മുംബൈ: പൂനെയിലെ ഭീമ-കൊരെഗാവ് ഏറ്റുമുട്ടല്‍ കേസില്‍ അറസ്റ്റിലായ മലയാളി ഉള്‍പ്പെടെ അഞ്ചു മാവോയിസ്റ്റുകളില്‍നിന്നും ഞെട്ടിക്കുന്ന വിവിരങ്ങള്‍ പുറത്ത്.
ഡല്‍ഹി, മുംബൈ, പൂനെ എന്നിവിടങ്ങളില്‍നിന്ന് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. രാജീവ് ഗാന്ധിയെ വധിച്ചതു പോലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വധിക്കാനുള്ള പദ്ധതി ഇവര്‍ ആസൂത്രണം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.
തെരഞ്ഞെടുപ്പ് പ്രചാരണവേളയിലാണ് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ കടന്നു കയറി ചാവേറായി പൊട്ടിത്തെറിക്കാന്‍ ആയിരുന്നു പദ്ധതി. ഇതിന്റെ സൂചന നല്കുന്ന ഒരു കത്തും ഇവരില്‍ നിന്ന് കണ്ടെടുത്തിരുന്നു. പക്ഷെ കത്തില്‍ മോദിയുടെ പേര് വയ്ക്കാതെ പരോക്ഷമായാണ് സൂചന നല്‍കിയിരിക്കുന്നത് എന്നാണ് പൊലീസ് നല്കുന്ന വിവരം.
ഈ കത്ത് അറസ്റ്റിലായ ഒരാളുടെ ലാപ്ടോപ്പില്‍ നിന്നാണ് പൊലീസ് കണ്ടെടുത്തിരിക്കുന്നത്. ഇത് പൊലീസ് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. വിജയകരമായി മോദിയുടെ നേതൃത്വത്തില്‍ 15 സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചതിനെ തുടര്‍ന്നുള്ള അസംതൃപ്തിയാണ് ഇന്ത്യ നിരോധിച്ച സിപിഐ മാവോയിസ്റ് സംഘടനയെ കൊണ്ട് ഇത്തരത്തിലൊരു തീരുമാനം എടുപ്പിക്കാന്‍ കാരണം എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഡല്‍ഹിയിലെ കമ്മിറ്റി ഫോര്‍ റിലീസ് ഓഫ് പൊളിറ്റിക്കല്‍ പ്രിസണെഴ്സ് (സി.ആര്.പി.പി) ആക്റ്റിവിസ്റ്റും മലയാളിയുമായ റോണ ജേക്കബ് വില്‍സണ്‍, മുംബൈയിലെ മറാത്തി ദളിത് പ്രസിദ്ധീകരണമായ 'വിരോധി'യുടെ പത്രാധിപര്‍ സുധീര്‍ ധാവ്ലെ, നാഗ്പുര്‍ സര്‍വകലാശാല പ്രഫസര്‍ ഷോമ സെന്‍, മനുഷ്യാവകാശ പ്രവര്‍ത്തകനായ മഹേഷ് റൗത്, ഇന്ത്യന്‍ അസോസിയേഷന് ഓഫ് പ്യൂപ്പിള്‍സ് ലോയേഴ്സ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ഗഡ്ലിംഗ്എന്നിവരാണ് പിടിയിലായ മറ്റുള്ളവര്‍.
പെഷ്വാ സൈന്യത്തിന് എതിരെ രണ്ടു നൂറ്റാണ്ട് മുന്‍പ് ദളിത് മെഹര്‍ വിഭാഗക്കാര്‍ നേടിയ വിജയത്തിന്റെ ഓര്‍മ്മ ദിവസമായ ജനുവരി ഒന്നിന് പൂനെയിലെ ഭീമ-കൊരെഗാവില്‍ ദളിതരെ പ്രകോപിപ്പിച്ചു സംഘര്‍ഷത്തിലേക്ക് നയിച്ച കേസിലാണ് ഇവര്‍ അറസ്റ്റിലായത്. ഈ കലാപം കരുതിക്കൂട്ടി സൃഷ്ടിച്ചതാണെന്നും റിപ്പോര്‍ട്ട് ഉണ്ട്.