തിരുവനന്തപുരം: ഇന്നു മുതൽ സംസ്ഥാനത്തെ ബാറുകള്‍ തുറക്കുന്നു. ബാറുകളില്‍ ബിയറും വൈനും മാത്രം വിൽക്കാനാണ് ബാർ ഉടമകളുടെ തീരുമാനം. ഇത് പാര്‍സലായി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.
മറ്റ് മദ്യങ്ങള്‍ നല്‍കില്ല. കഴിഞ്ഞ കുറെ ദിവസമായിട്ട് സംസ്ഥാനത്ത് ബാറുകള്‍ അടച്ചിട്ടിരിക്കുകയായിരുന്നു. ബിവറേജസ് കോര്പറേഷന് മദ്യത്തിന്റെ ലാഭവിഹിതം കൂട്ടിയതിലുള്ള ഉടമകളുടെ പ്രതിഷേധമായിരുന്നു ബാറുകൾ അടച്ചിടാൻ കാരണം. ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷമായിരുന്നു ഇന്ന് ബാറുകൾ തുറന്നത്.
Also Read: Kerala Unlock : ബിവറേജുകളും ബാറുകളും തുറക്കും, നാളെ കഴിഞ്ഞുള്ള ലോക്ഡൗൺ ഇളവുകൾ ഇങ്ങനെ
ബിയറിന്റേയും വൈനിന്റേയും (Beer) വെയര്‍ഹൗസ് മാര്‍ജിന്‍ നേരത്തെ വര്‍ധിപ്പിച്ചിരുന്നില്ല. മാത്രമല്ല ബിയറിന്റേയും വൈനിന്റേയും കാലാവധി അവസാനിക്കാന്‍ പോകുന്നു. കാലാവധി അവസാനിച്ചാല്‍ പിന്നെ ഇവ ഉപയോഗശൂന്യമാകും. ഈ സാഹചര്യത്തിലാണ് ബാര്‍ ഉടമകള്‍ പുതിയ തീരുമാനത്തിലേക്ക് എത്തിയത് എന്നാണ് റിപ്പോർട്ട്.
കൂടാതെ പുതിയ സ്റ്റോക്കെടുക്കാനും തീരുമാനമായിട്ടുണ്ട്. എന്നാല്‍ മറ്റു മദ്യം വില്‍ക്കില്ല എന്ന പഴയ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ബാറുടമകള്‍. ലാഭവിഹിതം കുറക്കാത്തതിനാൽ ബെവ്കോ ഔട്ട് ലെറ്റുകൾ തുറന്നിട്ടും ബാറുകൾ അടച്ചിടുകയായിരുന്നു. ഇതില്‍ കഴിഞ്ഞ ദിവസം സർക്കാർ ചർച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.
Also Read: Karippur Gold Smuggling Case: അർജുൻ ആയങ്കി കസ്റ്റംസിന് മുന്നിൽ ഹാജരായി
ശേഷം ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്താൻ നികുതി സെക്രട്ടറിയേയും എക്സൈസ് കമ്മീഷണറേയും സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...