തിരുവനന്തപുരം: കെവിന് വധക്കേസിലെ പ്രതിക്ക് ജയിലില്‍ വച്ച് മര്‍ദ്ദനമേറ്റ സംഭവത്തില്‍ അന്വേഷണത്തിന് ജയിൽ ഡി.ജി.പി ഉത്തരവിട്ടു. സംഭവം ജയിൽ ഡി.ഐ.ജി നേരിട്ട് അന്വേഷിക്കും.ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്നും ഋഷിരാജ് സിങ്ങ് വ്യക്തമാക്കി.കേസിലെ ഒന്‍പതാം പ്രതി ടിറ്റു ജെറോമിനെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ വച്ച് സഹതടവുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചത്.
ALSO READ:Maharashtra: Bhandara യിലെ ആശുപത്രിയിൽ വൻ തീപിടുത്തം, 10 നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം
ജയിലിലുള്ള തന്റെ മകനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാണിച്ച് പിതാവ് നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് കോടതി വിഷയത്തിൽ അടിയന്തിര ഇടപെടൽ നടത്താൻ ആവശ്യപ്പെട്ടത്.പിതാവ് ജയിലിലെത്തി മകനെ കാണാൻ ശ്രമിച്ചെങ്കിലും ഇതിന് സാധിച്ചില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹർജി പരിഗണിച്ച തിരുവനന്തപുരം ജില്ലാ ജഡ്ജി നേരിട്ട് ജയിലിലെത്തി പരിശോധന നടത്തുകയായിരുന്നു. ടിറ്റോയുടെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും കണ്ടെത്തിയിരുന്നു. Central Jail ജീവപരന്ത്യം തടവുശിക്ഷ അനുഭവിച്ച് വരുകയാണ് ടിറ്റു.
ALSO READ:Elon Musk പറഞ്ഞതിന് പിന്നാലെ, ഇന്ത്യക്കാർ കൂട്ടത്തോടെ സിഗ്നലിലേക്ക്
മര്‍ദ്ദനമേറ്റ ടിറ്റോയെ ചികിത്സ നല്‍കാതെ ജയില്‍ അധികൃതര്‍ സെല്ലില്‍ അടച്ചുവെന്നും ഹൈക്കോടതിയില്‍ നല്കിയ പരാതിയില്‍ പ്രതി വ്യക്തമാക്കിയിരുന്നു. ഈ പരാതിയിലാണ് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ജില്ലാ ജഡ്ജിയോടും ഡി.എം.ഒയോടും ഉടന്‍ ജയിലില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കാനും High Court ഉത്തരവിട്ടിരുന്നു.ടിറ്റുവിന്റെ പിതാവിന്റെ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ആദ്യ ദുരഭിമാനക്കൊലയാണ് കെവിൻ വധക്കേസ്.(Kevin Murder) വെറും 90 ദിവസത്തെ വിചാരണയ്ക്കൊടുവിൽ പത്ത് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.കോട്ടയം അഡീഷനൽ സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ തുടങ്ങിയത്. 2019 മെയിലാണ് തെന്മലയ്ക്ക് 20 കിലോമീറ്റർ അകലെ ചാലിയക്കര തോട്ടിൽ നിന്നും കെവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേസിൽ 14 പ്രതികൾ അറസറ്റിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക