New Delhi: ഉത്തര്‍ പ്രദേശില്‍ നിയമസഭ തിരഞ്ഞെടുപ്പിന് വെറും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സമാജ്‌വാദി പാർട്ടിയ്ക്ക് വന്‍ തിരിച്ചടി നല്‍കി BJP.
SP അദ്ധ്യക്ഷന്‍ മുലായം സിംഗ് യാദവിന്‍റെ കുടുംബത്തില്‍ നിന്നും ഒരംഗത്തെ അടര്‍ത്തിയെടുത്തിരിയ്ക്കുകയാണ് BJP.മുലായം സിംഗ് യാദവിന്‍റെ ഇളയ മരുമകൾ അപർണ യാദവ് ആണ് ഭാരതീയ ജനതാ പാർട്ടിയിൽ ചേര്‍ന്നത്. ഡല്‍ഹിയിലെ BJP ആസ്ഥാനമന്ദിരത്തില്‍ എത്തിയാണ് അപര്‍ണ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
Mulayam Singh Yadav's daughter-in-law Aparna Yadav present at BJP headquarters pic.twitter.com/7sZ0Vaz7hG
— ANI (@ANI) January 19, 2022
മുലായം സിംഗ് യാദവിന്‍റെ ഇളയ മരുമകള്‍ അപര്‍ണ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്നു. ബിജെപിയിൽ ചേർന്ന അപർണ കഴിഞ്ഞ തവണത്തെ പോലെ ലഖ്‍നൗ കന്‍റോണ്‍മെന്‍റില്‍നിന്ന് മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍.
I am very thankful to BJP. The nation always comes first for me. I admire PM Modi's work, Aparna Yadav said after joining BJP ahead of UP Assembly polls 2022 pic.twitter.com/hybygKL79G
— ANI (@ANI) January 19, 2022
പാര്‍ട്ടിയില്‍ ചേര്‍ന്ന ശേഷം ബിജെപിയ്ക്ക് നന്ദി അറിയിച്ച അപര്‍ണ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവർത്തനങ്ങളെ ഏറെ അഭിനന്ദിച്ചു. BJPയോട് ഏറെ നന്ദിയുണ്ട് എന്നും രാഷ്ട്രമാണ് എനിക്ക് എപ്പോഴും പ്രധാനമെന്നും അവര്‍ പറഞ്ഞു.
ഉത്തര്‍ പ്രദേശില്‍ ഘട്ടം ഘട്ടമായുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിയ്ക്കെ കൂട്ടലും കിഴിയ്ക്കലും നടത്തുന്ന തിരക്കിലാണ് പ്രമുഖ പാര്‍ട്ടികള്‍. BJPയും SPയും തമ്മിലാണ് പ്രധാന പോരാട്ടമെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ തെളിയിയ്ക്കുന്നത്. അധികാര തുടര്‍ച്ച BJP അവകാശപ്പെടുമ്പോള്‍ അധികാരം പിടിച്ചെടുക്കും എന്ന് തന്നെയാണ് SP യുടെ വാദം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...