിയാണ് ടിക്ക്റ്റ് നിരക്ക് നിശ്ചയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...