National Flag: ദേശീയപതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

പതാക തെറ്റായി ഉയർത്തിയ ദൃശ്യങ്ങൾ ഇതോടെ ബിജെപി സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.

Written by - Zee Malayalam News Desk | Last Updated : Aug 15, 2021, 12:42 PM IST
  • സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയ പതാക തലകീഴായി ഉയർത്തി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദരൻ
  • അബദ്ധം മനസ്സിലായ ഉടന്‍ പതാക തിരിച്ചെടുത്ത് ശരിയാക്കി ഉയർത്തി.
  • പതാക തെറ്റായി ‌ഉയർത്തിയ ദൃശ്യങ്ങൾ ബിജെപി സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്തു.
  • എകെജി സെന്‍ററില്‍ ദേശീയ പതാക ഉയര്‍ത്തിയത് ലാഗ് കോഡ് ലംഘിച്ചെന്ന് യൂത്ത് കോൺ​ഗ്രസ്.
National Flag:  ദേശീയപതാക തലതിരിച്ചുയർത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം: രാജ്യത്തിൻെറ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിൻെറ(Independence Day Celebrations) ഭാഗമായി സംഘടിപ്പിച്ച ചടങ്ങിൽ ദേശീയ പതാക(National Flag) ഉയർത്തിയതിൽ അബദ്ധം പിണഞ്ഞ് ബിജെപി(BJP). ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയ‍ർത്തവെയാണ് ദേശീയ പാർട്ടിക്ക് അബ​ദ്ധം പിണഞ്ഞത്. ദേശീയ പതാക തലകീഴായാണ് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ(K Surendran) ഉയർത്തിയത്. അബദ്ധം മനസ്സിലായ ഉടന്‍ പതാക തിരിച്ചെടുത്ത് ശരിയായി ഉയർത്തുകയും ചെയ്തു. 

സുരേന്ദ്രനൊപ്പം മുൻ എംഎൽഎ ഒ.രാജഗോപാൽ അടക്കമുള്ള സംസ്ഥാന നേതാക്കളും ചടങ്ങിൽ ഉണ്ടായിരുന്നു. പതാക ഉയര്‍ത്തിയപ്പോള്‍ കയര്‍ കുരുങ്ങിയതാണെന്നും അതുകൊണ്ട് സംഭവിച്ച പിഴവാണെന്നുമാണ് വിശദീകരണം. പതാക തെറ്റായി ‌ഉയർത്തിയ ദൃശ്യങ്ങൾ ഇതോടെ ബിജെപി സമൂഹ മാധ്യമങ്ങളിൽ(Social Media) നിന്ന് നീക്കം ചെയ്തു. 

Also Read: Independence Day 2021 Live Updates: ഇന്ന് ഇന്ത്യയുടെ 75–ാം സ്വാതന്ത്ര്യദിനം; പ്രധാനമന്ത്രി ത്രിവർണ്ണ പതാക ഉയർത്തി

സ്വാതന്ത്ര്യദിനത്തിൽ എകെജി സെന്‍ററില്‍ ദേശീയ പതാക(National Flag) ഉയര്‍ത്തിയത്, ദേശീയ പതാക സംബന്ധിച്ചുള്ള ഫ്ലാഗ് കോഡിന്‍റെ(Flag Code) ലംഘനമാണെന്ന ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്(Youth Congress) സംസ്ഥാന വൈസ് പ്രസിഡന്‍റ് കെഎസ് ശബരീനാഥന്‍(K S Sabarinathan) രം​ഗത്തെത്തിയിരുന്നു. എകെജി സെന്ററിൽ ഇന്ന് പാർട്ടി സെക്രട്ടറി ദേശീയ പതാക ഉയർത്തി. എന്നാൽ  ദേശിയപതാകയെ അപമാനിക്കുന്ന രീതിയിലാണ് കാര്യങ്ങൾ. നാഷണല്‍ ഫ്ലാഗ് കോ‍ഡ് 2.2 (viii) ഇവിടെ ലംഘിച്ചിട്ടുണ്ട്, ഫേസ്ബുക്ക് പോസ്റ്റില്‍ കെഎസ് ശബരീനാഥന്‍ ആരോപിച്ചു. 

Also Read: CPM National Flag Hoisting: എകെജി സെന്‍ററിൽ ദേശീയ പതാക ഉയര്‍ത്തിയതിന് പിന്നാലെ വിവാദം; കേസ് എടുക്കണമെന്ന് കെഎസ് ശബരീനാഥന്‍

ദേശീയ പതാകയോടൊപ്പം അതിനേക്കാൾ ഉയരത്തിലോ അതേ ഉയരത്തിലോ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശിയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News