തിരുവനന്തപുരം: സീ മലയാളം ന്യൂസ് ഡിജിറ്റൽ ടിവി പ്രേക്ഷകരുടെ മുന്നിലേക്ക്. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ഡിജിറ്റൽ ടിവി പ്രവർത്തനം തുടങ്ങി. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിൽ ഒരേ സമയമാണ് ലോഞ്ചിങ് നടന്നത്.
സീ മീഡിയ കോർപ്പറേഷൻ ലിമിറ്റഡിന്റെ നോയിഡയിലെ ഓഫീസിലാണ് ഉദ്ഘാടന ചടങ്ങുകൾ നടന്നത്. രാജ്യസഭാ എംപിയും എസ്സെൽ ഗ്രൂപ്പ് ചെയർമാനുമായ ഡോ. സുഭാഷ് ചന്ദ്ര ഉദ്ഘാടനം നിർവഹിച്ചു. ഏറ്റവും മികച്ച എഡിറ്റർമാരാണ് വിവിധ ഭാഷകളിലെ ടീമുകളെ നയിക്കുന്നത്. സീ മീഡിയ വിശ്വസിക്കുന്നത് വസുദൈവ കുടുംബകം എന്ന തത്ത്വത്തിലാണ്. അത് തന്നെയാണ് കന്യാകുമാരി മുതൽ കാശ്മീർ വരെ ഞങ്ങൾ ചിന്തിക്കുന്നത്. അധികം താമസിക്കാതെ കാശ്മീരിലേക്കും ചാനൽ ശൃംഖല വ്യാപിക്കുമെന്ന് സീ ഗ്രൂപ്പ് ചെയർമാൻ സുഭാഷ് ചന്ദ്ര ചാനലുകൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
തിരുവനന്തപുരം, ചെന്നൈ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലെ ഓഫീസുകളിൽ വിവിധ ചടങ്ങുകളോടെ ദക്ഷിണേന്ത്യയിലെ വാർത്താ മേഖലയിലേക്ക് സീ ന്യൂസ് പ്രവർത്തനം ആരംഭിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...