ന്യൂഡല്‍ഹി: രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദന (GDP) നിരക്ക് ഏറ്റവും മോശം അവസ്ഥയില്‍. രണ്ടാം സാമ്പത്തിക പാദത്തിലെ കണക്കുകള്‍ പ്രകാരം വെറും 4.5 ശതമാനമാണ് GDP നിരക്ക്.
കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് പുറത്തുവിട്ടിരിക്കുന്ന വിവരങ്ങള്‍ പ്രകാരം കഴിഞ്ഞ ആറര വര്‍ഷത്തിനിടയിലെ ഏറ്റവും മോശം കണക്കാണ് പുറത്തു വന്നിരിക്കുന്നത്.
വ്യാപാരം, ഹോട്ടലുകള്‍, ഗതാഗതം, റിയല്‍ എസ്റ്റേറ്റ്, പൊതുഭരണം, പ്രതിരോധം, വിവിധ സേവന മേഖലകള്‍ എന്നിവയിലാണ് 4.3 ശതമാനത്തിന്റെ കുറഞ്ഞ വളര്‍ച്ചാ നിരക്ക്.
കാര്‍ഷിക, മത്സ്യബന്ധന മേഖലകളിലും വിവിധ ഖനന പ്രവര്‍ത്തനങ്ങളുടെയും വളര്‍ച്ചാ തോത് യഥാക്രമം 2.1 മുതല്‍ 0.1 വരെയാണ്.
കഴിഞ്ഞ വർഷം ജൂലായ്-സെപ്റ്റംബർ മാസങ്ങളിൽ ജിഡിപി എഴ് ശതമാനമായിരുന്നു. ഇതാണ് 4.5 ശതമാനത്തിലേയ്ക്ക് കൂപ്പുകുത്തിയത്.
ഈ വർഷം ഏപ്രിൽ-സെപ്റ്റംബർ കാലത്തെ കണക്ക് പ്രകാരം 4.8 ശതമാനമാണ് രാജ്യത്തിന്റെ സാമ്പത്തിക വളർച്ചാ നിരക്ക്. കഴിഞ്ഞ വർഷം ഇത് 7.5 അഞ്ച് ശതമാനമായിരുന്നു.
കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ അഞ്ച് ശതമാനമായിരുന്നു നിരക്ക്. 2012-13 വര്‍ഷത്തിലാണ് ഇതിലും കുറഞ്ഞ വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തിയിരുന്നത്.
വളര്‍ച്ചാ നിരക്ക് കുറവായാലും രാജ്യത്ത് സാമ്പത്തിക മാന്ദ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞത്.
ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയില്‍ കുറവുണ്ടാകാമെങ്കിലും രാജ്യത്ത് സാമ്പത്തികമാന്ദ്യം ഉണ്ടാകില്ലെന്ന് സാമ്പത്തിക രംഗത്തെക്കുറിച്ച് രാജ്യഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയവെ നിര്‍മ്മല സീതാരാമന് പറഞ്ഞിരുന്നു.
സാമ്പത്തിക മേഖലയ്ക്ക് ആവശ്യമായ പിന്തുണ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും 2014 മുതലുള്ള കാലത്ത് മികച്ച വളര്‍ച്ചയാണ് ഉണ്ടായിട്ടുള്ളതെന്നും പറഞ്ഞ നിര്‍മ്മല മുന്‍ സര്‍ക്കാരുകളുടെ കാലത്തെ സാമ്പത്തിക വളര്‍ച്ചാനിരക്കുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.
2009-2014 കാലത്ത് ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനം 6.4 ശതമാനമായിരുന്നത് 2014-2019 കാലത്ത് 7.5 ശതമാനമായി ഉയര്‍ന്നതായും അവര്‍ വ്യക്തമാക്കിയിരുന്നു.
ബാങ്കിങ് രംഗത്ത് ഉണര്‍വ് സൃഷ്ടിക്കുന്നതിനായി സ്വീകരിച്ചുവരുന്ന നടപടികളെ കുറിച്ചും ലോക്സഭയില്‍ ധനമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.